മലപ്പുറം:യൂട്യൂബര്‍ മുഹമ്മദ് നിഹാദ് എന്ന ‘തൊപ്പി’ ക്കെതിരെ കേസെടുത്ത് പൊലീസ്.ഗതാഗത തടസ്സം ഉണ്ടാക്കിയതിനാണ് കേസ്.
ഇന്നലെ വൈകുന്നേരമാണ് സംഭവം. മലപ്പുറം കോട്ടക്കല്‍ ഒതുക്കുങ്ങളിലെ തുണിക്കട ഉദ്ഘാടനം ചെയ്യാനാണ് മുഹമ്മദ് നിഹാദ് എത്തിയത്. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇയാളെ പൊലീസ് മടക്കി അയക്കുകയായിരുന്നു. ‘തൊപ്പിയെ’ കാണാൻ കൂടുതല്‍ പേര്‍ എത്തിയതോടെ ഗതാഗത തടസ്സം ഉണ്ടാകുകയും ചെയ്തു.ഇതോടെയാണ് പോലീസ് കേസെടുത്തത്.