LocalNEWS

അയൽവാസിയായ വിദ്യാർഥിനിയോടൊപ്പം യുവാവ് ഒളിച്ചോടി, ഇരുവരെയും കണ്ടെത്തിയ പൊലീസ് സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയി

       കർണാടക ബണ്ട് വാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് നാല് ദിവസം മുമ്പ്  ഒളിച്ചോടിയ യുവാവിനെയും വിദ്യാർത്ഥിനിയെയും കാസർകോട് കണ്ടെത്തി. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ആയിശത് റസ്മ (18), മുഹമ്മദ് സിനാൻ (23) എന്നിവരെ പൊലീസ് കണ്ടെത്തിയത്.

മംഗ്ളൂറിലെ ഒരു കോളജിൽ ഒന്നാം വർഷ ഫാർമസി വിദ്യാർഥിനിയാണ് റസ്മ. സിനാൻ നേരത്തെ വിദേശത്തായിരുന്നു. അടുത്തിടെ തിരിച്ചെത്തി നാട്ടിൽ തന്നെ ജോലി ചെയ്ത് വരികയായിരുന്നു. നവംബർ 23ന് രാത്രിയാണ് ഇരുവരെയും കാണാതായത്.

Signature-ad

തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇരുവരെയും കണ്ടെത്തിയത്. തമ്മിൽ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇരുവരും മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ഇവരെ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയതായും ബണ്ട് വാൾ പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: