KeralaNEWS

‘അൽപ വസ്ത്രം ധരിച്ച് നഗ്നത കാണിക്കുന്നത് മാനസിക രോഗം’ എന്ന് വിമർശനം: ‘സ്വന്തം കഴപ്പ് നാട്ടിലുള്ള സ്ത്രീകളോട് ഇറക്കരുത്. അതിനുള്ള ഇടം എന്റെ പോസ്റ്റിലെ കമന്റ് ബോക്‌സ് അല്ല.’  മറുപടിയുമായി ഗായിക അഭയ ഹിരൺമയി

     പലപ്പോഴും രൂക്ഷമായ സൈബർ ആക്രമണങ്ങൾക്ക് ഇരയാകാറുണ്ട്  ​ഗായിക അഭയ ഹിരൺമയി. ​ഗായികയുടെ സ്വകാര്യ ജീവിതം മുതൽ വസ്ത്രധാരണം വരെ  വിവാദങ്ങളിൽ നിറയാറുണ്ട്. വിമർശനം ഉന്നയിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നവർക്ക് അഭയ ഹിരൺമയി രൂക്ഷമായ ഭാഷയിൽ മറുപടിയും പറയാറുണ്ട്. ഇപ്പോൾ വസ്ത്രത്തിന്റെ പേരിൽ തന്നെ ആക്ഷേപിക്കാൻ ശ്രമിച്ച വ്യക്തിക്ക് അഭയ നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

കഴിഞ്ഞ ദിവസമാണ് സം​ഗീത പരിപാടിയിൽ നിന്നുള്ള ചിത്രങ്ങൾ അഭയ പങ്കുവച്ചത്. അതിനു താഴെ ​ഗായികയുടെ വസ്ത്ര ധാരണത്തെ ചൂണ്ടി വിമർശനം ഉയർത്തി ഒരു സംഗിതാസ്വാദകൻ. പിന്നാലെ മറുപടിയുമായി ​ഗായിക രംഗത്തെത്തി. കുഞ്ഞുടുപ്പിടുന്ന കുഞ്ഞുങ്ങളെ പോലും ശാരീരികമായി പീഡിപ്പിക്കുന്നുണ്ട് എന്നായിരുന്നു അഭയ പറഞ്ഞത്.

Signature-ad

അതിനു പിന്നാലെ അൽപ വസ്ത്രം ധരിച്ച് നഗ്നത കാണിക്കുന്നത് മാനസിക രോഗമാണെന്ന് പറഞ്ഞുകൊണ്ട് മറ്റൊരാൾ എത്തി. ‘നിങ്ങൾക്ക് മുമ്പേ ജാനകിയമ്മയും, ചിത്ര ചേച്ചിയും എന്തിന് പറയുന്നു റിമി ടോമിയും എല്ലാം മാന്യമായ വേഷത്തിലൂടെ ഷോ ചെയ്തവരാണ്. പൊതുമധ്യത്തിൽ അൽപ വസ്ത്രം ധരിച്ച് നഗ്നത കാണിക്കുന്നത് മാനസിക രോഗമാണ്. തെറ്റായ രീതിയിൽ കുത്തഴിഞ്ഞ് ജീവിച്ച് മറ്റുള്ളവർക്ക് തെറ്റായ സന്ദേശംനൽകി പോകുന്നവർക്ക് വീരാളി പട്ടം കിട്ടുമോ ?’ എന്ന്  അയാൾ കുറിച്ചു.

ആ കമന്റുമായി എത്തിയ ആള്‍ക്കും  അഭയ മറുപടി നല്‍കി. ‘താങ്കള്‍ തങ്കളെ പറ്റി പറയുന്നതിനെ ജനറലൈസ് ചെയ്യാന്‍ ശ്രമിക്കരുത്. ഇതിനെ കഴപ്പ് എന്നാണ് പറയുക. അത് നാട്ടിലുള്ള സ്ത്രീകളോട് ഇറക്കരുത്. ആ കഴപ്പ് തീര്‍ക്കാനുള്ള ഇടം എന്റെ പോസ്റ്റിലെ കമന്റ് ബോക്‌സ് അല്ല”
എന്നും അഭയ തുറന്നടിച്ചു:

“ഇത് 2023 ആണ്… താങ്കളുടെ മാന്യതക്ക് അനുസരിച്ചുള്ള ഡ്രസ്സ് ഇടാൻ എനിക്ക് സൗകര്യമില്ല …! ജാനകിയമ്മയും ചിത്രാമ്മയുടെയുമൊക്കെ വാല്യൂ നിങ്ങൾ ഡ്രെസ്സിലാണല്ലോ കണ്ടത് ! എന്റെ ഡ്രെസ്സിനു വിലക്കുറവാണ് എന്ന് ആര് പറഞ്ഞു ? നല്ല വിലയുള്ള ഡ്രസ്സ് ആണ് ഇട്ടിരിക്കുന്നത്.” എന്നും  മറുപടിയിൽ അഭയ കുറിച്ചു. നിരവധി പേരാണ് ഇതിനെ പിന്തുണച്ചു രം​ഗത്തെത്തിയത്.

Back to top button
error: