Month: October 2023
-
India
മഹാരാഷ്ട്രയില്‍ മറാത്ത സംവരണ പ്രക്ഷോഭം അക്രമാസക്തമാകുന്നു; എന്‍.സി.പി എം.എല്‍.എമാരുടെ വീട് ആക്രമിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ മറാത്ത സംവരണ പ്രക്ഷോഭം അക്രമാസക്തമാകുന്നു. എന്‍.സി.പി എം.എല്‍.എമാരുടെ വീട് ആക്രമിച്ച പ്രക്ഷോഭകര്‍ വാഹനങ്ങള്‍ കത്തിച്ചു. മുഖ്യമന്ത്രി പങ്കെടുത്ത വേദിയിലും പ്രതിഷേധമുണ്ടായി. സംഘടിച്ചെത്തിയ പ്രതിഷേധക്കാര്‍ എന്‍.സി.പി എം.എല്‍.എ പ്രകാശ് സോളങ്കെയുടെ മജല്‍ഗാവിലെ വീട് ആക്രമിച്ചു. വീടിനുമുന്നിലെ വാഹനങ്ങള്‍ കത്തിച്ച് ഭീകാരന്തരീക്ഷം സൃഷ്ടിക്കുകയും ജനല്‍ച്ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്തു. സര്‍ക്കാര്‍ ജോലി, വിദ്യഭ്യാസം സംവരണം ആവശ്യപ്പെട്ടുകൊണ്ടാണ് പ്രക്ഷോഭം നടക്കുന്നത്. പ്രക്ഷോഭവുമായി മുന്നോട്ട് പോകും. വര്‍ഷങ്ങളായി ഈ ആവശ്യം ഉന്നയിക്കുകയാണ്. എന്നാല്‍ സര്‍ക്കാരുകള്‍ തങ്ങള്‍ക്കനുകൂലമായ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ വ്യാപകമായി പ്രക്ഷോഭം നടത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്നും പ്രക്ഷോഭകര്‍ പറഞ്ഞു. ഉ സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് വിശദമായി പഠിക്കാന്‍ പ്രത്യേക സമിതിയെ രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ നിര്‍ദേശം പരിശോധിച്ച ശേഷം ആവശ്യമായ നടപടികള്‍ കൈകൊള്ളുമെന്നും മുഖ്യമന്ത്രി എക്നാഥ് ഷിന്‍ഡെ പറഞ്ഞു. സമരം തെറ്റായ ദിശയിലാണെന്നും അക്രമത്തില്‍ നിന്ന് പിന്‍മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സമരത്തിന് നേരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ എം.എല്‍.എമാരുടെയും മന്ത്രിമാരുടെയും…
Read More » -
Tech
ആ ശബ്ദം കേട്ടു തുടങ്ങി! ബീപ് ശബ്‌ദത്തോടെ മൊബൈലുകളില്‍ സന്ദേശം വന്നു; എന്താണ് സംഭവമെന്ന് അറിയണ്ടേ ?
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലെ ആളുകളുടെ ആന്‍ഡ്രോയ്‌ഡ് മൊബൈല്‍ ഫോണുകളില്‍ ഉയര്‍ന്ന ബീപ് ശബ്‌ദത്തോടെ അപ്രതീക്ഷിതമായി ഒരു മുന്നറിയിപ്പ് സന്ദേശം വന്നതിന്‍റെ ഞെട്ടലിലാണ് പലരും. എന്താണ് സംഭവിച്ചത് എന്നറിയാതെ പലരും മൊബൈല്‍ ഫോണ്‍ കയ്യില്‍ നിന്ന് താഴെവച്ചു. ഉയര്‍ന്ന ബീപ് ശബ്ദത്തിനൊപ്പം വൈബ്രേഷനും ഫോണുകള്‍ക്കുണ്ടായതാണ് പലരിലും ഞെട്ടലുണ്ടാക്കിയത്. എന്താണ് സംഭവിച്ചത് എന്ന് വിശദമായി നോക്കാം. മൊബൈല്‍ ഫോണുകളില്‍ ഉയര്‍ന്ന ബീപ് ശബ്‌ദത്തോടെ അലെര്‍ട് വന്നതില്‍ ആരും ഭയക്കേണ്ടതില്ല. കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന Cell Broadcast (സെല്‍ ബ്രോഡ്കാസ്റ്റ്) സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായി ഉള്ള മുന്നറിയിപ്പ് ശബ്‍ദങ്ങളും വൈബ്രേഷനും സന്ദേശങ്ങളുമാണ് ഇന്ന് മൊബൈല്‍ ഫോണുകളിലെത്തിയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തിയത്. രാജ്യത്തിന്‍റെ മറ്റ് പല ഭാഗങ്ങളില്‍ നേരത്തെ തന്നെ സെല്‍ ബ്രോഡ്‌കാസ്റ്റ് സന്ദേശം കേന്ദ്ര സര്‍ക്കാര്‍ പരീക്ഷിച്ചിരുന്നു. കഴിഞ്ഞ മാസം രാജ്യത്ത് പല സ്ഥലങ്ങളില്‍…
Read More » -
Crime
പെരുമാതുറ ബോംബാക്രമണം; മൂന്നുപേര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: പെരുമാതുറ മാടന്‍വിളയില്‍ ബോംബെറിഞ്ഞ സംഘത്തിലെ മൂന്ന് പേര്‍ കസ്റ്റഡിയില്‍. ചിറയന്‍കീഴ്, ആറ്റിങ്ങല്‍ സ്വദേശികളാണ് കസ്റ്റഡിയിലുള്ളവര്‍. ഇവര്‍ നിരവധി കേസുകളില്‍ പ്രതികളാണ്. തിങ്കളാഴ്ച രാത്രിയാണ് പെരുമാതുറയില്‍നിന്ന് ചിറയന്‍കീഴിലേക്കുള്ള വഴിയിലുള്ള വീടുകള്‍ക്കും യുവാക്കള്‍ക്കും നേരെ ബോംബേറുണ്ടായത്. മാരകായുധങ്ങളുമായി പത്തരയോടുകൂടി കാറിലെത്തിയ നാലംഗ സംഘമാണ് മാടന്‍വിള ജങ്ഷനില്‍ നിന്നവര്‍ക്കുനേരേയും വീടുകളിലേക്കും നാടന്‍ ബോംബെറിഞ്ഞത്. ഇവര്‍ വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ഭീഷണി മുഴക്കുകയും ഒരു കാറിന്റെ ഗ്ലാസ് പൊട്ടിക്കുകയും ചെയ്തു. അക്രമത്തില്‍ രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. മാടന്‍വിള സ്വദേശികളായ അര്‍ഷിത്, ഹുസൈന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുണ്ടായി. മൂന്നു വീടുകളുടെ ചില്ലുകള്‍ ബോംബേറില്‍ തകര്‍ന്നു. എന്തിനുവേണ്ടിയാണ് പ്രതികള്‍ ഇത്തരമൊരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്ന് വ്യക്തമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്ത് ലഹരി വസ്തുക്കള്‍ വില്‍പന നടത്തുന്നുണ്ട്. മയക്കുമരുന്ന് ലോബിയാണ് അക്രമത്തിന് പിന്നില്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് സ്ഥലത്ത് തര്‍ക്കമുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
Read More » -
Crime
കേസില്‍പ്പെടുത്തുമെന്ന് ഓണ്‍ലൈന്‍ ഭീഷണി; വയോധികയില്‍നിന്ന് 13 ലക്ഷം തട്ടി
ബംഗളൂരു: പാഴ്‌സല്‍ വഴി ലഹരിമരുന്ന് അയച്ചതായി ആരോപിച്ച് 62 വയസുകാരിയായ ബംഗളൂരു സ്വദേശിനിയെ ഭീഷണിപ്പെടുത്തി ഓണ്‍ലൈന്‍ തട്ടിപ്പു സംഘം 13 ലക്ഷം രൂപ കവര്‍ന്നതായി പരാതി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുറിയര്‍ സ്ഥാപനത്തിലെ പ്രതിനിധികളെന്നു പരിചയപ്പെടുത്തി തട്ടിപ്പു സംഘം ഇവരെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. തായ്ലന്‍ഡിലേക്ക് ഇവര്‍ അയച്ച പാഴ്‌സലില്‍നിന്നു ലഹരിമരുന്ന്, 8 പാസ്‌പോര്‍ട്ട്, 5 ക്രെഡിറ്റ് കാര്‍ഡ് എന്നിവ കസ്റ്റംസ് പിടിച്ചെടുത്തതായി സംഘം അവകാശപ്പെട്ടു. എന്നാല്‍, താന്‍ പാഴ്‌സലൊന്നും അയച്ചിരുന്നില്ലെന്ന് ഇവര്‍ വ്യക്തമാക്കിയെങ്കിലും ആധാര്‍ കാര്‍ഡ് നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും കേസ് ഒതുക്കാന്‍ 13 ലക്ഷം രൂപ നല്‍കണമെന്നും സംഘം ആവശ്യപ്പെടുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇവര്‍ നിര്‍ദേശിച്ച അക്കൗണ്ടിലേക്കു പണം നല്‍കിയതിനു പിന്നാലെ ഫോണ്‍ ഉള്‍പ്പെടെ പ്രവര്‍ത്തനരഹിതമായി.
Read More » -
Kerala
മന്ത്രി വാസവന് നേര്‍ക്ക് കയര്‍ത്ത് നാട്ടുകാര്‍; കരീമഠത്തെ യാത്രാക്ലേശത്തില്‍ പ്രതിഷേധം
കോട്ടയം: അയ്മനം കരീമഠത്ത് ബോട്ടും വള്ളവും കൂട്ടിയിടിച്ച് മരിച്ച ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തിയ മന്ത്രി വി എന്‍ വാസവന് നേര്‍ക്ക് നാട്ടുകാരുടെ രോഷപ്രകടനം. മേഖലയിലെ യാത്രാക്ലേശം ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ മന്ത്രിയോട് കയര്‍ത്തത്. അയ്മനം കരീമഠത്തില്‍ ഇന്നലെയാണ് സര്‍വീസ് ബോട്ട് വള്ളത്തില്‍ ഇടിച്ചതിനെത്തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട് അനശ്വര എന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചത്. അനശ്വരയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനാണ് മന്ത്രി കുട്ടിയുടെ വീട്ടിലെത്തിയത്. ജലമാര്‍ഗം മാത്രമേ പ്രദേശത്തുകാര്‍ക്ക് പുറത്തേക്ക് പോകാനാകൂ. ഇവിടേക്ക് വഴി വേണമെന്ന ആവശ്യം ദീര്‍ഘകാലമായി നാട്ടുകാര്‍ ഉയര്‍ത്തുന്നതാണ്. എന്നാല്‍ ഇതില്‍ ഇതുവരെയും നടപടിയുണ്ടായിട്ടില്ല. ഇതാണ് അനശ്വരയുടെ മരണത്തിന് ഇടയാക്കിയതെന്നും പ്രദേശവാസികള്‍ കുറ്റപ്പെടുത്തി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ മന്ത്രിയോട് രോഷത്തോടെ സംസാരിച്ചത്. നാട്ടുകാരുടെ പ്രശ്നങ്ങള്‍ മന്ത്രി വാസവന്‍ വിശദമായി കേട്ടു. തുടര്‍ന്ന് പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പു നല്‍കിയശേഷമാണ്, അനശ്വരയ്ക്ക് ആദരാഞ്ജലിയും അര്‍പ്പിച്ച് മന്ത്രി സ്ഥലത്തു നിന്നും മടങ്ങിയത്.
Read More » -
NEWS
അനധികൃത കുടിയേറ്റക്കാരോട് പാകിസ്താന്റെ കടക്ക് പുറത്ത്! വ്യക്തമായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്ത അഭയാര്‍ത്ഥികള്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള അന്ത്യ ശാസനം നാളെ അവസാനിക്കും; അഫ്ഗാൻ അതിർത്തിയിൽ ജനപ്രവാഹം
കറാച്ചി: വ്യക്തമായ തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത അഭയാർത്ഥികൾക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള പാകിസ്താന്റെ അന്ത്യ ശാസനം നാളെ അവസാനിക്കും. ഇതോടെ താലിബാൻ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങേണ്ടി വരിക 1.7 മില്യൺ ആളുകൾക്കെന്ന് റിപ്പോർട്ട്. പാകിസ്താന്റേതായ തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത ഇതര രാജ്യക്കാർ രാജ്യം വിടണമെന്നാണ് പാക് സർക്കാർ വിശദമാക്കിയിട്ടുള്ളത്. പാകിസ്ഥാനിൽ ജനിച്ച് വളരുകയും എന്നാൽ തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത അഫ്ഗാൻ സ്വദേശികൾ അടക്കമാണ് നിലവിൽ രാജ്യം വിടേണ്ടി വരുന്നത്. ഇവരിൽ പാകിസ്താൻ സ്വദേശിയെ വിവാഹം ചെയ്ത് കുട്ടികൾ അടക്കമുള്ളവരുണ്ടെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് വിശദമാക്കുന്നത്. ഏകദേശം 60000ൽ അധികം ആളുകൾ ഇതിനോടകം രാജ്യത്തേക്ക് മടങ്ങിയെത്തിയിട്ടുണ്ടെന്നാണ് താലിബാൻ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാൻ വിശദമാക്കുന്നത്. സെപ്തംബർ 23നും ഒക്ടോബർ 22നും ഇടയിലാണ് ഇത്രയധികം പേർ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയെത്തിയെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. ഒക്ടോബർ 4നാണ് അനധികൃത കുടിയേറ്റക്കാരോട് മടങ്ങിപ്പോകണമെന്ന് പാകിസ്താൻ നിർദേശം നൽകിയത്. സാധാരണ നിലയിലക്കാൾ മൂന്നിരട്ടിയായാണ് ആളുകൾ ഇപ്പോൾ മടങ്ങുന്നതെന്നാണ് താലിബാൻ വക്താവ് വിശദമാക്കുന്നത്.…
Read More » -
India
ആന്ധ്ര ട്രെയിനപകടം: ലോക്കോ പൈലറ്റ് സിഗ്‌നല്‍ ചട്ടം ലംഘിച്ചതായി കണ്ടെത്തല്‍
വിശാഖപട്ടണം: ആന്ധ്ര ട്രെയിനപകടത്തിന് കാരണമായത് ലോക്കോ പൈലറ്റ് സിഗ്‌നല്‍ ലംഘിച്ച് കടന്നതാണെന്ന് കണ്ടെത്തല്‍. കഴിഞ്ഞദിവസം വൈശ്യനഗരം ജില്ലയില്‍ കോത്തവാലസ റെയില്‍വേ സ്റ്റേഷനടുത്താണ് അപകടം നടന്നത്. വിശാഖപട്ടണത്തു നിന്ന് പാലസയിലേക്ക് പോകുകയായിരുന്ന പ്രത്യേക പാസഞ്ചര്‍ ട്രെയിനിനു പിന്നില്‍ വിശാഖപട്ടണം-റായഗുഡ പാസഞ്ചര്‍ ട്രെയിന്‍ വന്നിടിക്കുകയായിരുന്നു. വിശാഖപട്ടണം-പാലസ ട്രെയിനിന്റെ പിന്നിലെ മൂന്ന് കോച്ചുകളും, വിശാഖപട്ടണം-റായ്ഗുഡ ട്രെയിനിന്റെ ലോക്കോമോട്ടീവും രണ്ട് കോച്ചുകളും പാളം തെറ്റി. അപകടത്തില്‍ കുറഞ്ഞത് 14 പേര്‍ മരിക്കുകയും നാല്‍പ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വിശാഖപട്ടണം-റായ്ഗുഡ ട്രെയിന്‍ റെയില്‍വേയുടെ സിഗ്‌നല്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പാതയില്‍ രണ്ടിടത്ത് സിഗ്‌നലുകള്‍ക്ക് പ്രശ്‌നമുണ്ടായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ 2 മിനിറ്റ് നിര്‍ത്തിയിടേണ്ടതുണ്ടായിരുന്നു. പിന്നീട് മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കണമെന്നതാണ് ചട്ടം. എന്നാല്‍, ഈ ചട്ടം പാലിക്കാതെ വിശാഖപട്ടണം-റായ്ഗുഡ ട്രെയിനിന്റെ ലോക്കോപൈലറ്റ് യാത്ര തുടര്‍ന്നു. അതേ പാതയില്‍ നേരത്തേ കടന്നുപോയ വിശാഖപട്ടണം – പാലസ പാസഞ്ചര്‍ ട്രെയിന്‍ ഈ ചട്ടം പാലിച്ചാണ് യാത്ര ചെയ്തിരുന്നത്. പാതയില്‍ ചട്ടപ്രകാരം…
Read More » -
Kerala
കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് എംവി ഗോവിന്ദനെ വെള്ളപൂശി രാജീവ് ചന്ദ്രശേഖറിനെ വിമർശിക്കുന്ന നിലപാട് തെറ്റ്, നിലപാട് മുഖ്യമന്ത്രി പുനഃപ്പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് എംവി ഗോവിന്ദനെ വെള്ളപൂശി രാജീവ് ചന്ദ്രശേഖറിനെ വിമർശിക്കുന്ന നിലപാട് തെറ്റെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കോൺഗ്രസും യുഡിഎഫും പക്വമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ സംഭവത്തെ വർഗീയവത്കരിക്കുന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും സ്വീകരിച്ചത്. ഒരിടത്ത് വാലിലാണ് വിഷമെങ്കിൽ മറ്റൊരിടത്ത് വായിലാണ് വിഷമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംഭവം രാഷ്ട്രീയവത്കരിക്കുന്നത് നെറികേടാണെന്നും അദ്ദേഹം വിമർശിച്ചു. എംവി ഗോവിന്ദനെ വെള്ളപൂശി കേന്ദ്രമന്ത്രിയെ വിമർശിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് തെറ്റാണ്. രണ്ട് തെറ്റിനേയും വിമർശിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. രാജീവ് ചന്ദ്രശേഖറിനെതിരെ മാത്രമെടുത്ത നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ പുനഃപ്പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കളമശ്ശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞതിൽ വിദ്വേഷമില്ലെന്നായിരുന്നു തിരുവനന്തപുരത്ത് ഇന്നലെ വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. എംവി ഗോവിന്ദനെതിരെ ആരോപണം ഉന്നയിക്കുന്നത് മറ്റവരെ (ബിജെപിയെ) മെല്ലെ സഹായിക്കണം…
Read More » -
Crime
ഓട്ടോയില്‍നിന്നു വീണ് പെണ്‍കുട്ടി മരിച്ച കേസ്; പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ലഖ്‌നൗ: ഗാസിയാബാദില്‍ മൊബൈല്‍ തട്ടിയെടുക്കല്‍ തടയുന്നതിനിടെ ഓട്ടോയില്‍ നിന്നു തെറിച്ചുവീണ് തല മീഡിയനിലിടിച്ച് പെണ്‍കുട്ടി മരിച്ച കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ 27ന്, ബിടെക് വിദ്യാര്‍ഥിനിയായ കീര്‍ത്തി സിങ് (19) കോളജില്‍ നിന്നു ഓട്ടോയില്‍ മടങ്ങുമ്പോഴാണ് ബൈക്കിലെത്തിയ ബല്‍ബീറും ജിതേന്ദ്രയും മൊബൈല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. പിടിവലിക്കിടയില്‍ ഓട്ടോയില്‍ നിന്നു തെറിച്ചുവീണ പെണ്‍കുട്ടിയുടെ തല ഡിവൈഡറിലിടിച്ച് ഗുരുതര പരുക്കേറ്റു. വെന്റിലേറ്ററിലായിരുന്ന കുട്ടി ഞായറാഴ്ച മരിച്ചു. ബല്‍ബീറിനെ പൊലീസ് ഏറ്റുമുട്ടലിലൂടെ ശനിയാഴ്ച തന്നെ പിടികൂടിയിരുന്നു. ഇയാളുടെ കാലിനു വെടിയേറ്റിട്ടുണ്ട്. അതിനിടെ, ഞായറാഴ്ച രാത്രി മസൂരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെക്ക് പോയിന്റില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെ മറ്റൊരാള്‍ക്കൊപ്പം ബൈക്കിലെത്തിയ ജിതേന്ദ്ര പൊലീസിനെ വെട്ടിച്ചു കടക്കാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന പൊലീസിനു നേര്‍ക്കു വെടിയുതിര്‍ക്കുകയും ചെയ്തു. ഇതോടെ പൊലീസ് തിരിച്ചു വെടിയുതിര്‍ത്തപ്പോഴാണ് ജിതേന്ദ്രയ്ക്ക് പരുക്കേറ്റത്. കൂട്ടാളി ബൈക്കുമായി കടന്നു. വെടിയേറ്റു വീണ ജിതേന്ദ്രയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചെന്നു ഗാസിയാബാദ് പൊലീസ് കമ്മിഷണര്‍ വിവേക് ചന്ദ്ര…
Read More »