ഗവ. അംഗീകൃത ജി.എൻ.എം/ബി.എസ്.സി നഴ്സിംഗ് കോഴ്സ് വിജയം, കേരള നഴ്സിംഗ് കൗണ്‍സിലിന്റെ രജിസ്ട്രേഷൻ, കാത്ത് ലാബ് പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.
താത്പര്യമുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നവംബര്‍ എട്ടിന് രാവിലെ 9.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
ഇസിജി ടെക്നീഷ്യനെ നിയമിക്കുന്നു
കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി ഇസിജി ടെക്നീഷ്യനെ (179 ദിവസം) നിയമിക്കുന്നു.
എഴുത്ത് പരീക്ഷയുടെയും കൂടിക്കാഴ്ച്ചയുടെയും അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത : പിഎസ് സി അംഗീകരിച്ച ഇസിജി ടെക്നീഷ്യൻ കോഴ്സ് പാസായിരിക്കണം. പ്രായം 40 വയസ്സില്‍ താഴെ.
യോഗ്യതയുള്ളവര്‍ നവംബര്‍ ഒന്നിന് രാവിലെ 11 മണിക്ക് ഗവ.ജനറല്‍ ആശുപത്രി ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0495 2365367