ദേഹത്ത് കൈവച്ചപ്പോള്‍ ഇഷ്ടപ്പെടാത്തത് കൊണ്ട് തട്ടിമാറ്റി. സുരേഷ് ഗോപി അത് വീണ്ടും ആവര്‍ത്തിക്കുകയാണ് ചെയ്തത്. ഇത് ഒരു കാരണവശാലും ശരിയല്ല. സുരേഷ് ഗോപിയുടെ പ്രവര്‍ത്തി ഒരുതരത്തിലുളള ന്യായീകരണവും അര്‍ഹിക്കുന്നില്ല. ഒരു സ്ത്രീയെ തൊടുമ്ബോള്‍ അവര്‍ അതില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുമ്ബോള്‍ അതിനനുസരിച്ച നിലപാട് മാത്രമേ സ്വീകരിക്കാൻ പാടുള്ളൂ. ആരും സ്ത്രീകളോട് മോശമായി പെരുമാറാൻ പാടില്ല. സുരേഷ് ഗോപി സമൂഹത്തോടും മാധ്യമ പ്രവര്‍ത്തകയോടും മാപ്പ് പറയണമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സുരേഷ് ഗോപിക്കെതിരെ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെയും രംഗത്തെത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ അറിയിച്ചു.
മറ്റു നിയമ നടപടികളും സ്വീകരിക്കും. തൊഴില്‍ എടുക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നേരെയുള്ള അവഹേളനമാണിതെന്നും തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയൻ ആവശ്യപ്പെട്ടു.
അതേസമയം, മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സംഭവം വിവാദമായതിനെത്തുടര്‍ന്ന് മാപ്പ് പറഞ്ഞ് സുരേഷ് ഗോപി രംഗത്തെത്തി. താന്‍ ദുരുദ്ദേശത്തോടെയല്ല മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സ്പര്‍ശിച്ചതെന്നും തനിക്ക് അവരോട് പിതൃസ്നേഹം മാത്രമേ ഉള്ളൂവെന്നും സുരേഷ് ഗോപി പ്രതികരിച്ചു.