KeralaNEWS

‘കേ.കോ.ബി’ ജില്ലാ പ്രസിഡന്റ് ജോസിനൊപ്പം; പത്തനംതിട്ടയില്‍ മാണി ഗ്രൂപ്പ് കരുത്തു കൂട്ടുന്നു

പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കേരളാ കോണ്‍ഗ്രസ് (ബി) വിഭാഗം ജില്ലാ പ്രസിഡന്റിനെയടക്കം തിരിച്ചെടുത്തു ജോസ് കെ മാണി. പത്തനംതിട്ട നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ പി.കെ ജേക്കബ് അടക്കമുള്ളവരാണ് പാര്‍ട്ടിയില്‍ തിരികെ എത്തിയത്. കേരളാ കോണ്‍ഗ്രസി (ബി) ല്‍ നിന്ന് രാജിവെച്ച് കേരളാ കോണ്‍ഗ്രസി (എം) ലേക്ക് എത്തിയ ജേക്കബിനും പ്രവര്‍ത്തകര്‍ക്കും അംഗത്വം നല്‍കുന്ന ചടങ്ങ് ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് ഉദ്ഘാടനം ചെയ്തു.

കേരളാ കോണ്‍ഗ്രസ് (ബി) സംസ്‌കാരവുമായി ഒരു തരത്തിലും യോജിച്ച് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആ പാര്‍ട്ടി വിട്ടതെന്ന് മറുപടി പ്രസംഗം നടത്തിയ പി.കെ ജേക്കബ് പറഞ്ഞു. അവിടെ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ എന്നെങ്കിലും മാതൃപാര്‍ട്ടിയിലേക്ക് പോകാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. തനിക്കൊപ്പം മുന്‍പ് പാര്‍ട്ടിവിട്ടതിന്റെ ഇരട്ടിയിലധികം ആള്‍ക്കാരുമായിട്ടാണ് മടങ്ങിയെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

ജില്ലാ പ്രസിഡന്റ് ചെറിയാന്‍ പോളച്ചിറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സ്റ്റിയറിങ് കമ്മറ്റിയംഗം പ്രഫ. വര്‍ഗീസ് പേരയില്‍, ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് ഏബ്രഹാം, ജില്ലാ ജനറല്‍ സെക്രട്ടറി ഏബ്രഹാം വാഴയില്‍, നിയോകജക മണ്ഡലം പ്രസിഡന്റുമാരായ ആലിച്ചന്‍ ആറൊന്നില്‍ (റാന്നി), കുര്യന്‍ മടയ്ക്കല്‍ (ആറന്മുള), സജു മിഖായേല്‍(അടൂര്‍), ക്യാപ്ടന്‍ സിവി വര്‍ഗീസ് (കോന്നി), നഗരസഭാ കൗണ്‍സിലര്‍ ജെറി അലക്സ്, സുജ അജി, സാം ജോയ്കുട്ടി, സുനില്‍ വലഞ്ചുഴി, ചെറിയാന്‍ എബ്രഹാം, ചെറിയാന്‍ ഏബ്രഹാം, ബിജിമോള്‍ മാത്യു, റെബേക്ക ബിജു, ബാബു ജോസഫ്, സികെ മോഹനന്‍, മഹേഷ് ബാബു, മാത്യു ദാനിയേല്‍, ശ്യാം കൃഷ്ണന്‍, ബിജു ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

അതേസമയം, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ പിഎം ജേക്കബിനെ നേരത്തെ പുറത്താക്കിയിരുന്നതായി കേരള കോണ്‍ഗ്രസ് ബി നേതൃത്വം അറിയിച്ചു.

 

 

Back to top button
error: