ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ ഉല്‍പാദിപ്പിക്കപ്പെടുമ്പോഴാണ് നമുക്ക് നല്ല സന്തോഷവും സമാധാനവും അനുഭവിക്കാന്‍ സാധിക്കുക. ഇത്തരത്തില്‍ എന്‍ഡോര്‍ഫിന്‍ റിലീസ് ചെയ്യാന്‍ നല്ല എരിവുള്ള ആഹാരം കഴിച്ചാല്‍ മതിയെന്നാണ് പറയുന്നത്. ഇത്തരത്തില്‍ എരിവുള്ള ആഹാരം കഴിക്കുമ്പോള്‍ നല്ല സന്തോഷം ലഭിക്കുന്നതിനാല്‍ തന്നെ ഇത്തരത്തില്‍ എരിവുള്ള ആഹാരങ്ങളോട് പ്രിയം തോന്നുന്നവര്‍ കുറവല്ല. അവര്‍ പോലും അറിയാതെ പതിയെ ഇത്തരം എരിവുള്ള ആഹാരത്തിനോട് ആസക്തി വര്‍ദ്ധിപ്പിക്കുകയും ഇത് ചെയ്യുന്നുണ്ട്. കൂടാതെ, യൂഫോറിയ ട്രിഗര്‍ ചെയ്യാനും അതിലൂടെ നല്ലൊരു റിലാക്സേഷന്‍ ലഭിക്കാനും എരിവുള്ള ആഹാരങ്ങള്‍ സഹായിക്കുന്നുണ്ട്. ഇതെല്ലാം എരിവുള്ള ആഹാരത്തോട് പ്രിയം കൂട്ടുന്നുണ്ട്.
രുചി കൂട്ടുന്നു
എരിവുള്ള ആഹാരം കഴിക്കുന്നത് നമ്മളുടെ നാവിന് രുചി കൂട്ടുന്നുണ്ട്. ഒട്ടും എരിവില്ലാത്ത ആഹാരം കഴിക്കുന്നതിനേക്കാള്‍ സ്വാദ് എല്ലായ്പ്പോഴും എരിവ് ഉള്ള ആഹാരങ്ങള്‍ക്കാണ്. ഭക്ഷണം നല്ലരീതിയില്‍ ആസ്വദിച്ച് കഴിക്കാന്‍ സാധിക്കുന്നതിനാല്‍ തന്നെ എരിവിനോട് പ്രിയം തോന്നുന്നവര്‍ കുറവല്ല. കൂടാതെ, നമ്മള്‍ക്ക് ഇതിന്റഎ കൂടെ തന്നെ മറ്റ് രുചികളും നല്ലപോലെ ആസ്വദിക്കാന്‍ സാധിക്കുന്നതിനാല്‍ എരിവിനോട് പലര്‍ക്കും അഡിക്ഷന്‍ തോന്നാം.
ചുറ്റുപാട്
ചില ഏരിയയില്‍ അല്ലെങ്കില്‍ ചില സംസ്‌ക്കാരത്തില്‍ വളര്‍ന്നവര്‍ എരിവ് അധികം കൂട്ടുകയില്ല. എന്നാല്‍, ചിലര്‍ ചെറുപ്പം മുതല്‍ നല്ലപോലെ എരിവ് ചേര്‍ത്ത് ആഹാരങ്ങള്‍ കഴിച്ച് ശീലിച്ചവരായിരിക്കും. അതിനാല്‍ തന്നെ എരിവില്ലാതെ ഇവര്‍ക്ക് ആഹാരം കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയും വന്നേക്കാം. ഇവരുടെ രസമുകുളങ്ങളെ തൃപ്തിപ്പെടുത്താന്‍ കുറച്ചെങ്കിലും എരിവ് അനിവാര്യമായി വരുന്നു.
ചൂട്
നല്ല എരിവുള്ള ആഹാരങ്ങള്‍ കഴിച്ചാല്‍ അത് ശരീരത്തിനെ നല്ലപോലെ ചൂടാക്കുന്നുണ്ട്. ചിലര്‍ ഇത്തരത്തില്‍ ശരീരത്തിലെ ചൂട് വര്‍ദ്ധിക്കുന്നത് ഇഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്. അതുപോലെ എരിവ് ആസ്വദിക്കാന്‍ പലരീതിയില്‍ ആഹാരം കഴിക്കുന്നവരും കുറവല്ല. പ്രത്യേകിച്ച് നല് ചൂട് ആഹാരത്തിന്റെ കൂടെ, നല്ല എരിവുള്ള ആഹാരം കഴിച്ചാല്‍ അത് ചൂടും എരിവും വര്‍ദ്ധിപ്പിക്കും. ഇത് നല്ലപോലെ ആസ്വദിക്കുന്ന നിരവധി ആളുകള്‍ ഉണ്ട്. ഉദാഹരണത്തിന് നല്ല കപ്പയും ചമ്മന്തിയും നല്ല ചൂടന്‍ കട്ടന്‍ ചായയുടെ കൂടെ കഴിച്ചാല്‍ എങ്ങിനെ ഇരിക്കും? ഇത് ആസ്വദിക്കുന്ന നിരവധി ആളുകളും ഉണ്ട്. അതുപോലെ, ഇത് ഇന്ന രീതിയില്‍ തന്നെ കഴിക്കണം എന്ന നിര്‍ബന്ധവും ഇവര്‍ക്ക് ഉണ്ടാകും. ഇതും നല്ല എരിവുള്ള ആഹാരത്തോടുള്ള പ്രിയം വര്‍ദ്ധിപ്പിക്കുന്നു.
ശീലത്തിന്റെ ഭാഗം
ചിലര്‍ക്ക് എരിവുള്ള ആഹാരം കഴിക്കുക എന്നത് അവരുടെ ശീലത്തിന്റെ ഭാഗമായിരിക്കും. നല്ല എരിവുള്ള ആഹാരം കഴിക്കുമ്പോള്‍ കിട്ടുന്ന തൃപ്തി അവര്‍ക്ക് മറ്റ് ആഹാരങ്ങള്‍ കഴിച്ചാല്‍ ലഭിക്കണമെന്നില്ല.അതിനാല്‍ തന്നെ, മിക്കപ്പോഴും പുറത്ത് പോയാലും ഇവര്‍ കഴിക്കാന്‍ എരിവുള്ള ആഹാരങ്ങള്‍ മാത്രമായിരിക്കും തിരഞ്ഞെടുക്കുന്നത്. അത് അവരുടെ ശീലത്തിന്റെ ഭാഗമായതിനാല്‍, പുതിയ ആഹാരങ്ങളോ രുചിയോ പരീക്ഷിക്കാന്‍ പലപ്പോഴും ഇവര്‍ തയ്യാറായെന്ന് വരില്ല.
എരിവുള്ള ആഹാരത്തിന്റെ ഗുണം
എരിവുള്ള ആഹാരങ്ങള്‍ കഴിക്കുന്നവരില്‍ സഹനശേഷി കൂടുതലായിരിക്കും എന്നാണ് പറയുക. അവര്‍ക്ക് വേദനകള്‍ സഹിക്കാനുള്ള ശേഷി കൂടുതലായിരിക്കും. അതുപോലെ, ഇവരില്‍ മെറഅറബോളിസം കൂടുതലായിരിക്കുന്നതിനാല്‍ തന്നെ വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. ശരീരത്തില്‍ കൊഴുപ്പ് എരിയിച്ച് കളയാന്‍ സാധിക്കുന്നതിനാലാണ് ഇത് സാധിക്കുന്നത്. അതുപോലെ, ഇവരില്‍ ദഹനവും കൃത്യമായി നടക്കും. കഴിച്ച ആഹാരങ്ങള്‍ വേഗത്തില്‍ ദഹിക്കാന്‍ സഹായിക്കും. കൂടാതെ, ശരീരത്തില്‍ വീക്കം, അതുപലെ മുറിവുകള്‍, വേദന എന്നിവയും ഇവരില്‍ കുറവായിരിക്കും. കൂടാതെ, മൂഡ് കൃത്യമായി നിലനിര്‍ത്താനും നല്ല സന്തോഷം നിലനിര്‍ത്താനും ഇത് സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യത്തിനും അതുപോലെ, ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും നല്ല എരിവുള്ള ആഹാരങ്ങള്‍ കഴിക്കുന്നത് നല്ലതാണ് എന്നാണ് പറയപ്പെടുന്നത്.
എന്തിനുമില്ലേ ദോഷവശങ്ങള്‍?
അമിതമായി എരിവുള്ള ആഹാരങ്ങള്‍ കഴിച്ചാല്‍ ചില ആരോഗ്യ പ്രശ്നങ്ങളും നിങ്ങള്‍ക്ക് വരാന്‍ സാധ്യത കൂടുതലാണ.് അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് വയറ്റിലെ അള്‍സര്‍ ആണ്. ഇത് വന്നാല്‍, കഠിനമായ വയറുവേദന, പുകച്ചില്‍ എന്നിവ വരാം. അതുപോലെ, വയറ്റില്‍ പുകച്ചിലും നെഞ്ചിരിച്ചിലും ഇത്തരത്തില്‍ എരിവ് കഴിക്കുന്നവരില്‍ വരാന്‍ സാധ്യത കൂടുതലാണ്. ചര്‍മ്മത്തിന്റെ ആരോഗ്യം നശിക്കുന്നതിന് പിന്നിലെ ഒരു പ്രധാന വില്ലന്‍ കൂടിയാണ് എരിവ്. അതിനാല്‍, മിതമായ രീതിയില്‍ മാത്രം എരിവ് കഴിക്കുന്നതാണ് നല്ലത്.