NEWSSports

പരിക്ക് ഗുരുതരം;കേരള ബ്ലാസ്റ്റേഴ്സ് താരം ഐബാൻ നീണ്ടകാലം പുറത്തിരിക്കും

കൊച്ചി:കേരള ബ്ലാസ്റ്റേഴ്സ് താരം ഐബാൻ നീണ്ടകാലം പുറത്തിരിക്കും. ഐബാന് മുംബൈ സിറ്റിക്ക് എതിരായ മത്സരത്തില്‍ പരിക്കേറ്റിരുന്നു.
മുട്ടിന് പരിക്കേറ്റ താരം നീണ്ടകാലം പുറത്തിരിക്കും എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍‌.ഈ കഴിഞ്ഞ ട്രാൻസ്ഫര്‍ വിൻഡോയില്‍ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഐബാനെ സ്വന്തമാക്കിയത്. ആദ്യ മൂന്ന് മത്സരങ്ങളിലും താരം കേരള ബ്ലാസ്റ്റേഴ്സിനായി ആദ്യ ഇലവനില്‍ തന്നെ ഇറങ്ങിയിരുന്നു.
ഐബാന്റെ പരിക്ക് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി ആകും. ഐബാൻ ഇല്ലെങ്കില്‍ സന്ദീപ് ആകും ബ്ലാസ്റ്റേഴ്സിനായി ആദ്യ ഇലവനില്‍ ഇറങ്ങുക. ഐബാൻ മാത്രമല്ല ജീക്സണും പരിക്ക് ആണ്. ജീക്സണ്‍ അതുകൊണ്ട് തന്നെ ദേശീയ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. ജീക്സണ്‍ എത്ര കാലം പുറത്തിരിക്കും എന്ന് വ്യക്തമല്ല.

Back to top button
error: