KeralaNEWS

കാസർകോട് രണ്ടു യുവതികൾ ട്രെയിൻ തട്ടി മരിച്ചു

കുമ്പള.ഫോണിൽ സംസാരിച്ചുകൊണ്ട് റെയിൽവെ ട്രാക്കിലൂടെ നടന്നു പോകുകയായിരുന്ന യുവതി തീവണ്ടി തട്ടി മരിച്ചു. കാസറഗോഡ് മധൂർ ചെട്ടുംകുഴി സ്വദേശി അബ്ദുൾ റഹ്മാൻ റൗഫിൻ്റെ ഭാര്യ ഷംസീന (38) ആണ് മരിച്ചത്.
 വൈകുന്നേരം കുമ്പള
പെർവാഡ് വെച്ചാണ് ഏറനാട് എക്സ്പ്രസ് തട്ടി ഇവർ മരണപ്പെട്ടത്. കുമ്പള പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
അതേസമയം കാഞ്ഞങ്ങാട്  യുവതിയെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടച്ചേരി ആകാശ് ഓഡിറ്റോറിയത്തിന് സമീപം റെയിൽവെ ട്രാക്കിലാണ് രാജസ്ഥാൻ സ്വദേശിനി കവിത (22) യെ തീവണ്ടി തട്ടി മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്.
വിവരമറിഞ്ഞ് ഹൊസ്ദുർഗ് എസ്.ഐ.കെ പി .സതീഷും സംഘവും സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടപടിക്ക് ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

Back to top button
error: