ജയ്പൂർ: രാജസ്ഥാനില്‍ വന്ദേ ഭാരത് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം. ഉദയ്പൂര്‍-ജയ്പൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് തലനാരിഴയ്ക്കാണ് വൻ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
ട്രെയിൻ കടന്നുപോകുന്നതിന് തൊട്ടുമുമ്ബായി ഭില്‍വാരയ്ക്ക് സമീപമുള്ള റെയില്‍ പാളത്തില്‍ കല്ലുകളും ഇരുമ്ബ് കഷ്ണങ്ങളും കണ്ടെത്തി. സംഭവത്തിൻറെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിയിട്ടുണ്ട്. ഒരിടത്ത് പാളങ്ങള്‍ക്കിടയില്‍ രണ്ട് ഇരുമ്ബു വസ്തുക്കള്‍ വെച്ചിരിക്കുന്നതും നടുവില്‍ കല്ലുകളുടെ കൂമ്ബാരവും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. തിങ്കളാഴ്ച രാവിലെ 9.55 മണിയോടെയാണ് സംഭവം നടന്നത്.
ട്രെയിനിന്റെ ലോക്കോ പൈലറ്റ് കൃത്യസമയത്ത് തന്നെ എമര്‍ജെൻസി ബ്രേക്കിട്ട് ട്രെയിൻ നിര്‍ത്തുകയായിരുന്നു. പാളത്തില്‍ നിന്ന് വസ്തുക്കള്‍ നീക്കിയ ശേഷമാണ് ട്രെയിൻ സർവീസ് തുടർന്നത്. സംഭവത്തിൽ നടപടിയെടുക്കുമെന്ന് നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ ആര്‍പിഎഫ് അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാൻ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് സംഭവമെന്നത് പൊലീസ് ഗൗരവമായി കാണുന്നുണ്ട്. റെയില്‍വേ പൊലീസും പ്രാദേശിക പൊലീസും സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.