KeralaNEWS

മകൾ ഓടിച്ച സ്കൂട്ടര്‍ അപകടത്തിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ചെങ്ങന്നൂർ: മകളോടിച്ച സ്കൂട്ടര്‍ അപകടത്തിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.ആലപ്പുഴ പുന്നപ്ര തെക്ക് അറവ്കാട് പുത്തൻവിള വീട്ടില്‍ അജയന്റെ ഭാര്യ ശ്രീലത (47) ആണ് മരിച്ചത്.

മകളോടൊപ്പം സ്കൂട്ടറിൽ ബുധനൂരിലെ എണ്ണക്കാടുള്ള ബന്ധുവീട്ടിലേക്ക് വരുമ്പോൾ സൈക്കിളുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്കൂട്ടറിന് പിന്നിലിരുന്ന ശ്രീലത തലയിടിച്ചു റോഡില്‍ വീണ് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിൽ സ്കൂട്ടര്‍ ഓടിച്ചിരുന്ന ശ്രീലതയുടെ മൂത്ത മകള്‍ അക്ഷയക്കും (23), സൈക്കിള്‍ യാത്രക്കാരനായ കുട്ടമ്ബേരൂര്‍ തുണ്ടുപറമ്ബില്‍ വിജയനും (63) പരിക്കേറ്റിരുന്നു.ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.

Signature-ad

മാന്നാര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പിന്നീട് സംസ്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: