IndiaNEWS

അഹിംസയാണ് ജനാധിപത്യത്തിന്‍റെ കരുത്ത്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്നൗ: അഹിംസയാണ് ജനാധിപത്യത്തിന്‍റെ കരുത്തെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.മഹാത്മാഗാന്ധിയുടെ ജന്മവാര്‍ഷികത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.

“ലോകത്തിന് അഹിംസയുടെ പാത പരിചയപ്പെടുത്തിയത് ബാപ്പുജിയാണ്. ജനാധിപത്യ തത്വങ്ങള്‍ പാലിച്ചുകൊണ്ട് നമുക്ക് ലോകത്തിലെ വൻ ശക്തികളെ പോലും കീഴടക്കാൻ സാധിക്കുമെന്ന് ബാപ്പു നമുക്ക് കാണിച്ചുതന്നു. അഹിംസയും, സത്യവും പിന്തുടര്‍ന്ന് സ്വേച്ഛാധിപത്യ ബ്രിട്ടീഷ് ഭരണത്തെ രാജ്യത്ത് നിന്നും തുരത്തിയോടിക്കാൻ അദ്ദേഹത്തിന് സാധിച്ചു” – യോഗി പറഞ്ഞു.

Signature-ad

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും തദ്ദേശസ്താപനങ്ങളിലും നടക്കുന്ന സ്വച്ഛാൻജലി പരിപാടി മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന പ്രചരണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണെന്നും യോഗി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: