KeralaNEWS

കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവറെ ചവിട്ടിക്കൂട്ടി ബംഗാളികൾ; സംഭവം പോത്തൻകോട് ബസ് സ്റ്റാൻഡിൽ

തിരുവനന്തപുരം:കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവറെ സ്റ്റാൻഡിലിട്ട് തല്ലിച്ചതച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍.പോത്തൻകോട് ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

മര്‍ദ്ദനത്തില്‍ വികാസ് ഭവൻ ഡിപ്പോയിലെ ഡ്രൈവര്‍ കോഴിക്കോട് കക്കോടി സ്വദേശി കെ. ശശികുമാര്‍ (51)ന് ഗുരുതര പരിക്കേറ്റു.ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

പശ്ചിമ ബംഗാള്‍ സ്വദേശികളായ ഹൈദര്‍ അലി (31), സമീര്‍ ദാസ് (22)  മിഥുൻ ദാസ് (27) എന്നിവരാണ് പിടിയിലായത്. പോത്തൻകോടിനടുത്ത് പ്ലാമൂട് വച്ച്‌ മദ്യലഹരിയില്‍ ആയിരുന്ന പ്രതികള്‍ റോഡിന്റെ മധ്യഭാഗത്ത് നിന്നുകൊണ്ട് ബസിന് കൈ കാണിച്ചെങ്കിലും ഡ്രൈവര്‍ നിര്‍ത്താതെ പോകുകയായിരുന്നു.തുടര്‍ന്ന് പുറകില്‍ വന്ന മറ്റൊരു ബസ്സില്‍ കയറിയ സംഘം പോത്തൻകോട് കെഎസ്‌ആര്‍ടിസി ബസ്റ്റാൻഡിലെത്തി അവിടെ വച്ച്‌ ഡ്രൈവറെ ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു.

Signature-ad

യാത്രക്കാര്‍ തടിച്ചുകൂടിയത് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. അറസ്റ്റിലായവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോത്തൻകോട് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: