പാലക്കാട്:ചെര്‍പ്പുളശ്ശേരി വെള്ളിനേഴിയില്‍ പേവിഷബാധയേറ്റ് സ്ത്രീ മരിച്ചു.വടക്കൻ വെള്ളിനേഴി എര്‍ളയത്ത് ലതയാണ് ( 53) തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത്.
ഇവരുടെ വീട്ടില്‍ സ്ഥിരം എത്തുന്ന തെരുവ് നായ ലതയുടെ കൈയ്യിൽ കടിച്ചിരുന്നു.ആഗസ്റ്റ് 28ന് ഉത്രാടം ദിനത്തിലാണ് നായയുടെ കടിയേറ്റത്. എന്നാല്‍ ലത വാക്സിനേഷൻ എടുത്തിരുന്നില്ല.
അതേസമയം പത്തനംതിട്ട പന്തളം പൂഴിക്കാട് വീട്ടമ്മയെ കടിച്ച വളര്‍ത്തു നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. പൂഴിക്കാട് സ്വദേശി ശ്രീകലയെ വെള്ളിയാഴ്ച രാവിലെയാണ് തെരുവുനായ ആക്രമിച്ചത്. സമീപത്ത് ചുറ്റിത്തിരിഞ്ഞ നിരവധി നായകളെ കടിച്ച ശേഷം ഈ നായ ചത്തതോടെയാണ് പേവിഷബാധയെന്ന സംശയം ഉടലെടുത്തത്. മേഖലയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan