KeralaNEWS

‘ഞാന്‍ ജയിലില്‍ അല്ല, ദുബൈലാണ്’: വെല്ലുവിളിയുമായി നടൻ ഷിയാസ് കരിം, ജിം ട്രെയിനറായ യുവതിയെ പീഡിപ്പച്ച പരാതിക്കു പിന്നാലെ സ്വന്തം വിവാഹ നിശ്ചയ ഫോട്ടോകൾ പങ്കുവച്ച് താരം

   വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് നടനും ബി​ഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ കേസെടുത്തത്. ഇപ്പോൾ അതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നു താരം. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു പ്രതികരണം. താൻ ജയിലിൽ അല്ലെന്നും ദുബായിലാണ് എന്നുമാണ് ഷിയാസ് വിഡിയോയിൽ പറഞ്ഞത്.

‘എന്നെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഞാന്‍ ജയിലില്‍ അല്ല, ദുബായിലാണ്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്. നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്. നാട്ടിൽ ഞാൻ ഉടൻ എത്തും. വന്നതിനുശേഷം നേരിട്ടു കാണാം.’  നടനും ബിഗ് ബോസ് താരവും ഫാഷൻ മോഡലുമായ ഷിയാസ് വിഡിയോയിൽ പറയുന്നു. മാധ്യമങ്ങൾ വാർത്ത നൽകുന്നതിനെതിരെയും വിഡിയോയിൽ വിമർശനമുണ്ട്.

വിവാഹബന്ധം വേർപിരിഞ്ഞ 32 വയസുകാരിയെ വിവാഹ വാദ്ഗാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചു എന്നാണ് ഷിയാസിനെതിരായ പരാതി. പല തവണകളായി 11 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. പരാതിയിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷിയാസ് കരീം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് യുവതി പരാതിയുമായി എത്തിയത്. പീഡന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ വിവാഹനിശ്ചയ ചിത്രങ്ങൾ ഷിയാസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ ആണ് ഷിയാസ് എൻഗേജ്‌മെന്റ് ഫോട്ടോ പങ്കുവെച്ചത്. വെൽക്കം ടു മൈ ലൈഫ് എന്ന ക്യാപ്ഷനോടു കൂടിയാണ് ഷിയാസ് ചിത്രങ്ങൾ പങ്കുവെച്ചത്. രഹ്‌നയാണ് ഷിയാസിന്റെ ഭാവി വധു.

ഷിയാസിനെതിരെ പീഡനപരാതിയിൽ പൊലീസ് കേസെടുത്ത വാർത്തക്ക് പിന്നാലെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എൻഗേജ്‌മെന്റ് ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്.

അതേസമയം ഷിയാസ് കരീമിനെതിരെ യുവതി നൽകിയ പീഡന പരാതിയില്‍ കാസര്‍കോട് ചന്തേര പൊലീസ് കേസ് എടുത്തു. എറണാകുളത്തെ ജിമ്മിൽ വർഷങ്ങളായി ട്രെയിനറായ യുവതിയെ വിവാഹ വാഗ്ദാനം നടത്തി പല സ്ഥലങ്ങളിലെ  ഹോട്ടലുകളിൽ എത്തിച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. കേസില്‍ എറണാകുളത്തേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്. ഇൻസ്പെപെക്ടർ ജി.പി മനുരാജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: