Month: September 2023

  • Kerala

    ഓണം ബംബർ വാങ്ങാൻ കൂട്ടയിടി; വിൽപ്പന സമയം നീട്ടി നൽകി

    പത്തനംതിട്ട: അവസാന മണിക്കൂറുകളില്‍ ഓണം ബമ്ബര്‍ ഭാഗ്യാന്വേഷികളുടെ കൂട്ടയിടിയായതോടെ വില്‍പ്പന സമയം നീട്ടി നൽകി. അവസാന മണിക്കൂറില്‍ ആവശ്യക്കാര്‍ കൂടിയത് പരിഗണിച്ചാണ് വില്‍പ്പന സമയം നീട്ടിയത്. നാളെ രാവിലെ 10 മണിവരെ ഏജന്റുമാര്‍ക്ക് ജില്ലാ ലോട്ടറി ഓഫീസില്‍ നിന്നും ലോട്ടറികള്‍ വാങ്ങിക്കാം. മെയിൻ – സബ്‌ഏജൻസികളെല്ലാം രാവിലെ 8 മണിക്ക് ഓഫീസുകള്‍ തുറക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം നറുക്കെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ തിരുവോണം ബമ്ബര്‍ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച്‌ മുന്നേറുകയാണ്. ഇന്നു വൈകിട്ടു വരെയുള്ള കണക്ക് പ്രകാരം എഴുപത്തി മൂന്നു ലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് വിറ്റുപോയത്. ആകെ എൺപത് ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിട്ടുള്ളത്.തൊണ്ണൂറ് ലക്ഷം ടിക്കറ്റുകൾ വരെയാണ് പരമാവധി അച്ചടിക്കാൻ സാധിക്കുന്നത്.നാളെ ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്.അതിന് മുൻപേ കഴിയുന്നത്ര ടിക്കറ്റുകൾ വിറ്റുതീർക്കാനാണ് ലോട്ടറി വകുപ്പിന്റെ ശ്രമം.

    Read More »
  • Kerala

    കോട്ടയത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച്‌ ആലപ്പുഴ സ്വദേശിക്ക് ദാരുണാന്ത്യം

    കോട്ടയം:സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച്‌ ആലപ്പുഴ സ്വദേശിക്ക് ദാരുണാന്ത്യം.കോട്ടയം കെ.കെ റോഡില്‍ മണര്‍കാട് ഐരാറ്റുനടയിലായിരുന്നു സംഭവം. ആലപ്പുഴ വെസ്റ്റ് കുന്നുംപുറം ജുമാ മസ്ജിദ് സക്കറിയ വാര്‍ഡില്‍ റോഷിനി മൻസിലില്‍ ഫിറോസ് അഹമ്മദ് (31) ആണ് മരിച്ചത്. ഇദ്ദേഹത്തിൻറെ തലയിലൂടെ സ്വകാര്യ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. എരുമേലി കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന തോംസണ്‍ ബസ് ആണ് അപകടത്തിനിടയാക്കിയത്. വൈകിട്ട് ആറരയോട് കൂടിയായിരുന്നു അപകടം. മണര്‍കാട് ഇല്ലിവളവിലെ ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്നു  ഫിറോസ്.ഇതിനിടെ എതിര്‍ ദിശയില്‍ നിന്ന് എത്തിയ സ്വകാര്യ ബസ് ഫിറോസിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ഫിറോസിന്റെ തലയിലൂടെ ബസ് കയറി ഇറങ്ങിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഫിറോസ് സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു.മണര്‍കാട് പോലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
  • Kerala

    ‘ജയിലർ 600 കോടി ക്ലബ്ബിൽ, കരുവന്നൂർ ബങ്ക് 500 കോടി ക്ലബ്ബിൽ’; ട്രോളുമായി നടന്‍ കൃഷ്ണകുമാര്‍

    കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ സതീഷ് കുമാര്‍ നടത്തിയത് 500 കോടിയുടെ തട്ടിപ്പാണെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ട്രോളുമായി എത്തിയിരിക്കുകയാണ് നടൻ കൃഷ്ണകുമാർ. ജയിലർ‌ സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷനുമായി ബന്ധപ്പെടുത്തിയാണ് കൃഷ്ണകുമാറിന്റെ ട്രോൾ. “ജയിലർ സിനിമ 600 കോടി ക്ലബ്ബിൽ. തൊട്ട് പിന്നിലായി കരുവന്നൂർ ബങ്കും 500 കോടി ക്ലബ്ബിൽ”, എന്നാണ് സോഷ്യൽ മീഡിയയിൽ കൃഷ്ണ കുമാർ കുറിച്ചത്. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുമായി രം​ഗത്തെത്തുന്നത്.

    Read More »
  • Kerala

    മധുക്കരയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

    മലപ്പുറം:തമിഴ്നാട്ടിലെ മധുക്കരയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു.മലപ്പുറം മമ്ബുറം സ്വദേശി ഇസ്മയില്‍ പാണഞ്ചേരി (38) ആണ് മരിച്ചത്. മധുക്കരയിലെ ഒരു ടീഷോപ്പില്‍ ജീവനക്കാരനായിരുന്നു. ഇരുചക്ര വാഹനത്തില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ കാറുമായി കൂട്ടിയിടിച്ചാണ് അപകടം. പിതാവ് : അബൂബക്കര്‍, മാതാവ്: ഇത്തിക്കുട്ടി. ഭാര്യ: ഉമ്മുഹബീബ. മക്കള്‍: ഫാത്വിമ ഫിദ, മുഹമ്മദ് അബ്‌റാര്‍, ഫാത്വിമ ഫെല്ല.

    Read More »
  • India

    ഗണേശവിഗ്രഹവുമായി പോകുന്നതിനിടെ ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു; നാലുപേര്‍ക്ക് ഗുരുതര പരിക്ക്

    ഭുവനേശ്വര്‍: ഗണേശ വിഗ്രഹവുമായി കോളേജിലേക്ക് പോകുകയായിരുന്ന ട്രാക്ടര്‍  വൈദ്യുതി ലൈനില്‍ തട്ടി വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ചു.നാല് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒഡീഷയിലെ കട്ടക്കിലാണ് സംഭവം.പരിക്കുപറ്റിയവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗണേശവിഗ്രഹത്തിന് മുകളില്‍ കാവിക്കൊടി കെട്ടിയ ഇരുമ്പ് പൈപ്പ് ലൈനില്‍ തട്ടുകയായിരുന്നു. ട്രാക്ടറിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഷോക്കേറ്റത്. ഒരാള്‍ സംഭവസ്ഥലത്തുവച്ച്‌ തന്നെ മരിച്ചു.പരിക്കേറ്റ മറ്റ് വിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്. മറ്റൊരു സംഭവത്തില്‍, ഭുവനേശ്വറിലെ കുവാഖായ നദിയില്‍ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ ഒരാള്‍ മുങ്ങി മരിച്ചു.

    Read More »
  • Business

    പോസ്റ്റ് ഓഫീസ് സ്‌കീമിൽ നിക്ഷേപിച്ചിട്ടുണ്ടോ? ഇതുവരെ ആധാർ- പാൻ സമർപ്പിച്ചില്ലെ ? അനന്തരഫലങ്ങൾ അറിയാം

    സുരക്ഷിതവും നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നതുമായ നിക്ഷേപ സ്‌കീമുകളിൽ അംഗമാകാൻ പ്ലാൻ ചെയ്യുമ്പോൾ മനസ്സിൽ ആദ്യം വരുന്ന ഓപ്ഷനുകളിലൊന്നാണ് പോസ്റ്റ് ഓഫീസ് സ്കീമുകൾ. ചെറുകിട സമ്പാദ്യ പദ്ധതികളായ ഇവ ആകർഷകമായ പലിശ നിരക്കുകളുള്ള സുരക്ഷിത നിക്ഷേപ ഓപ്ഷനുകൾ ആണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം, ചെറുകിട സമ്പാദ്യ പദ്ധതിയിൽ നിക്ഷേപിച്ചവർ 2023 സെപ്തംബർ 30-നകം ആധാർ കാർഡ്, പാൻ കാർഡ് എന്നിവ സമർപ്പിക്കണം. സമയത്തിനകം ആധാർ നൽകിയില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുന്നതിന് കാരണമായേക്കും. മാർച്ചിൽ ധനമന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരുന്നു. നിലവിലുള്ള നിക്ഷേപകർ ആറ് മാസത്തിനുള്ളിൽ ആധാർ ലിങ്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സമയപരിധി അവസാനിക്കാൻ ഇനി ശേഷിക്കുന്നത് പത്ത് ദിവസം മാത്രമാണ്. ആധാർ സമർപ്പിക്കാത്തതിന്റെ അനന്തരഫലങ്ങൾ: 1. നിങ്ങളുടെ അക്കൗണ്ട് നിഷ്ക്രിയമാകും. 2. സമ്പാദിച്ച പലിശ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടില്ല. 3. നിങ്ങൾക്ക് പിപിഎഫ് അല്ലെങ്കിൽ സുകന്യ സമൃദ്ധി അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കാൻ കഴിയില്ല. 4. കാലാവധി കഴിഞ്ഞാൽ, മെച്യൂരിറ്റി തുക…

    Read More »
  • Crime

    സ്വകാര്യ ദൃശ്യങ്ങള്‍ ദൃശ്യങ്ങള്‍ ഫ്ലക്സടിച്ച് പ്രദര്‍ശിപ്പിക്കും, അധ്യാപികക്ക് മുന്‍ കാമുകന്‍റെ ഭീഷണി; ഡിമാ​ന്റുകൾ ഇങ്ങനെ… പത്തുലക്ഷം രൂപ നൽകണം, ഭര്‍ത്താവുമായുള്ള ബന്ധം പിരിയണം….! പരാതിയുമായി അധ്യാപിക

    ബെംഗളൂരു: കർണാടകയിലെ ചാമരാജ്നഗർ ജില്ലയിൽ സ്വകാര്യ വീഡിയോയുടെ പേരിൽ മുൻ കാമുകനും സുഹൃത്തും ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ ആവശ്യപ്പെട്ടുവെന്ന പരാതിയുമായി അധ്യാപിക പോലീസിനെ സമീപിച്ചു. അധ്യാപികയുടെ സ്വകാര്യ വീഡിയോ കൈവശമുണ്ടെന്നും പത്തുലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടാണ് ഭീഷണി. പത്തുലക്ഷം രൂപ നൽകുന്നതിനുപുറമെ അധ്യാപിക തൻറെ ഭർത്താവുമായുള്ള ബന്ധം പിരിയണമെന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. വഴങ്ങിയില്ലെങ്കിൽ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നുമാണ് ഭീഷണി. സംഭവത്തിൽ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായി ചാമരാജ്നഗർ പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസിൽ പരാതി നൽകിയതിന് പിന്നാലെ പ്രതികൾ ഒളിവിൽപോയി. ഏഴുവർഷമായി അധ്യാപികയായ യുവതിയെ യുവാവിനറിയാം. രണ്ടുവർഷം മുമ്പാണ് യുവതി ഇരുവരും തമ്മിലുള്ള ബന്ധം അവസാനിപ്പിച്ച് മറ്റൊരാളെ വിവാഹം ചെയ്യുന്നത്. വിവാഹത്തിനുശേഷം പലതവണയായി യുവതിയോട് ഭർത്താവിനെ ഉപേക്ഷിച്ച് തന്നോടൊപ്പം വരാൻ യുവാവ് നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. ഭർത്താവിനെ ഉപേക്ഷിച്ചില്ലെങ്കിൽ യുവതിയുടെ സ്വകാര്യ വീഡിയോ വൈറലാക്കുമെന്ന് നേരത്തെയും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടയിൽ അധ്യാപികയുടെ സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവിനും കുടുംബാംഗങ്ങൾക്കും യുവാവും അനുയായിയും അയച്ചുകൊടുക്കുകയും ചെയ്തു. പറയുന്നത്…

    Read More »
  • Crime

    ആക്സിസ് ബാങ്ക് ജീവനക്കാരെ ബന്ദിയാക്കി കോടികൾ കൊള്ളയടിച്ചു; നാടിനെ നടുക്കിയ വമ്പൻ കൊള്ള നടത്തിയത് 7 പേർ അടങ്ങുന്ന സംഘമെന്ന് പൊലീസ്

    റായ്പൂർ: ചത്തീസ്ഗഡിൽ വമ്പൻ ബാങ്ക് കൊള്ള. ഇന്ന് രാവിലെ 8.45 ഓടെയാണ് നാടിനെ നടുക്കിയ വമ്പൻ കൊള്ള നടന്നത്. ആക്സിസ് ബാങ്കിൻറെ ജഗദ്പൂർ ബ്രാഞ്ചിലാണ് കവർച്ച നടന്നത്. 8.5 കോടിയുടെ പണവും സ്വർണവുമാണ് കവർച്ച നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. 7 പേർ അടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബാങ്ക് ജീവനക്കാരെ ബന്ധിയാക്കിയ ശേഷമായിരുന്നു കവർച്ച നടത്തിയത്. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. സംഭവം ഇങ്ങനെ: ഛത്തീസ്ഗഡിലെ ട്രായ്ഗഡ് ജില്ലയിലെ ആക്സിസ് ബാങ്കിൻറെ ജഗദ്പൂർ ബ്രാഞ്ചിലാണ് കൊള്ളസംഘം രാവിലെ എത്തിയത്. രാവിലെ 8.45 ഓടെ ബാങ്ക് തുറന്ന് മാനേജരും ജീവനക്കാരും തങ്ങളുടെ ദൈനംദിന ജോലികൾ ആരംഭിക്കുന്നതിനിടെയാണ് സംഭവം നടന്നത്. ഏഴ് പേരെടങ്ങുന്ന സംഘം ബാങ്കിനുള്ളിൽ കയറിയായിരുന്നു കൊള്ള നടത്തിയത്. ജീവനക്കാരെ ബന്ദിയാക്കിയ സംഘം ലോക്കറുകളുടെ താക്കോലുകൾ ബാങ്ക് മാനേജരോട് ചോദിച്ചു. താക്കോൽ നൽകാൻ മാനേജർ വിസമ്മതിച്ചതോടെ ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. കൊള്ള സംഘം ബാങ്ക് മാനേജരെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ശേഷം…

    Read More »
  • Crime

    വിജിലൻസ് സംഘം സംസാരിച്ചപ്പോൾ മദ്യത്തിന്റെ രൂക്ഷ ഗന്ധവും അവ്യക്തമായ സംസാരവും; മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ കട്ടപ്പന യൂണിറ്റിലെ രണ്ട് ഉദ്യോ​ഗസ്ഥരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു

    തിരുവനന്തപുരം: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ രണ്ട് ഉദ്യോ​ഗസ്ഥരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. കട്ടപ്പന യൂണിറ്റിലെ ജനറൽ കൺട്രോളിം​ഗ് ഇൻസ്പെക്ടർ കെ.കെ കൃഷ്ണൻ, ഇൻസ്പെക്ടർ പി.പി തങ്കപ്പൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഈ മാസം 18 -ന് വിജിലൻസ് ഓഫീസറുടെ നിർദ്ദേശ പ്രകാരം കട്ടപ്പന ഡിപ്പോയിൽ വിജിലൻസ് നടത്തിയ പരിശോധനയ്ക്കിടെ ആയിരുന്നു സംഭവം. പരിശോധനക്കിടെ ഉദ്യോഗസ്ഥരോട് സംസാരിച്ചപ്പോൾ രൂക്ഷമായ മദ്യത്തിന്റെ ​ഗന്ധമുണ്ടായിരുന്നു. ഒപ്പം നാക്കു കുഴഞ്ഞ് സംസാര ഭാഷയിൽ അവ്യക്തതയും കണ്ടെത്തി. തുടർന്ന് അദർ ഡ്യൂട്ടി ഓഫീസറുടെ സാന്നിധ്യത്തിൽ പരിശോധന നടത്തവെ ആണ് ഇരുവരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. കോർപ്പറേഷനിൽ നടക്കുന്ന ക്രമക്കേടുകളും കുറ്റകൃത്യങ്ങളും കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കേണ്ടതും മറ്റ് ജീവനക്കാർക്ക് മാതൃകയുമാകേണ്ട സൂപ്പർവൈസറി തസ്തികയിലുള്ള ജീവനക്കാർ ഡ്യൂട്ടി സമയം മദ്യപിച്ചത് ​ഗുരുതരമായ വീഴ്ചയാണെന്നാണ് കണ്ടെത്തിൽ. ജീവനക്കാർ മദ്യപിച്ച് കൊണ്ട് ഡിപ്പോ പരിസരത്ത് എത്തുകയോ, ഡ്യൂട്ടി നിർവ്വഹിക്കാൻ പാടില്ലെന്ന സിഎംഡിയുടെ ആവർത്തിച്ചുള്ള ഉത്തരവ് നിലനിൽക്കെ അത് ലംഘിച്ചതാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ഇരുവരേയും അന്വേഷണവിധേയമായി…

    Read More »
  • Kerala

    ഏതെങ്കിലും തീരുമാനം നേരത്തെ എടുത്തിട്ടുണ്ടെങ്കില്‍ അത് എൽഡിഎഫ് നടപ്പാക്കും; മന്ത്രിസഭാ പുനഃസംഘടന ചർച്ചകള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍

    തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിൽ പുനഃസംഘടന ചർച്ചകൾ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏതെങ്കിലും തീരുമാനം നേരത്തെ എടുത്തിട്ടുണ്ടെങ്കിൽ അത് എൽഡിഎഫ് നടപ്പാക്കും. അത് കൃത്യ സമയത്ത് ചർച്ച ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ ഘടകക്ഷികളുടെ മന്ത്രി സ്ഥാനം വച്ചുമാറുമെന്നത് നേരത്തേയുള്ള ധാരണയാണ്. ഇതനുസരിച്ച് ഗതാഗാത മന്ത്രി ആൻറണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും മാറിയേക്കുമെന്നാണ് വിവരം. പകരം കടന്നപ്പള്ളി രാമചന്ദ്രനും കെ ബി ഗണേഷ്കുമാറും മന്ത്രിസഭയിലേക്ക് എത്തിയേക്കും. അടുത്തയാഴ്ച ഇത് സംബന്ധിച്ച ചർച്ചകൾ നടന്നേക്കും. ഗതാഗതവകുപ്പ് വേണ്ടെന്ന് കെബി ഗണേഷ്കുമാർ നേരത്തേ അറിയിച്ചിട്ടുണ്ട്. എകെ ശശീന്ദ്രന് ഗതഗാതം കൊടുത്ത് ഗണേഷിന് വനം വകുപ്പ് കൊടുക്കാനും നീക്കമുണ്ട്. രണ്ടാം പിണറായി സർക്കാരിൻറെ പ്രകടനം ആദ്യ സർക്കാരിനോളം മികച്ചതല്ലെന്ന വിമർശനം വ്യപകമാണ്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന വിലയിരുത്തലുമുണ്ട്.…

    Read More »
Back to top button
error: