Month: September 2023
-
Health
ഹണിമൂണിന് പോയി തിരികെ വന്നതോടെയാണ് അവളുടെ ജീവിതത്തിൽ ചില മാറ്റങ്ങൾ കണ്ട് തുടങ്ങി; സഹപ്രവർത്തകർ പറഞ്ഞത് ഗർഭിണി ആയിരിക്കുമെന്ന്, ഡോക്ടർ പറഞ്ഞു അവൾക്ക് വിഷാദമാണെന്ന്… പക്ഷേ…
നിരവധിക്കണക്കിന് വ്യത്യസ്തവും അമ്പരപ്പിക്കുന്നതുമായ അനുഭവങ്ങളാണ് ഇപ്പോൾ ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്ക് മുന്നിലേക്ക് വരുന്നത്. അതിൽ ചിലതൊക്കെ കേൾക്കുമ്പോൾ ഇങ്ങനെയൊക്കെ സംഭവിച്ച് കാണുമോ എന്ന് നാം അന്തംവിടും. ചില കഥകളൊക്കെ കേൾക്കുമ്പോൾ നമുക്ക് ഇങ്ങനെ സംഭവിച്ചില്ലല്ലോ എന്ന് ആശ്വാസം തോന്നും. അതുപോലെ എല്ലാവരുടേയും ശ്രദ്ധ ആകർഷിച്ച അനുഭവമാണ് 36 -കാരിയായ ഹെലൻ ഹാനെമാന്റേതും. 2016 -ലായിരുന്നു അവളുടെ വിവാഹം. ഹണിമൂണിന് പോയി തിരികെ വന്നതോടെയാണ് അവളുടെ ജീവിതത്തിൽ ചില മാറ്റങ്ങൾ കണ്ട് തുടങ്ങിയത്. അതിലൊന്ന് അവളെപ്പോഴും തുരങ്കത്തിൽ നിന്നുള്ളത് പോലെയുള്ള ചില ദൃശ്യങ്ങൾ കാണാൻ തുടങ്ങി എന്നതാണ്. പിന്നെ വിട്ടുമാറാത്ത തലവേദനയും. തുടക്കത്തിൽ അവളുടെ സഹപ്രവർത്തകർ പറഞ്ഞത് അവൾ ഗർഭിണി ആയിരിക്കും എന്നാണ്. എന്നാൽ പരിശോധനയിൽ ആയിരുന്നില്ല. ഇതേ തുടർന്ന് അവൾ ഡോക്ടറെ കാണാൻ പോയി. ഡോക്ടർ പറഞ്ഞത് അവൾക്ക് വിഷാദം ആണ് എന്നായിരുന്നു. ശേഷം ഹെലനും ഭർത്താവും അവളുടെ പുതിയ വീട്ടിലേക്ക് താമസം മാറി. പക്ഷേ, എന്തൊക്കെ ചെയ്തിട്ടും…
Read More » -
Kerala
ഏഴ് മാസമായി മാധ്യമങ്ങളെ കാണാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ഏഴ് മാസമായി മാധ്യമങ്ങളെ കാണാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളെ കാണാത്തതിൽ അസ്വാഭാവികതയില്ലെന്നും. ആവശ്യം വന്ന ഘട്ടത്തിലെല്ലാം മാധ്യമങ്ങളെ കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മാധ്യമങ്ങളെ വേണ്ടെന്ന് വച്ചാ പിന്നെ ഇപ്പോ വരുമോയെന്നും പിണറായി ചോദിച്ചു. പിണറായിയുടെ വാക്കുകൾ ‘അസ്വാഭാവികതയൊന്നുമില്ല. മാധ്യമങ്ങളെ വേണ്ടെന്ന് വച്ചാ പിന്നെ ഇപ്പോ വരുമോ ? എല്ലാ ദിവസവും മുമ്പും മാധ്യമങ്ങളെ കണ്ടിരുന്നില്ല. എന്തെങ്കിലും ആവശ്യം വന്നാൽ അപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ വരും. എന്റെ ശബ്ദത്തിന് ചില പ്രശ്നങ്ങളെല്ലാം ഉണ്ടായി. അതും മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തതിന് കാരണമാണ്. എന്നെങ്കിലും മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഞാൻ ഭയപ്പെട്ടിട്ടുണ്ടോ ? നിങ്ങൾ (മാധ്യമങ്ങൾ) ചോദിക്കുന്നു’. ഞാൻ മറുപടി നൽകാറുണ്ടെന്നും പിണറായി വിശദീകരിച്ചു.
Read More » -
Crime
യുവാവിനെ കൊന്ന് പുഞ്ചയിൽ ചവിട്ടിത്താഴ്ത്തിയ സംഭവത്തിൽ ‘കാലൻ മോൻസി’ പിടിയിൽ; ഭാര്യയുമായി അടുപ്പം, അവിഹിതം ആരോപിച്ചായിരുന്നു കൊലപാതകം
അടൂർ: പത്തനംതിട്ട പുല്ലാട് അയിരക്കാവിൽ യുവാവിനെ കൊന്ന് പുഞ്ചയിൽ ചവിട്ടിത്താഴ്ത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പുല്ലാട് അയിരക്കാവ് സ്വദേശി പ്രദീപ്കുമാറിനെ കൊലപ്പെടുത്തിയ വരയന്നൂർ സ്വദേശി ‘കാലൻ മോൻസി’ എന്ന് വിളിപ്പേരുള്ള വിനോദ് ആണ് പൊലീസിൻറെ പിടിയിലായത്. മോൻസിയുടെ ഭാര്യയുമായി പ്രദീപ് കുമാർ അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് മോൻസി പ്രദീപിനെ കൊലപ്പെടുക്കിയത്. പ്രദീപ്കുമാറിനെ ഇന്ന് രാവിലെയോടെയാണ് വീടിന് സമീപത്തെ ചതുപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദീപിന്റെ പെൺ സുഹൃത്തിൻറെ ഭർത്താവ് മോൻസി എന്ന കാലൻ മോൻസിയാണ് കൊലയ്ക്ക് പിന്നിലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ മാരമണ്ണിൽ നിന്നാണ് കോയിപ്പുറം പൊലീസ് അന്വേഷണം അറസ്റ്റ് ചെയ്തത്. ഭാര്യയുമായുള്ള അടുപ്പത്തിന്റെ പേരിൽ മോൻസിയും പ്രദീപും തമ്മിൽ ഏറെ നാളായി തർക്കമുണ്ടായിരുന്നു. ഇന്നലെ രാത്രി പ്രദീപിന്റെ വീട്ടിലെത്തിയ മോൻസി മർദ്ദനത്തിനൊടുവിൽ അയാളെ കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വയറ്റിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി. പ്രദീപിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം…
Read More » -
Sports
ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഇന്ത്യക്ക് തോല്‍വിത്തുടക്കം; ചരിത്രഗോളുമായി മലയാളി താരം
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യക്ക് തോൽവിത്തുടക്കം. ആതിഥേയരായ ചൈനയാണ് ഇന്ത്യയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തത്. പതിനേഴാം മിനിറ്റിൽ ഗാവോ ടിയാനൈയിലൂടെ ചൈന ആദ്യം മുന്നിലെത്തി. കോർണർ ക്ലിയർ ചെയ്യുന്നതിൽ ഇന്ത്യൻ പ്രതിരോധനിരക്ക് പറ്റിയ പിഴലിൽ നിന്നായിരുന്നു ചൈന ലീഡെടുത്തത്. 23-ാം മിനിറ്റിൽ ഇന്ത്യൻ ഗോൾ കീപ്പർ ഗുർമീത് സിങ് സന്ധു ചൈനീസ് താരം ടാൻ ലോങിനെ പെനൽറ്റി ബോക്സിൽ വീഴ്ത്തിയതിന് ചൈനക്ക് അനുകൂലമായി പെനൽറ്റി വിധിച്ചെങ്കിലും കിക്ക് തടുത്തിട്ട് ഗുർമീത് രക്ഷകനായി. ഇന്ത്യയുടെ പ്രിരോധ പിഴവിൽ പിന്നീട് നിരവധി തവണ ചൈന ഗോളിനടുത്തെത്തിയെങ്കിലും ഗോൾ വഴങ്ങാതെ ഇന്ത്യ രക്ഷപ്പെട്ടു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ സോളോ റണ്ണിലൂടെ മലയാളി താരം രാഹുൽ കെ പി വെടിച്ചില്ല് കണക്കെ പായിച്ച ഷോട്ട് ചൈനീസ് ഗോൾ കീപ്പറെ മറികടന്ന് വലയിലെത്തിയപ്പോൾ ഇന്ത്യ സമനില വീണ്ടെടുത്തു. 2010നുശേഷം ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടുന്ന ആദ്യ ഗോളാണിത്. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ…
Read More » -
Health
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ; പ്രമേഹമുള്ളവർ ഉലുവയിട്ട വെള്ളം കുടിച്ചോളൂ, ഗുണങ്ങൾ ഇതാണ്
പ്രമേഹബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രമേഹമുള്ളവർ പലപ്പോഴും ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തേണ്ടത് പ്രധാനമാണ്. പ്രമേഹരോഗികൾ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണമാണ് ഉലുവ. കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ സഹായിക്കുന്നു. ഉലുവ ഒരു രാത്രി മുഴുവൻ കുതിർത്ത ശേഷം ആ വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഏകദേശം 10 ഗ്രാം ഉലുവ ചൂടുവെള്ളത്തിൽ കുതിർത്ത ശേഷം കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. ‘ഫൈബർ ഉൾപ്പെടെയുള്ള ഉലുവയിലെ ലയിക്കുന്ന നാരുകൾ കുടലിൽ ആഗിരണം ചെയ്യപ്പെടുന്ന പഞ്ചസാരയും ഫെനുഗ്രെസിൻ, ട്രൈഗോനെല്ലിൻ തുടങ്ങിയ ആൽക്കലോയിഡുകളും ഹൈപ്പോഗ്ലൈസമിക് പ്രവർത്തനവും 4 ഹൈഡ്രോക്‌സിസോലൂസിൻ (4-OH അമ്‌പാൻ ക്രീസ് ഐലുമായി പ്രവർത്തിക്കുന്നു) എന്നിവയും കുടലിൽ ആഗിരണം ചെയ്യുന്നത് വൈകിപ്പിക്കുന്നു…’ – പോഷകാഹാര വിദഗ്ധയായ ലോവ്‌നീത് ബത്ര പറയുന്നു. ഉലുവ വെള്ളം പതിവായി കഴിക്കുന്നത് കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ…
Read More » -
Business
ക്യാഷ് ഓൺ ഡെലിവറി പേയ്‌മെന്റുകളിൽ 2,000 രൂപ നോട്ടുകൾ ഇനി മുതൽ സ്വീകരിക്കില്ലെന്ന് പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റഫോമായ ആമസോൺ
ദില്ലി: ക്യാഷ് ഓൺ ഡെലിവറി പേയ്‌മെന്റുകളിൽ 2,000 രൂപ നോട്ടുകൾ സെപ്റ്റംബർ 19 ചൊവ്വാഴ്ച, അതായത് ഇന്ന് മുതൽ സ്വീകരിക്കില്ലെന്ന് പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റഫോമായ ആമസോൺ. 2023 മെയ് 19-നണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2,000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്നും നിരോധിച്ചത്. 2023 സെപ്തംബർ 30 വരെ ഇത് ഔദ്യോഗിക ടെൻഡർ ആയി തുടരും. എന്നാൽ ഇതിനു മുൻപ് തന്നെ 2000 രൂപ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഓൺലൈൻ റീട്ടെയിലർ ആമസോൺ “2023 സെപ്റ്റംബർ 19 മുതൽ ഞങ്ങൾ ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്കോ ക്യാഷ് ലോഡുകൾക്കോ വേണ്ടി 2,000 കറൻസി നോട്ടുകൾ സ്വീകരിക്കില്ല’. ആമസോൺ വ്യക്തമാക്കി. മൂന്നാം കക്ഷി കൊറിയർ പങ്കാളി വഴിയാണ് ഡെലിവർ ചെയ്യുന്നതെങ്കിൽ, അത് സ്വന്തം നയങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്നു, എന്നും ആമസോൺ പറഞ്ഞു. പൊതുജനങ്ങൾക്ക് 2000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിനും അല്ലെങ്കിൽ മാറ്റുന്നതിനുമുള്ള സൗകര്യം 2023 സെപ്തംബർ 30 വരെ നൽകിയിട്ടുമുണ്ട്. ഈ കാലാവധി…
Read More » -
India
ഭീകരരെ വധിച്ചു;അനന്ത്നാഗിൽ ഏഴ് ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടൽ അവസാനിച്ചു
ശ്രീനഗർ:ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഒളിവിൽ കഴിയുകയായിരുന്ന രണ്ടു ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ അനന്തനാഗിലെ നഗം കൊക്കേര്‍നാഗ് സ്വദേശിയും ലശ്്കര്‍ ഇ ത്വയ്ബ കമാന്‍ഡറുമായ ഉസൈര്‍ ഖാന്‍ ആണെന്ന് പോലീസ് എഡിജിപി വിജയകുമാര്‍ അറിയിച്ചു. വധിച്ച രണ്ടാമത്തെ ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ അനന്ത്നാഗ് മേഖലയില്‍ ഏഴു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലാണ് അവസാനിച്ചത്.ഉസൈര്‍ ഖാനൊപ്പം രണ്ടു വിദേശ ഭീകരര്‍ കൂടി ഉണ്ടായിരുന്നതായാണ് സൈന്യം സംശയിക്കുന്നത്. ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും, പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് എഡിജിപി വിജയകുമാര്‍ പറഞ്ഞു. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഓഫീസര്‍മാരുൾപ്പടെ നാലു സൈനികരും ഒരു പോലീസ് ഡിവൈഎസ്പിയും വീരമൃത്യു വരിച്ചിരുന്നു.തിരച്ചിലിൽ സൈന്യത്തിന്റെ ഒരു നായയും ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചിരുന്നു.
Read More » -
Kerala
മകളെ വില്‍ക്കാനുണ്ടെന്ന് ഫേസ്‌ബുക്ക് പോസ്റ്റ്; സംഭവം ഇടുക്കിയിൽ
തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത മകളെ വില്‍പ്പനയ്‌ക്കെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.ഇടവെട്ടി സ്വദേശിയ്ക്കെതിരെയാണ് തൊടുപുഴ പൊലീസ് കേസെടുത്തത്. ഇയാളുടെ ആദ്യ ഭാര്യയിലുള്ള മകളെ വില്‍പ്പനയ്‌ക്കെന്ന് പറഞ്ഞാണ് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടത്. ഇത് കണ്ട ചിലര്‍ സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. പോസ്റ്റ് പിന്നീട് നീക്കം ചെയ്‌തെങ്കിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ലഹരി, നിരോധിത പുകയില ഉത്പന്നങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ആദ്യ വിവാഹത്തിലെ മകള്‍ക്ക് 11 വയസാണ് പ്രായം. ഭാര്യയെയും മകളെയും ഉപേക്ഷിച്ച് രണ്ടാമത് വിവാഹം കഴിച്ച പ്രതിയ്ക്ക് ഈ ബന്ധത്തിലും ഒരു കുട്ടിയുണ്ട്. ഇവരെയും ഉപേക്ഷിച്ച പ്രതി ഇപ്പോള്‍ മറ്റൊരു സ്ത്രീയോടൊപ്പമാണ് താമസം. കേസ് വിശദമായ അന്വേഷണത്തിനായി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ചാലുടൻ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തൊടുപുഴ എസ് എച്ച് ഒ സുമേഷ് സുധാകരൻ പറഞ്ഞു.
Read More » -
Kerala
തിരുവനന്തപുരത്ത് സ്വകാര്യ സ്‌കൂൾ അധ്യാപികയെ വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം:വെള്ളറടയിൽ സ്വകാര്യ സ്‌കൂൾ അധ്യാപികയെ വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാറശ്ശാല കരുമാനൂർ സ്വദേശി അശോക് കുമാറിന്റെ ഭാര്യ 38 കാരിയായ ശ്രീലതിക ആണ് മരിച്ചത്. പാറശ്ശാലയ്ക്കടുത്തുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു. ഭർത്താവുമായുള്ള കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. പുലിയൂർശാല ചരുവിള പുത്തൻവീട്ടിൽ മധുസൂദനൻനായരുടെയും കൃഷ്ണമ്മയുടെയും മകളാണ്.ഒരു മകനുണ്ട്. സംഭവത്തിൽ വെള്ളറട പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Read More »
