കോട്ടയം:സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ആലപ്പുഴ സ്വദേശിക്ക് ദാരുണാന്ത്യം.കോട്ടയം കെ.കെ റോഡില്‍ മണര്‍കാട് ഐരാറ്റുനടയിലായിരുന്നു സംഭവം.
ആലപ്പുഴ വെസ്റ്റ് കുന്നുംപുറം ജുമാ മസ്ജിദ് സക്കറിയ വാര്‍ഡില്‍ റോഷിനി മൻസിലില്‍ ഫിറോസ് അഹമ്മദ് (31) ആണ് മരിച്ചത്. ഇദ്ദേഹത്തിൻറെ തലയിലൂടെ സ്വകാര്യ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.
എരുമേലി കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന തോംസണ്‍ ബസ് ആണ് അപകടത്തിനിടയാക്കിയത്. വൈകിട്ട് ആറരയോട് കൂടിയായിരുന്നു അപകടം. മണര്‍കാട് ഇല്ലിവളവിലെ ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്നു ഫിറോസ്.ഇതിനിടെ എതിര്‍ ദിശയില്‍ നിന്ന് എത്തിയ സ്വകാര്യ ബസ് ഫിറോസിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു
ഫിറോസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.മണര്‍കാട് പോലീസ് കേസെടുത്തിട്ടുണ്ട്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan