Month: September 2023

  • Kerala

    ഓണം ബംബർ: പ്രൈസുകളും നികുതികളും ഇങ്ങനെ

    ഓണം ബംബർ ജേതാവ് ആരെന്നറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ച് ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ്.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.keralalotteryresult.net/ , http://www.keralalotteries.com എന്നിവയിൽ ഫലം ലൈവായി ലഭ്യമാകും. 125.54 കോടി രൂപയാണ് ഇത്തവണ മൊത്തത്തിൽ സമ്മാനമായി നല്‍കുന്നത്.ഒന്നാം സമ്മാനം 25 കോടി നല്‍കുമ്ബോള്‍ രണ്ടാം സമ്മാനം ഇത്തവണ 20 പേര്‍ക്കായാണ് ലഭിക്കുന്നത്. ഒരു കോടി വീതമാണ് സമ്മാനത്തുക. 50 ലക്ഷം വീതം 20 പേർക്ക് മൂന്നാം സമ്മാനവുമുണ്ട്. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്കും ലഭിക്കും.ഇവയ്ക്കു പുറമേ 5000,2000,1000,500 രൂപയുടെ സമ്മാനങ്ങളുമുണ്ട്.500 രൂപയാണ് ടിക്കറ്റ് വില. 5,000 രൂപ വരെയുള്ള സമ്മാനത്തുക ലോട്ടറി സ്റ്റാളില്‍ നിന്ന് ലഭിക്കും. അതിനുമുകളില്‍ ഒരു ലക്ഷം രൂപവരെയുള്ളതിന് ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ടറേറ്റിലോ, ബാങ്കുകളിലോ സമീപിക്കണം. ഒരു ലക്ഷത്തില്‍ കൂടുതല്‍ സമ്മാനത്തുകയ്ക്ക് ലോട്ടറി ഡയറക്ടറേറ്റിനെ സമീപിക്കണം.നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളില്‍ ഒറിജിനല്‍ ടിക്കറ്റ്, ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാക്കണം. വൈകിയാല്‍ കാലതാമസത്തിനുള്ള…

    Read More »
  • Kerala

    പുതിയ വന്ദേഭാരതും കാസര്‍കോട്ടു നിന്നും തിരുവനന്തപുരത്തേക്ക്, സര്‍വീസ് ഞായറാഴ്ച ആരംഭിക്കും; ട്രെയിന്‍ ആലപ്പുഴ വഴി

       രണ്ടാം വന്ദേഭാരതും കാസര്‍കോട്ടു നിന്നും തിരുവനന്തപുരത്തേക്കെന്ന് സ്ഥിരീകരിച്ചു. ന്യൂ ഡെല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ ശേഷം രാത്രി ഫേസ് ബുക് ലൈവിൽ രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപിയാണ് ഇക്കാര്യമറിയിച്ചത്. ട്രെയിനിന്റെ ഉദ്ഘാടന ഓട്ടം ഞായറാഴ്ച രാവിലെ കാസര്‍കോട്ട് നടക്കും. പുതുതായി അനുവദിച്ച ട്രെയിന്‍ ആലപ്പുഴ വഴിയാണ് സര്‍വീസ് നടത്തുക. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോം ലഭ്യതക്കുറവുണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍ കൊച്ചുവേളി വരെയായിരിക്കും സര്‍വീസ്.. മംഗളൂരിൽ നിന്നും പാലക്കാട്ടേക്കും മംഗളൂരിൽ നിന്നും കോയമ്പത്തൂരിലേക്കും പുതിയ വന്ദേഭാരത് ഓടിക്കുമെന്നുള്ള പല അഭ്യൂഹങ്ങളും പരന്നിരുന്നുവെങ്കിലും ചൊവ്വാഴ്ചയോടെ ഇക്കാര്യത്തിൽ റെയിൽവെ മന്ത്രി തന്നെ വ്യക്തത വരുത്തി. ഇൻഡ്യയിൽ ആരംഭിച്ച വന്ദേഭാരതിൽ ഏറ്റവും ലാഭകരമായി ഓടികൊണ്ടിരിക്കുന്നത് കേരളത്തിൽ  ആന്നെന്നത് കൊണ്ടാണ് പുതിയ ട്രെയിനും തിരുവനന്തപുരം റൂടിൽ തന്നെ സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. വന്ദേഭാരത് ട്രെയിനിനെ കേരളത്തിലെ ജനങ്ങൾ ഏറ്റെടുത്തതിൽ വലിയ സന്തോഷമാണ് റെയിൽവെ അധികൃതർ പ്രകടിപ്പിച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ കുടുതൽ ട്രെയിൻ സർവീസും റെയിൽവെ വികസനവും കേരളത്തിന്…

    Read More »
  • Crime

    വീട് വാകയ്ക്ക് എടുത്തിട്ട് മൂന്ന് ദിവസം, പതിവില്ലാത്ത ആൾ വരവും പോക്കും, സംശയം തോന്നിയ നാട്ടുകാർ പോലീസിൽ അറിയിച്ചു; വാഴക്കുളത്ത് അനാശാസ്യം നടത്തിയ ആറംഗ സംഘം പിടിയിൽ

    കൊച്ചി: എറണാകുളം  വാഴക്കുളത്ത് വീട് വാടകക്കെടുത്ത് അനാശാസ്യം നടത്തിയ ആറംഗ സംഘത്തെ പൊലീസ് പിടികൂടി.   വാഴക്കുളം ചവറ കോളനിക്ക് സമീപം വാടക വീട്ടിൽ അനാശാസ്യം നടത്തുകയായിരുന്ന സംഘമാണ് അറസ്റ്റിലായത്. മൂന്ന് സ്ത്രീകളടക്കം ആറ് പേരാണ് വാഴക്കുളം പൊലീസ് പിടികൂടിയത്. വാഴക്കുളം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  പൊലീസ് വാടകവീട്ടിൽ പരിശോധന നടത്തിയത്. കാട്ടാക്കാട പന്നിയോട് കോലാവുപാറ അഭിനാശ് ഭവനിൽ അഭിലാഷ് (44) ചടയമംഗലം ഇലവക്കോട് ഹിൽ വ്യൂവിൽ അബ്രാർ ( 30 ), കള്ളിയൂർ ചിത്തിര ഭവനിൽ റെജി ജോർജ് (37), തിരുവള്ളൂർ നക്കീരൻ സാലൈ ദേവി ശ്രീ (39,) ഒറ്റപ്പാലം പൊന്നാത്തുകുഴിയിൽ രംസിയ (28), ചെറുതോന്നി തടയമ്പാട് ചമ്പക്കുളത്ത് . സുജാത (51) എന്നിവരെയാണ് വാഴക്കുളം പോലീസ് ഇൻസ്പെക്ടർ കെ.എ.മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നുദിവസമായി വീട് വാടകയ്ക്ക് എടുത്ത് സംഘം പെൺവാണിഭം നടത്തി വരികയായിരുന്നു. വാടക വീട്ടിൽ പതിവില്ലാതെ ആളുകളുടെ വരവും…

    Read More »
  • Kerala

    ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‌ ജാതീയമായ വിവേചനം നേരിടേണ്ടിവന്നത് കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌

    തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‌ ജാതീയമായ വിവേചനം നേരിടേണ്ടിവന്നുവെന്ന പ്രശ്‌നം കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്ന്‌ സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു. കേരളത്തില്‍ ഒരുകാലത്ത്‌ ജാതീയമായ അടിച്ചമര്‍ത്തലിന്റെ ഭാഗമായി അയിത്തം ഉള്‍പ്പെടേയുള്ള ദുരാചാരങ്ങള്‍ നിലനിന്നിരുന്നു. നവോത്ഥാന പ്രസ്ഥാനവും, തുടര്‍ന്നുവന്ന ദേശീയ പ്രസ്ഥാനവും, കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമൊക്കെ നടത്തിയ ഇടപെടലിന്റെ ഭാഗമാണ്‌ ജാതി വിവേചനത്തിന്റെ പ്രശ്‌നങ്ങള്‍ പൊതുവില്‍ ഇല്ലാതായത്‌. ചരിത്രപരമായ കാരണങ്ങളാല്‍ ഉയര്‍ന്നുവന്ന സാമൂഹ്യ അവശതയുടെ പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്‌. അവ പരിഹരിക്കുന്നതിനുള്ള ശക്തമായ പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാരിന്റെയുള്‍പ്പെടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടം കൂടിയാണിത്‌. പയ്യന്നൂരിലെ നമ്പ്യാത്തറ ക്ഷേത്രത്തിലാണ്‌ മന്ത്രി രാധാകൃഷ്‌ണന്‌ ജാതി വിവേചനം അനുഭവപ്പെട്ടത്‌. ജാതി വിവേചനത്തിന്റെ അടിസ്ഥാനത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിനുള്ള നല്ല ജാഗ്രത ജനങ്ങള്‍ക്കുണ്ടാകണമെന്ന്‌ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു. അതേസമയം കണ്ണൂരിലെ അയിത്തം വെളിപ്പെടുത്തലിൽ ഇന്നലെ മന്ത്രി കൂടുതൽ പ്രതികരണം നടത്തിയിരുന്നു. തനിക്ക് മുൻഗണന കിട്ടിയില്ലെന്നതല്ല വിഷയം. അതിനെ മറികടക്കാനുള്ള കരുത്തെനിക്കുണ്ട്. ഇവരാരും നമ്മളെ…

    Read More »
  • LIFE

    വ്യാജ വെബ്സൈറ്റുകൾ വ്യാപകം; ഓൺലൈനിൽ കെ.എസ്.ആർ.ടി.സി. ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ശ്രദ്ധിക്കുക; എങ്ങനെ തിരിച്ചറിയാം

    തിരുവനന്തപുരം:  കെ.എസ്.ആർ.ടി.സി.-യുടെ ഔദ്യോഗിക ബുക്കിംഗ് പ്ലാറ്റ്ഫോമുകളെപ്പോലെ വ്യാജ വെബ്സൈറ്റുകൾ പ്രവർക്കുന്നത് കാരണം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് കെഎസ്ആർടിസി അറിയിച്ചു. കെ.എസ്.ആർ.ടി.സി ബുക്കിംഗിനുള്ള ഏക ഔദ്യോഗിക വെബ്സൈറ്റ് https://onlineksrtcswift.com മാത്രമാണ്. ബുക്കിംഗിനായി കെ.എസ്.ആർ.ടി.സിയെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന മറ്റേതെങ്കിലും വെബ്സൈറ്റ് വ്യാജവും വഞ്ചനാപരവുമാണെന്ന് കെ.എസ്.ആർ.ടി.സി വാർത്താക്കുറിപ്പിൽ അറിയിച്ചു. വ്യാജ വെബ്സൈറ്റുകളും URL – കളും എങ്ങനെ തിരിച്ചറിയാം ഔദ്യോഗിക ഡൊമെയ്ൻ: URL പരിശോധിച്ച് നിങ്ങൾ എല്ലായ്പ്പോഴും കെ.എസ്.ആർ.ടി.സി.യുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഉണ്ടെന്ന് ഉറപ്പാക്കുക: https://onlineksrtcswift.com. ഈ URL-ലെ ഏതൊരു തരത്തിലുള്ള വ്യത്യാസവും വ്യാജമായി കണക്കാക്കേണ്ടതാണ്.  HTTPS പ്രോട്ടോക്കോൾ: ഏതെങ്കിലും വ്യക്തിഗത അല്ലെങ്കിൽ പേയ്മെന്റ് വിവരങ്ങൾ നൽകുന്നതിന് മുമ്പ്, എല്ലായ്പ്പോഴും അഡ്രസ് ബാറിൽ ‘HTTPS’ എന്ന വാക്ക് ഉണ്ടോ എന്ന് പരിശോധിക്കുക. HTTPS-ലെ ‘S’ എന്നാൽ ‘Security (‘ സുരക്ഷിതം) എന്നാണ്, ‘HTTP’ മാത്രമുള്ള ഒരു വെബ്സൈറ്റ്  (‘S’ ഇല്ലാതെ) സുരക്ഷിതമായിരിക്കില്ല. ട്രസ്റ്റ് സീലുകൾ/സർട്ടിഫിക്കേഷൻ ഉണ്ടോ എന്ന് ഉറപ്പു വരുത്തുക.: യഥാർത്ഥ വെബ്സൈറ്റുകൾക്ക്…

    Read More »
  • Kerala

    സിഎംആര്‍എല്‍ ഡയറിയിലെ പിവി താനല്ല; തന്നെ ഇടിച്ചു താഴ്ത്താൻ കുടുംബാഗങ്ങളെ പോലും വലിച്ചിഴയ്ക്കുന്നു; മാസപ്പടി വിവാദം പൂര്‍ണമായി തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍

    തിരുവനന്തപുരം: മാസപ്പടി വിവാദം പൂര്‍ണമായി തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കരിമണല്‍ കമ്പനി സിഎംആര്‍എല്‍ ഡയറിയിലെ പേര് പി വി താനല്ലെന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാസപ്പടി വിവാദത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരുപാട് പി വി മാര്‍ ഉണ്ടല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തന്നെ ഇടിച്ചു താഴ്ത്താൻ കുടുംബാഗങ്ങളെ പോലും വലിച്ചിഴയ്ക്കുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. സേവനം നൽകാതെയല്ലേ വീണയുടെ സ്ഥാപനത്തിന് സിഎംആര്‍എല്‍ പണം നൽകിയത് എന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. സിഎംആര്‍എല്‍ സിഎഫ്ഒയേ താൻ കണ്ടിട്ടേയില്ലെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല. എങ്ങനെയെങ്കിലും പിണറായി വിജയനെ ഇടിച്ച് താഴ്ത്തണം, അതിന് കുടുംബാംഗങ്ങളെ ഉപയോഗിക്കുന്ന ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മാത്യു കുഴൽ നാടന്റെ ആരോപണത്തിന് മറുപടി പറയാത്തത് എന്താണെന്ന ചോദ്യത്തിന് മാധ്യമങ്ങളോടെ വിഷമം തനിക്ക് മനസിലായി എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മാത്യു കുഴൽനാടന് മാത്രമല്ല ആർക്കും മറുപടി…

    Read More »
  • Kerala

    ദേവസ്വം മന്ത്രി കെ.കെ. രാധാകൃഷ്ണന്‍റെ അയിത്തം വെളിപ്പെടുത്തൽ: സംഭവം ഞെട്ടിപ്പിക്കുന്നത്, യുക്തമായ നടപടിയുണ്ടാകും: മുഖ്യമന്ത്രി പിണറായി വിജയൻ

    തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ കെ രാധാകൃഷ്ണന്‍റെ അയിത്തം വെളിപ്പെടുത്തലിൽ പ്രതികരിച്ച് മുഖ്യമന്ത്രി. സംഭവം ഞെട്ടിപ്പിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംഭവത്തിൽ യുക്തമായ നടപടിയുണ്ടാകുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. സംഭവത്തിൽ വെളിപ്പെടുത്തൽ നടത്തിയ മന്ത്രി രാധാകൃഷ്ണനുമായി നേരിട്ട് സംസാരിക്കാനായിട്ടില്ല. അദ്ദേഹവുമായി സംസാരിച്ച ശേഷം അദ്ദേഹത്തിന്‍റെ കൂടി അഭിപ്രായം അറിഞ്ഞശേഷം യുക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നമ്മുടെ സമൂഹത്തിൽ നമ്മളാരും  പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പറഞ്ഞത് നമ്മുടെ സംസ്ഥാനം ഇതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്ഥമായ സമീപനം സ്വീകരിച്ചിട്ടുള്ള സംസ്ഥാനമാണല്ലോ. പക്ഷേ സഖാവ് രാധാകൃഷ്ണന്‍റെ വെളിപ്പെടുത്തൽ വല്ലാതെ ഞെട്ടിപ്പിക്കുന്നതാണ്. കാരണം അദ്ദേഹം ഒരു മന്ത്രിയാണ്. ആ മന്ത്രി ദേവസ്വത്തിന്‍റെ ചുമതലയുള്ള മന്ത്രിയാണ്. അദ്ദേഹം ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയി. അവിടെ ഒരു പ്രധാന പൂജാരിയും ഒരു അസിസ്റ്റന്‍റ് പൂജാരിയും വിളക്ക് കൊളുത്തുന്നു. അതിന്‍റെ ഭാഗമായി നേരിടേണ്ടി വന്ന അയിത്ത വെളിപ്പെടുത്തലാണ് രാധാകൃഷ്ണൻ നടത്തിയത്. എനിക്ക് മന്ത്രിയുമായി സംസാരിക്കാനായിട്ടില്ല. എന്താണ്…

    Read More »
  • LIFE

    ബമ്പർ അടിച്ചാൽ പബ്ലിസിറ്റി സ്റ്റണ്ടിന് പോകല്ലേ! “ഭാ​ര്യ പറഞ്ഞത് കാര്യമാക്കാതെ, ലോട്ടറി അടിച്ച വിവരം എല്ലാവരെയും വിളിച്ച് അറിയിച്ചു. അതാണ് എനിക്ക് പറ്റിപ്പോയ തെറ്റ്”; മുൻ ബമ്പർ ജേതാവിന്റെ വാക്കുകൾ …

    ആരാകും ഈ വർഷത്തെ ഓണം ബമ്പർ ഭാ​ഗ്യശാലി എന്നറിയാൻ കാത്തിരിക്കുകയാണ് കേരളക്കര. നാളെ ഉച്ചക്ക് രണ്ട് മണിയോടെ ആ ഭാ​ഗ്യ നമ്പർ ഏതാണെന്ന് അറിയാൻ സാധിക്കും. ലോട്ടറി ഷോപ്പുകളിൽ എല്ലാം വൻ തിരക്കാണ് അവസാന മണിക്കൂറുകളിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ലോട്ടറി അടിച്ചുകഴിഞ്ഞാൽ അവ എങ്ങനെ മാറ്റിയെടുക്കാം, വിനിയോ​ഗിക്കാം എന്ന് പറയുകയാണ് മുൻ ബമ്പർ ജേതാവായ അനൂപ്. “ലോട്ടറി അടിച്ച വിവരം ആരോടും പറയാതിരിക്കുന്നതാണ് നല്ലത്. വേറെ ഒന്നും കൊണ്ടല്ല, നല്ല രീതിയിൽ പോകുന്ന സുഹൃത്ത് ബന്ധങ്ങളായാലും ബന്ധുക്കളായാലും പിണങ്ങും. ഒന്ന് രണ്ട് തവണ സഹായം ചോദിക്കുമ്പോൾ നമുക്ക് ചെയ്യാൻ പറ്റും. വീണ്ടുമൊരു തവണ കൂടി കൊടുക്കാൻ നമുക്ക് സാധിച്ചെന്ന് വരില്ല. അതോടെ പിണക്കമാകും. അതിന് മുൻപ് കൊടുത്തതൊന്നും കാര്യമാക്കയും ഇല്ല. പിന്നെ പറ്റുന്ന രീതിയിൽ അർഹതപ്പെട്ടവരെ സഹായിക്കണം”, എന്ന് അനൂപ് പറയുന്നു. “പബ്ലിസിറ്റി വിചാരിക്കരുത്. എങ്കിൽ എന്റെ അവസ്ഥ ആയിപ്പോകും. ഭാ​ര്യ പറഞ്ഞത് കാര്യമാക്കാതെ, ലോട്ടറി അടിച്ച വിവരം…

    Read More »
  • India

    മദ്യപിക്കുന്നതിന് നിയമപരമായ പ്രായപരിധി നിശ്ചയിച്ചിരിക്കുന്നതുപോലെ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനും പ്രായപരിധി നിശ്ചയിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി

    ബെംഗളൂരു: മദ്യപിക്കുന്നതിന് നിയമപരമായ പ്രായപരിധി നിശ്ചയിച്ചിരിക്കുന്നതുപോലെ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനും പ്രായപരിധി നിശ്ചയിക്കണമെന്ന നിരീക്ഷണവുമായി കര്‍ണാടക ഹൈക്കോടതി. പ്രായപരിധി ഏർപ്പെടുത്തിയാൽ, ഒരു പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യുന്ന സമയത്ത് തിരിച്ചറിയൽ രേഖ സമർപ്പിക്കുന്ന രീതിയുണ്ടാകുമെന്നും അത് കൂടുതൽ ഗുണം ചെയ്യുമെന്നും കോടതി നിരീക്ഷിച്ചു. ചില എക്സ് പ്ലാറ്റ്ഫോം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശവുമായി ബന്ധപ്പെട്ട് ഹൈകോടതി സിംഗിള്‍ ബെഞ്ച് പുറത്തിറക്കിയ ഉത്തരവിനെതിരെ എക്സ് പ്ലാറ്റ്ഫോം നല്‍കിയ അപ്പീല്‍ ഹരജി പരിഗണിക്കുന്നതിടെയാണ് ജസ്റ്റിസ് ജി. നരേന്ദര്‍, വിജയകുമാര്‍ എ. പാട്ടീല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ‘സാമൂഹിക മാധ്യമങ്ങളെ നിരോധിക്കണം, അങ്ങനെ സംഭവിച്ചാല്‍ ഒരുപാട് നല്ലകാര്യങ്ങളുണ്ടാകും. ഇന്ന് സ്കൂളില്‍ പോകുന്ന കുട്ടികള്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുകയാണ്. അതിനാല്‍ തന്നെ എക്സൈസ് നിയമം പോലെ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനും ഒരു പ്രായപരിധിയുണ്ടായിരിക്കണം’- എന്നായിരുന്നു ജസ്റ്റിസ് ജി. നരേന്ദറിന്‍റെ നിരീക്ഷണം. 17,18 വയസു പ്രായമായാലും കുട്ടികള്‍ക്ക് ദേശതാല്‍പര്യത്തിന് അനുകൂലമായതിനെക്കുറിച്ചും വിരുദ്ധമായവയെക്കുറിച്ചും വേര്‍തിരിച്ചുമനസിലാക്കാനുള്ള പക്വതയുണ്ടാകുമോ?…

    Read More »
  • Crime

    ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐക്കെതിരെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവില്ലാതെ കേസെടുത്തു; പാറശ്ശാല എസ്എച്ച്ഒയെ സസ്പെന്റ് ചെയ്തു

    തിരുവനന്തപുരം : പാറശ്ശാല എസ്എച്ച്ഒ ആസാദിനെ സസ്പെന്റ് ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐക്കെതിരെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവില്ലാതെ കേസെടുത്തതിനാണ് നടപടി. നാലു ദിവസം മുൻപ് പാറശ്ശാലയിലെ റോഡരികിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഘത്തെ പിരിച്ചുവിടാൻ എഎസ്ഐ ഗ്ലാസ്റ്റിൻ ലാത്തിവീശിയിരുന്നു. ലാത്തികൊണ്ട് വ്യാപാരിയായ ഗോപകുമാറിന് പരിക്കേൽക്കുകയും ചെയ്തു. സംഭവശേഷം ഗോപകുമാറിനേയും കൂട്ടി സിപിഎം പ്രാദേശിക നേതാക്കൾ പാറശ്ശാല പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി. തുടർന്ന് ഗ്ലാസ്റ്റിൻ മത്യാസിന്റെ മൊഴി പോലും എടുക്കാതെ ആസാദ് നടപടി എടുക്കുകയായിരുന്നു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമ്പോൾ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളൊന്നും പാലിക്കാത്തതിനാലാണ് ആസാദിന് സസ്പെൻഷൻ.

    Read More »
Back to top button
error: