KeralaNEWS

മധുക്കരയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

മലപ്പുറം:തമിഴ്നാട്ടിലെ മധുക്കരയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു.മലപ്പുറം മമ്ബുറം സ്വദേശി ഇസ്മയില്‍ പാണഞ്ചേരി (38) ആണ് മരിച്ചത്.

മധുക്കരയിലെ ഒരു ടീഷോപ്പില്‍ ജീവനക്കാരനായിരുന്നു. ഇരുചക്ര വാഹനത്തില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ കാറുമായി കൂട്ടിയിടിച്ചാണ് അപകടം.

പിതാവ് : അബൂബക്കര്‍, മാതാവ്: ഇത്തിക്കുട്ടി. ഭാര്യ: ഉമ്മുഹബീബ. മക്കള്‍: ഫാത്വിമ ഫിദ, മുഹമ്മദ് അബ്‌റാര്‍, ഫാത്വിമ ഫെല്ല.

Back to top button
error: