KeralaNEWS

ഓണം ബംബർ വാങ്ങാൻ കൂട്ടയിടി; വിൽപ്പന സമയം നീട്ടി നൽകി

പത്തനംതിട്ട: അവസാന മണിക്കൂറുകളില്‍ ഓണം ബമ്ബര്‍ ഭാഗ്യാന്വേഷികളുടെ കൂട്ടയിടിയായതോടെ വില്‍പ്പന സമയം നീട്ടി നൽകി.

അവസാന മണിക്കൂറില്‍ ആവശ്യക്കാര്‍ കൂടിയത് പരിഗണിച്ചാണ് വില്‍പ്പന സമയം നീട്ടിയത്. നാളെ രാവിലെ 10 മണിവരെ ഏജന്റുമാര്‍ക്ക് ജില്ലാ ലോട്ടറി ഓഫീസില്‍ നിന്നും ലോട്ടറികള്‍ വാങ്ങിക്കാം. മെയിൻ – സബ്‌ഏജൻസികളെല്ലാം രാവിലെ 8 മണിക്ക് ഓഫീസുകള്‍ തുറക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം നറുക്കെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ തിരുവോണം ബമ്ബര്‍ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച്‌ മുന്നേറുകയാണ്. ഇന്നു വൈകിട്ടു വരെയുള്ള കണക്ക് പ്രകാരം എഴുപത്തി മൂന്നു ലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് വിറ്റുപോയത്.

Signature-ad

ആകെ എൺപത് ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിട്ടുള്ളത്.തൊണ്ണൂറ് ലക്ഷം ടിക്കറ്റുകൾ വരെയാണ് പരമാവധി അച്ചടിക്കാൻ സാധിക്കുന്നത്.നാളെ ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്.അതിന് മുൻപേ കഴിയുന്നത്ര ടിക്കറ്റുകൾ വിറ്റുതീർക്കാനാണ് ലോട്ടറി വകുപ്പിന്റെ ശ്രമം.

Back to top button
error: