ഭുവനേശ്വര്‍: ഗണേശ വിഗ്രഹവുമായി കോളേജിലേക്ക് പോകുകയായിരുന്ന ട്രാക്ടര്‍ വൈദ്യുതി ലൈനില്‍ തട്ടി വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ചു.നാല് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഒഡീഷയിലെ കട്ടക്കിലാണ് സംഭവം.പരിക്കുപറ്റിയവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗണേശവിഗ്രഹത്തിന് മുകളില്‍ കാവിക്കൊടി കെട്ടിയ ഇരുമ്പ് പൈപ്പ് ലൈനില്‍ തട്ടുകയായിരുന്നു. ട്രാക്ടറിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഷോക്കേറ്റത്. ഒരാള്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.പരിക്കേറ്റ മറ്റ് വിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്.
മറ്റൊരു സംഭവത്തില്‍, ഭുവനേശ്വറിലെ കുവാഖായ നദിയില്‍ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ ഒരാള്‍ മുങ്ങി മരിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan