Month: September 2023

  • Kerala

    രണ്ടാം വന്ദേഭാരതും കേരളത്തിൽ എത്തി; സർവീസ് ഞായറാഴ്ച മുതൽ

    കാസർകോട്:സംസ്ഥാനത്തിനനുവദിച്ച രണ്ടാം വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിൻ കേരളത്തിൽ എത്തി.റൂട്ട് സംബന്ധിച്ച ആശയക്കുഴപ്പത്തെ തുടർന്ന് ചെന്നൈ  ബേസിൻ ബ്രിഡ്ജിൽ നിർത്തിയിട്ടിരുന്ന ട്രെയിനാണ് ഇന്ന് വൈകിട്ടോടെ വാളയാർ ചുരം താണ്ടി കേരളത്തിൽ എത്തിയത്. രണ്ടാം വന്ദേഭാരതും കാസര്‍കോട്- തിരുവനന്തപുരം റൂട്ടിലാണ് സർവീസ്.ആദ്യത്തേത് തിരുവനന്തപുരത്തു നിന്നും ആരംഭിക്കുന്ന രീതിയിലാണെങ്കിൽ രണ്ടാമത്തേത് കാസർകോട് നിന്നും ആരംഭിക്കുന്ന തരത്തിലാണ് സർവീസ്.ആദ്യത്തേത് കോട്ടയം വഴിയാണെങ്കിൽ രണ്ടാം വന്ദേഭാരത് ആലപ്പുഴ വഴിയായിരിക്കും യാത്ര നടത്തുക. രാവിലെ ഏഴുമണിക്ക് കാസര്‍കോടുനിന്ന് യാത്രയാരംഭിക്കുന്ന ട്രെയിൻ വൈകീട്ട് 3.05-ന് തിരുവനന്തപുരത്തെത്തും.ഒരു മണിക്കൂറിന് ശേഷം 4.05-നാണ് മടക്കയാത്ര.രാത്രി 11.55-ന് കാസര്‍കോട് യാത്ര അവസാനിപ്പിക്കും. കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. എട്ടു മണിക്കൂറാണ് കാസര്‍കോട്- തിരുവനന്തപുരം യാത്രയ്ക്ക് എടുക്കുന്ന സമയം. 7.55 മണിക്കൂറാണ് തിരിച്ചുള്ള സര്‍വീസിന്റെ യാത്രാസമയം. ആഴ്ചയില്‍ ആറുദിവസമായിരിക്കും സര്‍വീസ്.

    Read More »
  • Kerala

    കേരളത്തിനും വേണം സ്വന്തമായി ഒരു ഗാനം; രചനകൾ ക്ഷണിക്കുന്നു

    തിരുവനന്തപുരം:സംസ്ഥാനത്തിന് സ്വന്തമായി ഒരു കേരളഗാനം വേണമെന്ന നിര്‍ദേശവുമായി കേരള സര്‍ക്കാര്‍. കേരളഗാനത്തിന് ചേരുന്ന തരത്തിലുള്ള രചനകളും നിര്‍ദ്ദേശങ്ങളും സമർപ്പിക്കാം. മൂന്നുമിനിറ്റുകൊണ്ട് ആലപിച്ച് തീര്‍ക്കാവുന്നതുമായ രചനകളാണ് ക്ഷണിക്കുന്നത്. കേരളത്തിന്റെ പ്രകൃതി, സ്വത്വം, മൂല്യങ്ങള്‍ തുടങ്ങിയവ പ്രതിഫലിപ്പിക്കുന്നതായിരിക്കണം രചന. എല്ലാവർക്കും ആലപിക്കാന്‍ പറ്റുന്ന ശൈലിയും കാവ്യ-സംഗീതാത്മകതയും ഉണ്ടായിരിക്കണം. സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍-20 Email: [email protected] എന്ന വിലാസത്തിലേക്കാണ് രചനകൾ അയയ്‌ക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484- 2331069 എന്ന നമ്പറില്‍ ബന്ധപ്പെടുക.   രചനകൾ ലഭിക്കേണ്ട അവസാന തിയതി ഒക്ടോബർ 15- ആണ്.

    Read More »
  • Kerala

    പതിനെട്ടാം പടി കയറി ഫാദർ മനോജ്, സ്നേഹത്തോടെ സ്വീകരിച്ച് സന്നിധാനം

    പത്തനംതിട്ട:  പവിത്രമായ പതിനെട്ടാം പടി ചവിട്ടി ആചാര വിധികളോടെ ക്രൈസ്തവ പുരോഹിതനായ ഫാ.മനോജ് അയ്യപ്പ സന്നിധാനത്ത് എത്തി. അദ്ദേഹത്തെ ഭക്തരും ക്ഷേത്ര ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. സന്നിധാനത്ത് എത്തിയ ഫാ. മനോജ് എല്ലാ മതങ്ങളും ഒന്നാണ്‌ എന്ന സന്ദേശമാണ്‌ നല്കിയത്. ഒരു ക്രിസ്ത്യൻ പുരോഹിതൻ 18 പടി ചവിട്ടി അയ്യപ്പ ദർശനം നടത്തുന്നത് ഇതാദ്യമാണ്. ഇന്ന് രാവിലെയായിരുന്നു അദ്ദേഹം ശബരിമലയിലെത്തിയത്. കെട്ടുകെട്ടി ആചാരങ്ങളെല്ലാം പാലിച്ചായിരുന്നു വൈദികന്റെ മലകയറ്റം.   തിരുമല മഹാദേവ ക്ഷേത്രത്തിലായിരുന്നു കെട്ടുനിറയ്ക്കൽ. ഹിന്ദു മതത്തേയും ആചാരങ്ങളേയും അടുത്തറിഞ്ഞ് പഠിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം, ബാലരാമപുരം ഉച്ചക്കട പയറ്റുവിള സ്വദേശിയാണ് ഫാ. മനോജ് (50). ആംഗ്ലിക്കൻ സഭയിലെ വൈദികൻ കൂടിയാണ് ഇദ്ദേഹം.

    Read More »
  • Business

    കേരളത്തിലേക്ക് 40 കോടി രൂപയുടെ നിക്ഷേപവുമായി മഹാരാഷ്ട്രയിൽ നിന്നുള്ള കമ്പനി

    തിരുവനന്തപുരം: കേരളത്തിലേക്ക് 40 കോടി രൂപയുടെ നിക്ഷേപവുമായി മഹാരാഷ്ട്രയിൽ നിന്നുള്ള കമ്പനി. ഉന്നതനിലവാരത്തിലുള്ള പാർടിക്കിൾ ബോർഡുകൾ നിർമ്മിച്ചുനൽകുന്ന മഹാരാഷ്ട്രയിൽ നിന്നുളള്ള സുപ്രീം ഡെകോർ പാർട്ടിക്കിൾ ബോർഡ് എന്ന സ്ഥാപനമാണ് കാസർഗോട് മാനുഫാക്ചറിങ്ങ് യൂണിറ്റ് ആരംഭിക്കുന്നത്. കേരളത്തിലെ പുതിയ വ്യവസായ നയവും കാസർഗോഡ് ലഭ്യമായ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും കണ്ടറിഞ്ഞ ശേഷമാണ് സുപ്രീം ഡെകോർ കേരളത്തിലെത്തുന്നത്. വ്യവസായ മന്ത്രി പി രാജീവാണ് മഹാരാഷ്ട്രയിൽ നിന്നുള്ള കമ്പനി കേരളത്തിൽ 40 കോടിയുടെ പദ്ധതി ആരംഭിക്കുന്ന വിവരം തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. 40 കോടി രൂപയുടെ മാനുഫാക്ചറിങ്ങ് യൂണിറ്റ് ഗുജറാത്തിൽ തുടങ്ങണോ കർണാടകയിൽ തുടങ്ങണോ എന്ന ചോദ്യത്തിനൊടുവിൽ കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ ആകൃഷ്ടരായി കാസർഗോഡ് ജില്ലയിലേക്ക് കടന്നുവന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണ രൂപം 40 കോടി രൂപയുടെ മാനുഫാക്ചറിങ്ങ് യൂണിറ്റ് ഗുജറാത്തിൽ തുടങ്ങണോ കർണാടകയിൽ തുടങ്ങണോ എന്ന ചോദ്യത്തിനൊടുവിൽ കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ ആകൃഷ്ടരായി കാസർഗോഡ് ജില്ലയിലേക്ക് കടന്നുവന്ന സ്ഥാപനമാണ്…

    Read More »
  • Kerala

    കൊടകര കുഴല്‍പ്പണം ; വര്‍ഷം 2 കഴിഞ്ഞിട്ടും ബിജെപി നേതാക്കളെ തൊടാതെ ഇഡി

    തൃശൂർ:സിപിഐ എം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ നിക്ഷേപം കള്ളപ്പണമാണെന്നാരോപിച്ച്‌ പരിശോധന നടത്തുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ബിജെപി നടത്തിയ 54 കോടിയുടെ കുഴല്‍പ്പണ ഇടപാട് കേസില്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും അനക്കമില്ല. ബിജെപി ഉന്നത നേതാക്കളുടെ അറിവോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 41.4 കോടിയും തദ്ദേശ തെരഞ്ഞെടുപ്പില്‍ 12 കോടിയും ഉള്‍പ്പെടെ 53.40 കോടിയുടെ കുഴല്‍പ്പണ ഇടപാട് നടന്നതായി കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസ് അന്വേഷിച്ച പൊലീസ് കണ്ടെത്തിയിരുന്നു. കള്ളപ്പണമിടപാട് അന്വേഷിക്കേണ്ട ചുമതല ഇഡിക്കായതിനാല്‍ വിശദമായ റിപ്പോര്‍ട്ട് കൊച്ചി എൻഫോഴ്സ്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പൊലീസ് സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്ന സൂചന ലഭിച്ചതിനാല്‍ തെരഞ്ഞെടുപ്പു കമീഷനും പണത്തിന്റെ ഉറവിടം അന്വേഷിക്കുന്നതിന് ആദായനികുതി വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, ഇതുവരെയും അന്വേഷണമില്ല. മാധ്യമങ്ങളിലും വാര്‍ത്തയില്ല. കുഴല്‍പ്പണക്കടത്തിന്റെ വിശദാംശങ്ങളും അതില്‍ ബിജെപി നേതാക്കളുടെ പങ്കും ഇരിങ്ങാലക്കുട ജൂഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥൻ എസിപി വി കെ രാജു സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനായി ബിജെപി സംസ്ഥാന പ്രസിഡന്റ്…

    Read More »
  • Kerala

    തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന പൊലീസ് വാഹനത്തിന് തീ പിടിച്ചു;ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

    തിരുവനന്തപുരം:വെള്ളയമ്പലത്ത് ഓടിക്കൊണ്ടിരുന്ന പൊലീസ് വാഹനത്തിന് തീ പിടിച്ചു.സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് ഡെപ്യൂട്ടി കമ്മാന്റന്റ് സുജിത്തിന്റെ ഔദ്യോഗിക വാഹനമാണ് കത്തിയത്. അപകടം നടക്കുമ്ബോള്‍ ഡ്രൈവര്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്.പിന്നാലെ കാര്‍ നിര്‍ത്തി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. വാഹനം ഏറെക്കുറെ പൂര്‍ണമായും കത്തി നശിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സാണ് തീയണച്ചത്. മ്യൂസിയം ഭാഗത്ത് നിന്ന് സിഗ്നല്‍ കടന്ന് കവടിയാര്‍ ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്ത് എത്തിയപ്പോഴായിരുന്നു സംഭവം.

    Read More »
  • Kerala

    തിരുവോണം ബമ്ബ‍റിനെ ചൊല്ലി ത‍ര്‍ക്കം, കൊല്ലത്ത് ഒരാൾ വെട്ടേറ്റു മരിച്ചു

    കൊല്ലം:തേവലക്കരയില്‍ തിരുവോണം ബമ്ബ‍ര്‍ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ വെട്ടേറ്റ് കൊല്ലപ്പെട്ടു. തേവലക്കര സ്വദേശി ദേവദാസ് (42) ആണ് കൊല്ലപ്പെട്ടത്. ദേവദാസിന്റ സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേവദാസ് തിരുവോണം ലോട്ടറി ടിക്കറ്റ് എടുത്ത് അജിത്തിന്റെ കൈവശം സൂക്ഷിക്കാൻ കൊടുത്തു. ലോട്ടറി നറുക്കെടുപ്പിന് മുമ്ബ് ദേവദാസ് അജിത്തിനോട് ടിക്കറ്റ് ചോദിച്ചെങ്കിലും കൊടുത്തില്ല.ഇതിന്റെ പേരിലുണ്ടായ വാക്കു തര്‍ക്കത്തിനിടെ അജിത് ദേവദാസിന്റ കയ്യില്‍ വെട്ടുകയായിരുന്നു. വെട്ടേറ്റ് രക്തം വാര്‍ന്നാണ് ദേവദാസ് മരിച്ചത്. ഇരുവരും മരംവെട്ട് തൊഴിലാളികളും സുഹൃത്തുക്കളുമാണ്.ഇരുവരും മദ്യലഹരിയില്‍ ആയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

    Read More »
  • Kerala

    സിഗ്‌നല്‍ ലംഘിച്ച്‌ മുന്നോട്ടെടുത്ത കെഎസ്ആർടിസി ബസിടിച്ച് വയോധികൻ മരിച്ചു

    ആലപ്പുഴ:സിഗ്‌നല്‍ ലംഘിച്ച്‌ മുന്നോട്ടെടുത്ത കെഎസ്ആർടിസി ബസിടിച്ച് വയോധികൻ മരിച്ചു.അമ്ബലപ്പുഴ പോസ്റ്റ് ഓഫീസിന് പടിഞ്ഞാറ് ഗീതാ വിഹാറില്‍ വിജയന്‍ പിള്ള (73)യാണ് മരിച്ചത്. അമ്ബലപ്പുഴ ജംഗ്ഷനിലായിരുന്നു സംഭവം.സിഗ്‌നല്‍ ലംഘിച്ച്‌ മുന്നോട്ടെടുത്ത ബസ് വിജയന്‍ പിള്ളയെ ഇടിക്കുകയായിരുന്നു. വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം.ആലപ്പുഴയില്‍ നിന്ന് ഹരിപ്പാടേക്ക് പോവുകയായിരുന്ന ഓര്‍ഡിനറി ബസാണ് അപകടം വരുത്തിയത്. ഭാര്യ: ഗീതാ ദേവി. മകള്‍: ജി അഞ്ജന. മരുമകന്‍: സതീഷ് ചന്ദ്രന്‍.

    Read More »
  • Kerala

    ഓണം ബംബർ 25 കോടി കോയമ്പത്തൂർ അന്നൂര്‍ സ്വദേശി നടരാജന്

    പാലക്കാട്: സംസ്ഥാന സര്‍ക്കാറിന്‍റെ തിരുവോണം ബമ്ബര്‍ ബിആര്‍ 93 ഒന്നാം സമ്മാന വിജയി കോയമ്പത്തൂർ അന്നൂര്‍ സ്വദേശി നടരാജൻ എന്ന് സൂചന. കോയമ്ബത്തൂര്‍ സ്വദേശിക്ക് വിറ്റ 10 ടിക്കറ്റുകളില്‍ ഒന്നിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചതെന്നാണ് ലോട്ടറി ഏജൻസി വ്യക്തമാക്കുന്നത്. ടിക്കറ്റ് വിറ്റത് കോയമ്ബത്തൂര്‍ അന്നൂര്‍ സ്വദേശി നടരാജനാണെന്നും ഇയാള്‍ 10 ടിക്കറ്റ് വാങ്ങിയെന്നുമാണ് വിവരം. ടിക്കറ്റ് വിറ്റത് ഗുരുസ്വാമിയാണെന്നും 4 ദിവസം മുമ്ബാണ് ടിക്കറ്റ് വിറ്റതെന്നും വ്യക്തമായിട്ടുണ്ട്. TE 230662 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ പാളയത്തെ ബാവ  ഏജൻസി പാലക്കാട്ട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഈ ടിക്കറ്റുകളിലൊന്നാണ് കോയമ്ബത്തൂര്‍ സ്വദേശി വാങ്ങിയതെന്നാണ് വ്യക്തമാകുന്നത്. ലോട്ടറി ടിക്കറ്റ് വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട ഇത്തവണ, 75,65,000 ടിക്കറ്റുകളാണ് വിറ്റു പോയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9 ലക്ഷം ടിക്കറ്റുകളുടെ വര്‍ധനയാണ് ഇത്തവണയുണ്ടായത്. അവസാന മണിക്കൂറുകളില്‍ വില്‍പ്പന കുതിച്ചുയര്‍ന്നു. പാലക്കാട് ജില്ലയിലാണ് ഓണം ബമ്ബ‍ര്‍ ലോട്ടറിയുടെ…

    Read More »
  • Kerala

    മന്ത്രിക്ക് പ്രോട്ടോകോള്‍ ഉള്ളതുപോലെ ക്ഷേത്ര പൂജകര്‍ക്കും പ്രോട്ടോകോള്‍ ഉണ്ടെന്ന് സ്വാമി ചിദാനന്ദ പുരി

    കോഴിക്കോട്:മന്ത്രിക്ക് പ്രോട്ടോകോള്‍ ഉള്ളതുപോലെ ക്ഷേത്ര പൂജകര്‍ക്കും പ്രോട്ടോകോള്‍ ഉണ്ടെന്ന് സ്വാമി ചിദാനന്ദ പുരി.ക്ഷേത്രത്തില്‍ തനിക്ക് ജാതി അധിക്ഷേപം നേരിടേണ്ടി വന്നുവെന്ന മന്ത്രി കെ. രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അയിത്തവും ശുദ്ധിയും രണ്ടാണ്. ഒരു പൂജകൻ പൂജക്കിടെ ആരെയും സ്പര്‍ശിക്കാറില്ല. സ്വന്തം മക്കളെപ്പോലും അപ്പോള്‍ സ്പര്‍ശിക്കാറില്ല. അങ്ങനെ സ്പര്‍ശിച്ചാല്‍ കുളിയും പ്രാണായാമവുമൊക്കെ ചെയ്തുവേണം പിന്നീട് പൂജയിലേക്ക് പ്രവേശിക്കാൻ. ഇത് സഹസ്രാബ്ദങ്ങളായി പാലിക്കുന്നതുകൊണ്ടാണ് ആചാരങ്ങള്‍ നിലനില്‍ക്കുന്നത്. പൂജക്കിടെയാണ് വിളക്ക് കൊടുക്കുന്നതെങ്കില്‍ അത് കയ്യില്‍ കൊടുക്കാൻ പാടില്ല. തിക്കിനും തിരക്കിനുമിടയില്‍ ആര്‍ക്കാണ് വിളക്ക് കൊടുക്കേണ്ടത് എന്നറിയാത്തതുകൊണ്ടും നിലത്തുവെച്ചതാവാം. അല്ലാതെ മനപ്പൂര്‍വം വെച്ചതാണെങ്കില്‍ അത് തെറ്റ് തന്നെയാണെന്നും സ്വാമി ചിദാനന്ദ പുരി പറഞ്ഞു. ഇതിന്റെ വസ്തുതകള്‍ പരിശോധിക്കാതെയാണ് ഇപ്പോള്‍ ആസൂത്രിതമായ പ്രചാരണം നടക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ നടന്ന സംഭവം എന്തുകൊണ്ടാണ് മന്ത്രി ഇതുവരെ വെളിപ്പെടുത്താതിരുന്നതെന്ന് ചിദാനന്ദ പുരി ചോദിച്ചു. ഭരണപരാജയങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാൻ ലക്ഷ്യംവെച്ചുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. മന്ത്രിയെപ്പോലുള്ള ആളുകള്‍ കൂടുതല്‍ പക്വതയോടെ കാര്യങ്ങള്‍ വിലയിരുത്തണമെന്നും…

    Read More »
Back to top button
error: