KeralaNEWS

ഓണം ബംബർ 25 കോടി കോയമ്പത്തൂർ അന്നൂര്‍ സ്വദേശി നടരാജന്

പാലക്കാട്: സംസ്ഥാന സര്‍ക്കാറിന്‍റെ തിരുവോണം ബമ്ബര്‍ ബിആര്‍ 93 ഒന്നാം സമ്മാന വിജയി കോയമ്പത്തൂർ അന്നൂര്‍ സ്വദേശി നടരാജൻ എന്ന് സൂചന.

കോയമ്ബത്തൂര്‍ സ്വദേശിക്ക് വിറ്റ 10 ടിക്കറ്റുകളില്‍ ഒന്നിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചതെന്നാണ് ലോട്ടറി ഏജൻസി വ്യക്തമാക്കുന്നത്. ടിക്കറ്റ് വിറ്റത് കോയമ്ബത്തൂര്‍ അന്നൂര്‍ സ്വദേശി നടരാജനാണെന്നും ഇയാള്‍ 10 ടിക്കറ്റ് വാങ്ങിയെന്നുമാണ് വിവരം. ടിക്കറ്റ് വിറ്റത് ഗുരുസ്വാമിയാണെന്നും 4 ദിവസം മുമ്ബാണ് ടിക്കറ്റ് വിറ്റതെന്നും വ്യക്തമായിട്ടുണ്ട്.

TE 230662 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ പാളയത്തെ ബാവ  ഏജൻസി പാലക്കാട്ട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഈ ടിക്കറ്റുകളിലൊന്നാണ് കോയമ്ബത്തൂര്‍ സ്വദേശി വാങ്ങിയതെന്നാണ് വ്യക്തമാകുന്നത്.

Signature-ad

ലോട്ടറി ടിക്കറ്റ് വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട ഇത്തവണ, 75,65,000 ടിക്കറ്റുകളാണ് വിറ്റു പോയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9 ലക്ഷം ടിക്കറ്റുകളുടെ വര്‍ധനയാണ് ഇത്തവണയുണ്ടായത്. അവസാന മണിക്കൂറുകളില്‍ വില്‍പ്പന കുതിച്ചുയര്‍ന്നു. പാലക്കാട് ജില്ലയിലാണ് ഓണം ബമ്ബ‍ര്‍ ലോട്ടറിയുടെ ടിക്കറ്റുകള്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: