KeralaNEWS

മന്ത്രിക്ക് പ്രോട്ടോകോള്‍ ഉള്ളതുപോലെ ക്ഷേത്ര പൂജകര്‍ക്കും പ്രോട്ടോകോള്‍ ഉണ്ടെന്ന് സ്വാമി ചിദാനന്ദ പുരി

കോഴിക്കോട്:മന്ത്രിക്ക് പ്രോട്ടോകോള്‍ ഉള്ളതുപോലെ ക്ഷേത്ര പൂജകര്‍ക്കും പ്രോട്ടോകോള്‍ ഉണ്ടെന്ന് സ്വാമി ചിദാനന്ദ പുരി.ക്ഷേത്രത്തില്‍ തനിക്ക് ജാതി അധിക്ഷേപം നേരിടേണ്ടി വന്നുവെന്ന മന്ത്രി കെ. രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അയിത്തവും ശുദ്ധിയും രണ്ടാണ്. ഒരു പൂജകൻ പൂജക്കിടെ ആരെയും സ്പര്‍ശിക്കാറില്ല. സ്വന്തം മക്കളെപ്പോലും അപ്പോള്‍ സ്പര്‍ശിക്കാറില്ല. അങ്ങനെ സ്പര്‍ശിച്ചാല്‍ കുളിയും പ്രാണായാമവുമൊക്കെ ചെയ്തുവേണം പിന്നീട് പൂജയിലേക്ക് പ്രവേശിക്കാൻ. ഇത് സഹസ്രാബ്ദങ്ങളായി പാലിക്കുന്നതുകൊണ്ടാണ് ആചാരങ്ങള്‍ നിലനില്‍ക്കുന്നത്. പൂജക്കിടെയാണ് വിളക്ക് കൊടുക്കുന്നതെങ്കില്‍ അത് കയ്യില്‍ കൊടുക്കാൻ പാടില്ല. തിക്കിനും തിരക്കിനുമിടയില്‍ ആര്‍ക്കാണ് വിളക്ക് കൊടുക്കേണ്ടത് എന്നറിയാത്തതുകൊണ്ടും നിലത്തുവെച്ചതാവാം. അല്ലാതെ മനപ്പൂര്‍വം വെച്ചതാണെങ്കില്‍ അത് തെറ്റ് തന്നെയാണെന്നും സ്വാമി ചിദാനന്ദ പുരി പറഞ്ഞു.

Signature-ad

ഇതിന്റെ വസ്തുതകള്‍ പരിശോധിക്കാതെയാണ് ഇപ്പോള്‍ ആസൂത്രിതമായ പ്രചാരണം നടക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ നടന്ന സംഭവം എന്തുകൊണ്ടാണ് മന്ത്രി ഇതുവരെ വെളിപ്പെടുത്താതിരുന്നതെന്ന് ചിദാനന്ദ പുരി ചോദിച്ചു. ഭരണപരാജയങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാൻ ലക്ഷ്യംവെച്ചുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. മന്ത്രിയെപ്പോലുള്ള ആളുകള്‍ കൂടുതല്‍ പക്വതയോടെ കാര്യങ്ങള്‍ വിലയിരുത്തണമെന്നും ചിദാനന്ദ പുരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: