Month: September 2023

  • Kerala

    ഓണം ബംബർ ഒന്നാം സമ്മാനം TE 230662 എന്ന നമ്പറിന്

    തിരുവനന്തപുരം: തിരുവോണം ബമ്പർ നറുക്കെടുപ്പ് ആരംഭിച്ചു.ഒന്നാം സമ്മാനമായ 25 കോടി TE 230662 എന്ന നമ്പറിനാണ്. രണ്ടാം സമ്മാനം (1കോടി വീതം)   TH 305041 TL 894358 TC 708749 TA 781521 TD 166207 TB 398415 TB 127095 TC 320948 TB 515087 TJ 410906 TC 946082 TE 421674 TC 287627 TE 220042 TC 151097 TG 381795 TH 314711 TG 496751 TJ 223848   മറ്റു പ്രൈസുകൾക്കായുള്ള നറുക്കെടുപ്പ് തുടരുകയാണ്.തിരുവനന്തപുരം ഖോർഖി ഭവനിലാണ് നറുക്കെടുപ്പ്.

    Read More »
  • Kerala

    ആരെയും തൊടില്ലെങ്കില്‍ പിന്നെ എന്തിനാണ് പൂജാരി പുറത്തിറങ്ങിയത്? മറുപടിയുമായി കെ രാധാകൃഷ്ണന്‍

    തിരുവനന്തപുരം: ജാതിവിവേചന വിഷയത്തില്‍ യോഗക്ഷേമസഭയ്ക്കും അഖില കേരള തന്ത്രി സമാജത്തിനും എതിരെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ദേവപൂജ കഴിയും വരെ ആരെയും തൊടില്ലെങ്കില്‍ പിന്നെ എന്തിനാണ് പുറത്തിറങ്ങിയത്. ജനങ്ങളെ തൊട്ടിട്ടല്ലേ പൂജാരി അകത്തേക്ക് പോയത്. അതു ശരിയാണോ?. അങ്ങനെയെങ്കില്‍ അമ്പലം മുഴുവന്‍ ശുദ്ധി കലശം നടത്തണ്ടേയെന്നും മന്ത്രി ചോദിച്ചു. അവിടെ വെച്ച് പൂജാരിക്ക് പൈസ കിട്ടിയാല്‍ അത് അമ്പലത്തിലേക്ക് കൊണ്ടുപോകില്ലേ. പൈസ കൊണ്ടുപോകുമ്പോള്‍ അയിത്തമില്ല, മനുഷ്യന് മാത്രം അയിത്തം കല്‍പ്പിക്കുന്ന ഏതു രീതിയോടും യോജിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. അയിത്തം വേണം അനാചാരം വേണം എന്ന അഭിപ്രായമുള്ളവരുമുണ്ട്. അത്തരക്കാര്‍ക്ക് അതു പറയാനുള്ള അവകാശമുണ്ട്. ആ അവകാശത്തെ നിഷേധിക്കുന്നില്ല. പക്ഷെ അതു സമ്മതിക്കില്ല എന്നു പറയാനുള്ള അവകാശവും നമുക്ക് ഉണ്ടാകണം. അതാണ് ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു. ക്ഷേത്രത്തിലെത്തുന്ന പൂജാരി ശുദ്ധി നിലനിര്‍ത്താനാണ് മറ്റുള്ളവരെ സ്പര്‍ശിക്കാത്തതെന്ന് വാദം ഉന്നയിക്കുമ്പോള്‍, അങ്ങനെയെങ്കില്‍ അവര്‍ ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങാന്‍ പാടുണ്ടോ.…

    Read More »
  • Kerala

    പ്രതിദിനം 30 കുട്ടികള്‍ക്ക് തെരുവുനായകളുടെ കടിയേല്‍ക്കുന്നു; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയില്‍

    ന്യൂഡല്‍ഹി: പ്രതിദിനം 30 കുട്ടികള്‍ക്ക് തെരുവുനായകളുടെ കടിയേല്‍ക്കുന്നുവെന്ന് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് സുപ്രീംകോടതിയില്‍. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 465 കുട്ടികള്‍ക്ക് തെരുവുനായകളുടെ കടിയേറ്റതായും കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. തെരുവുനായ പ്രശ്‌നം സുപ്രീംകോടതി ഇന്നു പരി?ഗണിക്കാനിരിക്കെയാണ് കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ സത്യവാങ്മൂലം. കണ്ണൂര്‍ ജില്ലാപഞ്ചായത്തത്തിന്റെ പരിധിയില്‍ 23,666 തെരുവുനായകള്‍ ഉണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. 48,055 വളര്‍ത്തു നായകളുമുണ്ട്. 18 വയസ്സിന് താഴെയുള്ള 465 കുട്ടികള്‍ക്കാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ തെരുവുനായകളുടെ കടിയേറ്റതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസറെ ഉദ്ധരിച്ച് സത്യവാങ്മൂലത്തില്‍ പറയുന്നു. തെരുവുനായയുടെ കടിയേറ്റ് 11 വയസ്സുകാരന്‍ നിഹാലിന്റെ ജീവന്‍ നഷ്ടപ്പെട്ട കാര്യവും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ വിദഗ്ധ സമിതി രൂപവത്കരിക്കണമെന്ന നിര്‍ദേശവും ജില്ലാ പഞ്ചായത്ത് മുന്നോട്ടുവെച്ചിട്ടുണ്ട്. തദ്ദേശസ്ഥാപന മേധാവി, ആരോഗ്യവകുപ്പ്, മൃഗക്ഷേമ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ അടങ്ങുന്ന സമിതി രൂപവത്കരിക്കണമെന്ന നിര്‍ദേശമാണ് ജില്ലാപഞ്ചായത്ത് സത്യവാങ്മൂലത്തില്‍ മുന്നോട്ടുവെക്കുന്നത്.  

    Read More »
  • Kerala

    മാനന്തവാടി ജീപ്പ് അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം സഹായം

    തിരുവനന്തപുരം: മാനന്തവാടി ജീപ്പ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ സഹായം നല്‍കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണു തീരുമാനം. കണ്ണോത്തുമലയിലെ ജീപ്പ് അപകടത്തില്‍ 9 പേരാണ് മരിച്ചത്. തോട്ടം തൊഴിലാളികളായിരുന്നു മരിച്ചവരെല്ലാം. മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 10,000 രൂപ വീതം കലക്ടര്‍ അനുവദിച്ചിരുന്നു. പണി കഴിഞ്ഞ് തൊഴിലാളികളുമായി വീടുകളിലേക്ക് പോയ ജീപ്പാണ് കൊടുംവളവില്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപം ഓഗസ്റ്റ് 25ന് വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. മക്കിമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചത്. കണ്ണോത്ത് മല ഭാഗത്തുനിന്ന് തലപ്പുഴ റോഡിലേക്ക് ഇറങ്ങി വന്ന ജീപ്പ് കണ്ണോത്തുമല ബസ് വെയിറ്റിങ് ഷെഡിന് സമീപം കൊടുംവളവില്‍ ചെങ്കുത്തായ താഴ്ചയിലേക്കു മറിയുകയായിരുന്നു. അപകടത്തില്‍ മരിച്ചവര്‍: തലപ്പുഴ മക്കിമല ആറാം നമ്പര്‍ കോളനിയിലെ കൂളന്‍തൊടിയില്‍ സത്യന്റെ ഭാര്യ ലീല (42), കൂക്കോട്ടില്‍ ബാലന്റെ ഭാര്യ ശോഭന (54), കാപ്പില്‍ മമ്മുവിന്റെ ഭാര്യ റാബിയ (55), പത്മനാഭന്റെ ഭാര്യ…

    Read More »
  • Kerala

    തര്‍ക്കം അങ്ങാടിപ്പാട്ടായി; വിശദീകരിച്ച് കുഴഞ്ഞ് സതീശന്‍

    തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോയില്‍ വിശദീകരണവുമായി വി.ഡി. സതീശന്‍. വിജയത്തിന്റെ ഫുള്‍ ക്രെഡിറ്റ് തനിക്ക് നല്‍കുമെന്ന് കെ. സുധാകരന്‍ പറഞ്ഞതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. താനും കെ.പി.സി.സി അധ്യക്ഷനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ അത് ഡി.സി.സി ഓഫീസില്‍ വച്ചായിരുന്നു. വലിയ ഭൂരിപക്ഷത്തിന് വിജയിച്ചു എന്ന് അറിഞ്ഞപ്പോള്‍ വിജയത്തിന്റെ ഫുള്‍ ക്രെഡിറ്റ് പ്രതിപക്ഷ നേതാവിനാണെന്ന് താന്‍ പത്രസമ്മേളനത്തില്‍ പറയുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ താന്‍ അത് സമ്മതിച്ചില്ലെന്ന് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. അത് വേണ്ടെന്ന് പറഞ്ഞിട്ടും സുധാകരന്‍ വാശിപിടിച്ചു. ഈ വിജയത്തിന്റെ ക്രെഡിറ്റ് ടീം യു.ഡു.എഫിനാണെന്ന് പറയാന്‍ താന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പറയാന്‍ വന്ന കെ. സുധാകരനെ സംസാരിക്കാതിരിക്കാനാണ് താന്‍ ശ്രമിച്ചത്. ഇത് തടയാന്‍ ശ്രമിച്ചതാണ് തങ്ങള്‍ക്കിടയിലെ വാക്കുതര്‍ക്കമായി തെറ്റിദ്ധരിച്ചതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മില്‍ മൈക്കിനുവേണ്ടി ഉണ്ടായ തര്‍ക്കത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയത്തിനു…

    Read More »
  • NEWS

    ”അച്ഛന്‍ ആത്മഹത്യ ചെയ്യുമ്പോള്‍ എനിക്ക് ഏഴ് വയസ്”… മകളുടെ മരണ വാര്‍ത്തയ്ക്കിടെ വൈറലായി വിജയ് ആന്റണിയുടെ വാക്കുകള്‍

    നടന്‍ വിജയ് ആന്റണിയുടെ മകള്‍ മീരയുടെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തിന് ഒന്നടങ്കം നൊമ്പരമാവുകയാണ്. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മീരയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത് ആത്മഹത്യയേക്കുറിച്ചുള്ള വാക്കുകളാണ്. വിജയ് ആന്റണിക്ക് ഏഴ് വയസുള്ളപ്പോഴാണ് അച്ഛന്‍ ആത്മഹത്യ ചെയ്യുന്നത്. ജീവിതത്തില്‍ എത്ര കഷ്ടപ്പാടുവന്നാലും ആത്മഹത്യ ചെയ്യരുത് എന്നാണ് താരം പറയുന്നത്. ”ജീവിതത്തില്‍ നിങ്ങള്‍ക്ക് എത്ര വേദന വന്നാലും കഷ്ടപ്പാട് വന്നാലും ആത്മഹത്യ ചെയ്യരുത്. കുഞ്ഞുങ്ങളുടെ കാര്യം ഓര്‍ക്കുമ്പോള്‍ കഷ്ടം തോന്നും. എന്റെ അച്ഛന്‍ ആത്മഹത്യ ചെയ്തതാണ്. എനിക്ക് ഏഴു വയസ്സും എന്റെ സഹോദരിക്ക് അഞ്ചു വയസ്സും ഉള്ളപ്പോള്‍. അതിനുശേഷം എന്റെ അമ്മ ജീവിതത്തില്‍ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്നും ആ വേദന എന്തെന്നും നേരിട്ട് അറിയാം.”- വിജയ് ആന്റണി പറഞ്ഞു. അച്ഛന്റെ ആത്മഹത്യയെ തുടര്‍ന്ന് ജീവിതത്തിലുണ്ടായ കഷ്ടപ്പാടുകള്‍ അറിയാവുന്നതിനാല്‍ പല വേദികളിലും അദ്ദേഹം തുറന്നു സംസാരിക്കാറുണ്ട്. അടുത്തിടെ നല്‍കിയ അഭിമുഖത്തിലും താരം വര്‍ധിച്ചു വരുന്ന ആത്മഹത്യയെക്കുറിച്ചും അതിന്റെ കാരണങ്ങളേക്കുറിച്ചും…

    Read More »
  • Kerala

    കാവിക്കൊടിയുമായി ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ തടഞ്ഞ യുവാവ് അറസ്റ്റില്‍ 

    കോഴിക്കോട്:കാവിക്കൊടിയുമായി ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ തടഞ്ഞ ബിഹാര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. ബിഹാര്‍ ഈസ്റ്റ് ചമ്ബാരൻ നര്‍ഹ പാനാപുരിലെ മൻദിപ് ഭാരതിയാണ് (26) പിടിയിലായത്. രാവിലെ 9.09നു  മംഗളൂരു നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് ഒന്നാം പ്ലാറ്റ്ഫോമില്‍ എത്തിയപ്പോഴാണ് സംഭവം.  കയ്യിലുണ്ടായിരുന്ന വടിയില്‍ കാവിക്കൊടി കെട്ടി ട്രാക്കില്‍ ഇറങ്ങിയ ഇയാള്‍ ട്രെയിനിനു മുൻപില്‍ നിന്ന് മാറാതായതോടെ ലോക്കോ പൈലറ്റ് സ്റ്റേഷൻ മാസ്റ്ററെ  വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന്, റെയിൽവേ ജീവനക്കാർ തന്നെ ഇയാളെ പിടികൂടി റെയില്‍വേ സംരക്ഷണ സേനയക്ക് കൈമാറുകയായിരുന്നു.

    Read More »
  • Kerala

    മണര്‍കാട് പൊലീസ് സ്റ്റേഷൻ പരിധിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും അപകടം;ലോറിയും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

    കോട്ടയം:  മണര്‍കാട് പൊലീസ് സ്റ്റേഷൻ പരിധിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും അപകടം. ചൊവ്വാഴ്ച രാത്രിയിലുണ്ടായ അപകടത്തില്‍ മണര്‍കാട് പറമ്ബൂക്കര സ്വദേശിയായ ബൈക്ക് യാത്രക്കാരൻ മരിച്ചു. പറമ്ബൂക്കര സ്വദേശിയായ ബൈക്ക് യാത്രക്കാരൻ ജെബിൻ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. മണര്‍കാട് പെരുമാനൂര്‍കുളം നാലുമണിക്കാറ്റ് റോഡിലായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തേയ്ക്കു ലോഡുമായി പോകുകയായിരുന്നു നാഷണര്‍പെര്‍മിറ്റ് ലോറി എതിര്‍ദിശയില്‍ നിന്നും എത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. കഴിഞ്ഞ ദിവസം മണര്‍കാട് ഐരാറ്റുനടയ്ക്ക് സമീപം വൈകിട്ട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച്‌ ആലപ്പുഴ ജുമാ മ്‌സ്ജിദ് വെസ്റ്റ് കുന്നുംപുറം സക്കറിയ വാര്‍ഡില്‍ റോഷിനി മൻസിലില്‍ ഫിറോസ് അഹമ്മദ്(31) മരിച്ചിരുന്നു.

    Read More »
  • India

    അഫ്ഗാനില്‍ എത്തി താലിബാനെ പുകഴ്‌ത്തി മലയാളി വ്ളോഗര്‍; നടപടിയുമായി കേന്ദ്രം

    കാബൂൾ:താലിബാന്റെ രീതികളെ പ്രശംസിച്ച്‌ മലയാളി വ്‌ളോഗര്‍. വയനാട് സ്വദേശിയായ മുഹമ്മദ് യാസിൻ എന്ന വ്‌ളോഗറാണ് അഫ്ഗാൻ യാത്രയ്‌ക്കിടെ താലിബാൻ രീതികളെ പ്രശംസിച്ച്‌ വിഡിയോ പോസ്റ്റ് ചെയ്തത്. നിരവധി വീഡിയോകളാണ് ഇയാള്‍ താലിബാൻ ഭീകരതയെ പുകഴ്‌ത്തിക്കൊണ്ട് യാസിൻ വ്‌ളോഗ്‌സ് എന്ന ചാനലില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.താലിബാന്റെ ആയുധ ശേഖരം പരിചയപ്പെടുത്തുന്നു എന്ന തലക്കെട്ടൊടെ പോസ്റ്റ് ചെയ്ത് വീഡിയോ 1.37 ലക്ഷം പേര്‍ കണ്ടിട്ടുണ്ട്. താൻ താലിബാന്റെ കൂടെ മസാരി ഷെരീഫ് എന്ന സ്ഥലത്താണ് ഉള്ളതെന്ന് യാസിൻ പറയുന്നുണ്ട്. അവിടെ വെച്ചാണ് താലിബാന്റെ ആയുധങ്ങള്‍ ഓരോന്നായി പരിചയപ്പെടുത്തുന്നത്. താലിബാൻ വളരെ ഫ്രൻഡ്‌ലിയാണെും ഇയാള്‍ വ്‌ളോഗില്‍ പറയുന്നു. അമേരിക്കൻ -റഷ്യൻ- തുര്‍ക്കി നിര്‍മ്മിത മിഷിൻ ഗണുകള്‍ ഇയാള്‍ പരിചയപ്പെടുത്തുന്നുണ്ട്. എകെ 47, എംകെ 4 തുടങ്ങിയ ഗണുകളും കൈയിലെടുത്ത് കാണിക്കുന്നുണ്ട്. രണ്ട് കൈയിലും മിഷിൻ ഗണെടുത്ത് താൻ ഇപ്പോള്‍ താലിബാനായെന്നും എനിക്ക് ആരെയും പേടിയില്ലെന്നും യാസിൻ പറയുന്നു.അഫ്ഗാനില്‍ വന്നത് കൊണ്ട് മാത്രമാണ് ഇതെല്ലാം നടന്നതെന്നും ഇയാള്‍ ആവേശത്തോടെ…

    Read More »
  • Kerala

    നികുതിയിനത്തില്‍ മാത്രം പോവുന്നത് 9.6174 കോടി;ഓണം ബമ്ബറില്‍ കോളടിക്കുന്നത് സര്‍ക്കാരിന്

    തിരുവനന്തപുരം:കേരളത്തിൽ മാത്രമല്ല, അങ്ങ് ബംഗാളിലുള്ളവർ പോലും കാത്തിരിക്കുന്ന ഓണം ബംബർ നറുക്കെടുപ്പിന് ഇനി ശേഷിക്കുന്നത് ഒരൊറ്റ മണിക്കൂർ മാത്രം. അതേസമയം ഏത് ഭാഗ്യവാന് 25കോടിയുടെ ഓണം ബമ്ബറടിച്ചാലും കൈയില്‍ കിട്ടുന്നത് 12.88കോടി രൂപ മാത്രമായിരിക്കും. ഏജന്റിന് കമ്മിഷനായി കിട്ടുക രണ്ടരക്കോടി. ആദായനികുതി ആറേമുക്കാല്‍ കോടി. രണ്ടരക്കോടി സര്‍ച്ചാര്‍ജായും പോവും. നികുതിയിനത്തില്‍ മാത്രം പോവുന്നത് 9.6174 കോടി. ഉച്ചയ്ക്ക് രണ്ടിന് ഗോര്‍ഖിഭവനിലാണ് നറുക്കെടുപ്പ്. ധനമന്ത്രി കെ.എൻ.ബാലഗോപാല്‍, മന്ത്രി ആന്റണി രാജു, വി.കെ.പ്രശാന്ത് എം.എല്‍.എ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ യന്ത്രസംവിധാനത്തിലൂടെയാണ് നറുക്കെടുപ്പ്. 80 ലക്ഷം ടിക്കറ്റുകളാണ് സര്‍ക്കാര്‍ അച്ചടിച്ചിട്ടുള്ളത്.നറുക്കെടുപ്പിന് മുൻപ് ടിക്കറ്റുകളെല്ലാം വിറ്റഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്നു രാവിലെ 11 വരെ 75 ലക്ഷത്തിന് മുകളിൽ ടിക്കറ്റുകൾ വിറ്റിരുന്നു. തിരുവോണം ബമ്ബര്‍ ഭാഗ്യക്കുറിയില്‍ ആകെ സമ്മാനത്തുക 125. 54 കോടിയാണ്. രണ്ടാംസമ്മാനമായി ഒരുകോടി വീതം 20പേര്‍ക്ക് നല്‍കും. മൂന്നാംസമ്മാനം 50ലക്ഷം വീതം 20 പേര്‍ക്ക് നല്‍കും. കഴിഞ്ഞതവണ ഒരുകോടിവീതം 10പേര്‍ക്കാണ് മൂന്നാം സമ്മാനമായി നല്‍കിയത്. ഇത്തവണ നാലാം സമ്മാനം…

    Read More »
Back to top button
error: