KeralaNEWS

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന പൊലീസ് വാഹനത്തിന് തീ പിടിച്ചു;ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം:വെള്ളയമ്പലത്ത് ഓടിക്കൊണ്ടിരുന്ന പൊലീസ് വാഹനത്തിന് തീ പിടിച്ചു.സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് ഡെപ്യൂട്ടി കമ്മാന്റന്റ് സുജിത്തിന്റെ ഔദ്യോഗിക വാഹനമാണ് കത്തിയത്.
അപകടം നടക്കുമ്ബോള്‍ ഡ്രൈവര്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്.പിന്നാലെ കാര്‍ നിര്‍ത്തി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. വാഹനം ഏറെക്കുറെ പൂര്‍ണമായും കത്തി നശിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സാണ് തീയണച്ചത്.

മ്യൂസിയം ഭാഗത്ത് നിന്ന് സിഗ്നല്‍ കടന്ന് കവടിയാര്‍ ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്ത് എത്തിയപ്പോഴായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: