Month: September 2023

  • Kerala

    ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ വായിക്കാന്‍ ധൈര്യമുണ്ടോയെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് പുതുപ്പള്ളിയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന ജെയ്ക്ക്

    കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ വായിക്കാന്‍ ധൈര്യമുണ്ടോയെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് പുതുപ്പള്ളിയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന ജെയ്ക്ക് സി തോമസ്. ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയിലെ ചില ഭാഗങ്ങള്‍ ചൂണ്ടിക്കാണിച്ച് കൊണ്ടാണ് ജെയ്ക്കിന്റെ ചോദ്യങ്ങള്‍. സോളാര്‍ കാലത്തെ വ്യക്തിഹത്യാ വേട്ടയുടെ നേതൃത്വം ഇടതുപക്ഷവും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്നു വരുത്തി തീര്‍ക്കാനുള്ള പൊതുബോധ നിര്‍മ്മാണ ശ്രമങ്ങളാണ് നടക്കുന്നതെന്നും ജെയ്ക്ക് പറയുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ എട്ടു കേന്ദ്രങ്ങളിലെ പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി സംസാരിച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ കുറിച്ച് വ്യക്തിപരമായ ഒരു വാചകവും മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്ന് ജെയ്ക്ക് കുറിപ്പില്‍ പറയുന്നു. ജെയ്ക്ക് സി തോമസിന്റെ കുറിപ്പ് ഈ പുസ്തകം വായിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ ..? ഫ്രാന്‍സ് ഫാനന്റെ റെച്ചഡ് ഓഫ് ദി ഏര്‍ത്തിനു എഴുതിയ ആമുഖത്തില്‍ ജീന്‍ പോള്‍ സാര്‍ത്ര് വായനയുടെ ലോകത്തോടുയര്‍ത്തുന്ന പ്രകോപനപരമായ ചോദ്യമാണിത്. പക്ഷെ ഇവിടെ ഈ ചോദ്യം ഒന്നാവര്‍ത്തിക്കുന്നത്  നമ്മുടെ കോണ്‍ഗ്രസ് സുഹൃത്തുക്കളോടാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീകമായ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുടെ…

    Read More »
  • Kerala

    താമരശ്ശേരി വനം വകുപ്പ് ഓഫീസ് ആക്രമണ കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു

    കോഴിക്കോട്: താമരശ്ശേരി വനം വകുപ്പ് ഓഫീസ് ആക്രമണ കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. 34 പ്രതികളെയാണ് കോഴിക്കോട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്. തുടക്കം മുതൽ അട്ടിമറി ആരോപണം ഉയര്‍ന്ന കേസിന്‍റെ വിചാരണ വേളയിൽ കേസ് ഡയറി കാണാതായതും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൂറുമാറ്റവും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കസ്തൂരി രംഗൻ റിപ്പോർട്ടിനെ തുട‍‍‍ർന്ന് നടന്ന മലയോര ഹർത്താലിനിടെ 2013ലായിരുന്നു സംഭവം. താമരശ്ശേരിയിലെ ഫോറസ്റ്റ് റെയി‌ഞ്ച് ഓഫീസ് ആക്രമിച്ച പ്രതികൾ വനംവകുപ്പിന്റേതടക്കം നിരവധി വാഹനങ്ങള്‍ തകർത്തിരുന്നു. നിരവധി ഫയലുകൾ അഗ്നിക്കിരയാക്കി. 80 ലക്ഷം രൂപയോളം നഷ്ടം വന്നെന്നായിരുന്നു സർ‍ക്കാർ കണക്ക്. ഈ കേസിലാണ് മതിയായ തെളിവുകളുടെ അഭാവത്തിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടത്. 29 സാക്ഷികളെ കോടതി വിസ്തരിച്ചു. കേസന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ പ്രതികളെ പലരെയും തിരിച്ചറിയാൻ കഴിയില്ലെന്ന് വിചാരണ ഘട്ടത്തില്‍ കോടതിയെ അറിച്ചിരുന്നു. ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ ഉൾപ്പെടെ നിർണായക സാക്ഷികളായ നാലുപേർ കൂറുമാറുകയും…

    Read More »
  • LIFE

    മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ നാഗചൈതന്യയുടെ നായികയായി തെന്നിന്ത്യയുടെ സ്വന്തം സായ് പല്ലവി

    തെന്നിന്ത്യയൊട്ടാകെ പ്രിയങ്കരിയായ സായ് പല്ലവിയുടെ ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. പ്രേമം എന്ന ഹിറ്റ് മലയാള ചിത്രത്തിലൂടെ കേരളത്തിന്റെ പ്രിയം നേടിയ സായ് പല്ലവി ഇപ്പോള്‍ മറ്റ് തെന്നിന്ത്യൻ ഭാഷകളിലാണ് സജീവം. സായ് പല്ലവി നായികയാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. നാഗചൈതന്യയുടെ നായികയായി സായ് പല്ലവി വീണ്ടുമൊരു ചിത്രത്തില്‍ എത്തുകയാണ്. മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തിലാണ് സായ് പല്ലവിയും നാഗചൈതന്യയും പ്രധാന വേഷത്തിലെത്തുന്നത്. കീര്‍ത്തി സുരേഷിനെയായിരുന്നു നാഗചൈതന്യയുടെ പുതിയ ചിത്രത്തില്‍ നായികയായി പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. സംവിധായകൻ ചന്ദൂ മൊണ്ടേടി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ പെര്‍ഫോമൻസിന് പ്രധാന്യമുള്ള ഒരു വേഷമാണ് സായ് പല്ലവിക്ക് ലഭിച്ചിരിക്കുന്നതും. ശിവകാര്‍ത്തികേയൻ നായകനായുള്ള എസ്‍കെ 21 സിനിമയിലും സായ് പല്ലവിയാണ് നായിക. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമിയാണ്. വേറിട്ട ലുക്കിലായിരിക്കും ഒരു യുദ്ധ സിനിമയായി ഒരുക്കുന്ന എസ്‍കെ 21ല്‍ ശിവകാര്‍ത്തികേയൻ എത്തുക. കശ്‍മീരും ഒരു ലൊക്കേഷനാകുന്ന ശിവകാര്‍ത്തികേയൻ ചിത്രം നിര്‍മിക്കുന്നത് കമല്‍ഹാസന്റെ രാജ്‍ കമലാണ്. ബോളിവുഡിലും…

    Read More »
  • Local

    പൊതുമരാമത്ത് വകുപ്പിന്‍റെ രണ്ട് ഹോസ്റ്റൽ അടച്ചുപൂട്ടി, പകരം സംവിധാനമൊരുക്കിയില്ല; ഇടുക്കിയിലെ ഗവൺമെന്‍റ് എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്ഐയുടെ കിടപ്പു സമരം

    ഇടുക്കി: ഇടുക്കിയിലെ ഗവൺമെന്‍റ് എഞ്ചിനീയറിംഗ് കോളേജിൽ എസ് എഫ് ഐ യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ കിടപ്പു സമരം. കെട്ടിടത്തിന് ഫിറ്റ്നസില്ലെന്ന കാരണം പറഞ്ഞ് ഹോസ്റ്റലുകൾ അടച്ചു പൂട്ടിയതാണ് വിദ്യാർഥികളുടെ പ്രതിഷേധത്തിനിടയാക്കിയത്. താൽക്കാലിക സൗകര്യമെങ്കിലും ഒരുക്കുന്നത് വരെ സമരം തുടരാനാണ് വിദ്യാഥികളുടെ തീരുമാനം. പൊതുമരാമത്ത് വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള നാല് ഹോസ്റ്റലുകളിലാണ് ഇടുക്കി എൻജിനീയറിംഗ് കോളജിലെ ആൺകുട്ടികൾ താമസിച്ചിരുന്നത്. ഇതിൽ രണ്ടെണ്ണമാണ് കഴിഞ്ഞ ദിവസം അടച്ചുപൂട്ടിയത്. ഇവിടുത്തെ കട്ടിലുകൾ പി ടി എ നടത്തുന്ന ഹോസ്റ്റലിലേക്ക് മാറ്റിയതും പ്രതിഷേധം ശക്തമാകാൻ കാരണമായി. പകരം സംവിധാനമൊരുക്കാനും അധികൃതർ തയ്യാറായില്ല. ഇതോടെയാണ് കോളേജിനുള്ളിൽ എസ് എഫ് ഐയുടെ നേതൃത്വത്തിൽ കിടപ്പു സമരം തുടങ്ങിയത്. കോളജ് ഹോസ്റ്റലിൽ താമസിക്കുന്നതിന് 310 രൂപയാണ് നൽകേണ്ടത്.  എന്നാൽ സ്വകാര്യ ഹോസ്റ്റലുകൾ 1000 രൂപ മുതൽ 1500 രൂപ വരെയാണ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നത്. കോളജ് അധികൃതർ വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയിൽ പഴയ ഹോസ്റ്റലിന് സമീപത്തുള്ള മറ്റൊരു കെട്ടിടം ശുചീകരിച്ച് വിദ്യാർഥികൾക്കായി നൽകാമെന്ന്…

    Read More »
  • Kerala

    തൃശൂരിലെ സഹകരണ ബാങ്കുകളിലെ തട്ടിപ്പിനു പിന്നില്‍ ജയരാജന്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ലോബി: എ.പി. അബ്ദുള്ളക്കുട്ടി

    തൃശൂര്‍: തൃശൂര്‍ ജില്ലയിലെ സഹകരണ ബാങ്കുകളിലെ തട്ടിപ്പിനു പിന്നില്‍ ജയരാജന്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ലോബിയാണെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ഇ.പി. ജയരാജന്‍ തൃശൂരില്‍ എത്തിയതോടെയാണ് ഇവിടത്തെ സഹകരണ പ്രസ്ഥാനങ്ങളുടെ നാശം തുടങ്ങിയത്. സി.പി.എമ്മിന്റെ കൊള്ളയില്‍നിന്നും സഹകരണ ബാങ്കുകളെ സംരക്ഷിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ലക്ഷ്യമെന്ന് അബ്ദുള്ളകുട്ടി തൃശ്ശൂരിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് പോലെ സഹകരണമേഖലയെ തകര്‍ക്കാനല്ല കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കൊള്ളക്കാരുടെ കൈയില്‍നിന്നും സംരക്ഷിക്കാനാണ്. സഹകരണ ബാങ്കുകളില്‍ സി.പി.എം. നടത്തുന്ന തട്ടിപ്പും വെട്ടിപ്പും പുറത്ത് വരുമെന്ന ഭയം മൂലമാണ് സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ കെവൈസി നിയമം നടപ്പിലാക്കാത്തതെന്നും ഇപ്പോള്‍ നടക്കുന്ന ഇ.ഡി. അന്വേഷണത്തെ ഭയക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. സഹകരണ ബാങ്കുകളെ ആര്‍.ബി.ഐയുടെ കീഴില്‍ കൊണ്ടുവരണമെന്നും കെവൈസി നിയമം നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എമ്മിന് കക്കാനും നിക്കാനും അറിയാം. അണികളെ ചാവേറുകളാക്കിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ചാവേറുകള്‍ നേതാക്കളെ എന്നും സംരക്ഷിക്കും. ഇവര്‍ സത്യം തുറന്ന് പറഞ്ഞാല്‍…

    Read More »
  • Crime

    ഇറച്ചിവെട്ടിന്റെ മറവിൽ കഞ്ചാവ് വിൽപ്പന: അതിഥി തൊഴിലാളി പാലക്കാട് പിടിയിൽ

    പാലക്കാട്: അതിഥി തൊഴിലാളിയായ യുവാവിനെ പാലക്കാട് കഞ്ചാവുമായി പിടികൂടി. പാലക്കാട്‌ ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡു൦ ചേർന്ന് നടത്തിയ പരിശോധനക്കിടെയാണ് സംഭവം. 9കിലോ 640ഗ്രാം കഞ്ചാവുമായി പശ്ചിമബംഗാളിലെ ഉത്തര ദിനാജ്‌പൂർ സ്വദേശി മുഹമ്മദ്‌ ഇഫ്താകിർ (26) ആണ് പിടിയിലായത്. കേരളത്തിൽ പല സ്ഥലങ്ങളിലായി ഹോട്ടലുകളിലും ഇറച്ചിക്കടകളിലും ജോലി ചെയ്യുകയായിരുന്നു പ്രതി. എളുപ്പത്തിൽ പണ൦ സമ്പാദിക്കുന്നതിനായി കഞ്ചാവ് കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. പാലക്കാട് ജങ്ഷൻ റെയിൽവെ സ്റ്റേഷനിൽ ഇന്ന് ഉദ്യോഗസ്ഥരുടെ പരിശോധന കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പ്ലാറ്റ്ഫോമിൽ തടഞ്ഞുവച്ചാണ് അറസ്റ്റ് ചെയ്തത്. പശ്ചിമബംഗാളിലെ സിലിഗുരിയിൽ നിന്ന് കഞ്ചാവ് വാങ്ങി ട്രെയി൯ മാർഗ്ഗം കേരളത്തിലെത്തിച്ച ഇയാൾ പാലക്കാട്‌ ട്രെയിൻ ഇറങ്ങി പുറത്തേക്ക് കടക്കാ൯ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. ഇയാളുടെ കൈയ്യിലുണ്ടായിരുന്ന കഞ്ചാവിന് അഞ്ച് ലക്ഷം രൂപ വില വരുമെന്ന് പൊലീസ് അറിയിച്ചു. പ്രത്യേക പരിശോധന തുടരുമെന്ന് ആർപിഎഫും എക്സൈസും വ്യക്തമാക്കി.  

    Read More »
  • Kerala

    കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ പാലക്കാടെത്തി; രാവിലെ തിരുവനന്തപുരത്തെത്തും

    പാലക്കാട്: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ  ചെന്നൈയിൽ നിന്ന് യാത്ര പുറപ്പെട്ട് പാലക്കാടെത്തി. രാത്രി പത്തരയോടെയാണ് ട്രെയിൻ പാലക്കാട് ജങ്ഷൻ റെയിൽവെ സ്റ്റേഷനിലെത്തിയത്. നാളെ രാവിലെ ട്രെയിൻ തിരുവനന്തപുരത്ത് എത്തും എന്നാണ് ദക്ഷിണ റെയിൽവേയുടെ അറിയിപ്പ്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസര്‍കോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വ്വീസ്. ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് സൂപ്പര്‍ ഹിറ്റാക്കിയ കേരളത്തിലേക്ക് റെയിൽവേയുടെ സമ്മാനമാണ് പുത്തൻ നിറമണിഞ്ഞ പുതിയ വന്ദേ ഭാരത് എക്സ്പ്രസ്. ഇന്നലെ രാത്രി കാട് പാടി ജംഗ്ഷൻ വരെ നടത്തിയ ട്രയൽ റണ്ണും വിജയമായതോടെയാണ് ട്രെയിൻ പാലക്കാട് ഡിവിഷന് കൈമാറാനുളള പച്ചക്കൊടിയായത്. ഔദ്യോഗിക അറിയിപ്പിന് പിന്നാലെ ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയാണ് രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് ചെന്നൈ സെന്‍ട്രലില്‍ നിന്ന് കേരളത്തിലേക്ക് യാത്ര പുറപ്പെട്ടത്. വെള്ളയും നീലയും നിറത്തിലുള്ള രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി ബേസിൻ ബ്രിഡ്ജിൽ തയ്യാറായിരുന്നെങ്കിലും ഡിസൈൻ മാറ്റം വരുത്തിയ പുതിയ…

    Read More »
  • LIFE

    ജയിലര്‍ പിന്നാലെ തീയറ്ററുകളിൽ തരംഗമായി വിഷാലിന്റെ മാർക്ക് ആന്റണി; ആദ്യ അഞ്ച് ദിവസത്തെ കളക്ഷന്‍ ഇങ്ങനെ ….

    വല്ലപ്പോഴും സംഭവിക്കുന്ന ഒരു വിജയം കൊണ്ട് ഒരു ചലച്ചിത്ര വ്യവസായത്തിന് മുന്നോട്ട് പോകാനാവില്ല. അതിന് തുടരെ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍ എത്തിക്കൊണ്ടിരിക്കണം. ഇന്ത്യയിലെ മറ്റേത് ഭാഷാ ചലച്ചിത്ര വ്യവസായങ്ങളേക്കാളും ഇപ്പോള്‍ അത് സംഭവിച്ചുകൊണ്ടിരിക്കുന്നത് കോളിവുഡിലാണ്. ഒന്നിന് പിന്നാലെ ഒന്നെന്ന നിലയിലാണ് തമിഴില്‍ നിന്ന് സമീപകാലത്ത് വിജയചിത്രങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്. ജയിലര്‍ ആയിരുന്നു ഏറ്റവുമൊടുവില്‍ തരംഗം സൃഷ്ടിച്ചത്. ജയിലര്‍ ഒടിടിയില്‍ എത്തിയതിന് പിന്നാലെ മറ്റൊരു ചിത്രവും തമിഴില്‍ നിന്ന് വിജയം നേടുകയാണ്. വിശാലിനെയും എസ് ജെ സൂര്യയെയും പ്രധാന കഥാപാത്രങ്ങളാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത മാര്‍ക്ക് ആന്‍റണിയാണ് ചിത്രം. സെപ്റ്റംബര്‍ 15 ന് തിയറ്ററുകളിലെത്തിയ ചിത്രം ജയിലറിന് ശേഷം പോസിറ്റീവ് അഭിപ്രായം നേടുന്ന തമിഴ് ചിത്രമാണ്. കഥയിലും അവതരണത്തിലുമൊക്കെ വൈവിധ്യം കൊണ്ടുവന്നിരിക്കുന്ന ചിത്രം തമിഴ്നാട്ടിലെ സിനിമാപ്രേമികളുടെ ഇപ്പോഴത്തെ ചോയ്സ് നമ്പര്‍ 1 ആണ്. മികച്ച ഓപണിംഗ് നേടിയിരുന്ന ചിത്രത്തിന്‍റെ ആദ്യ അഞ്ച് ദിവസത്തെ കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ നിര്‍മ്മാതാവ്. വാരാന്ത്യ ദിനങ്ങള്‍ക്ക് ശേഷവും…

    Read More »
  • Local

    അമ്മയും മകനും മോഷണ കേസിൽ അറസ്റ്റിൽ, ഹോംനേഴ്സായി ജോലി ചെയ്യുന്ന വീട്ടിൽ നിന്ന് പതിനൊന്നര പവൻ സ്വർണം മോഷ്ടിച്ച കേസിലാണ് ഇരുവരും പിടിയിലായത്

       കടുത്തുരുത്തിയിലെ വീട്ടിൽ നിന്നും പതിനൊന്നര പവൻ സ്വർണം മോഷ്ടിച്ച കേസിൽ ഹോംനേഴ്സായ മധ്യവയസ്കയേയും, മകനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വാഗമൺ കൊച്ചുകരിന്തിരി, നെല്ലിക്കുന്നോരത്ത് മലയിൽപുതുവേൽ വീട്ടിൽ കുഞ്ഞുമോൾ എന്ന് വിളിക്കുന്ന അന്നമ്മ(63), ഇവരുടെ മകൻ  ഷാജി എൻ.ഡി (40) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.  മുട്ടുചിറ ഇടുക്കുമറ്റം ഭാഗത്തുള്ള വീട്ടിൽ ഹോംനേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്ന അന്നമ്മ ഈ വീട്ടിലെ  വയോധികയായ അമ്മയുടെയും,  ഇവരുടെ മരുമകളുടെയും മാല, വള എന്നിവയടക്കം ഏകദേശം നാലു ലക്ഷത്തി അമ്പതിനായിരം രൂപ വില വരുന്ന പതിനൊന്നര   പവൻ സ്വർണം പല സമയങ്ങളിലായി  മോഷ്ടിക്കുകയായിരുന്നു. വീട്ടുകാര്‍ അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം ഇവര്‍ കവർന്നെടുത്തതിനുശേഷം അതിനുപകരം മുക്കുപണ്ടം വയ്ക്കുകയായിരുന്നു. വീട്ടുകാർക്ക് സംശയം തോന്നിയതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ താനാണ് സ്വർണം എടുത്തതെന്നും, ഈ സ്വർണം തന്റെ മകൻ വിറ്റ്…

    Read More »
  • Kerala

    നിപ: സമ്പര്‍ക്ക പട്ടികയിലുള്ളത് 980 പേർ; ബുധനാഴ്ച ലഭിച്ച 61 പരിശോധന ഫലങ്ങളും നെഗറ്റീവ്: കോഴിക്കോട് ജില്ലാ കലക്ടര്‍

    കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത് 980 പേരാണെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍. ഒരാളെയാണ് പുതുതായി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ബുധനാഴ്ച ലഭിച്ച 61 പരിശോധന ഫലങ്ങളും നെഗറ്റീവാണെന്നും കലക്ടര്‍ അറിയിച്ചു. നിപ വെെറസ് സ്ഥിരീകരിച്ച ചെറുവണ്ണൂര്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ 127 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 115 ഉം ചികിത്സയിലുള്ള ആരോഗ്യ പ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടികയില്‍ 168 പേരുമാണ് ഉള്ളത്. മരണപ്പെട്ട ആയഞ്ചേരി സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ 436 പേരാണുള്ളതെന്നും കലക്ടര്‍ പറഞ്ഞു. നിപ വെെറസ് പ്രതിരോധത്തിന്റെ ഭാഗമായ കോള്‍ സെന്ററില്‍ ബുധനാഴ്ച 45 ഫോണ്‍ കോളുകളാണ് വന്നതെന്നും കലക്ടർ അറിയിച്ചു. ഇതുവരെ 1,238 പേര്‍ കോള്‍ സെന്ററില്‍ ബന്ധപ്പെട്ടു. രോഗ ബാധിതരെ നിരീക്ഷിക്കുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരുക്കിയ 75 മുറികളില്‍ 63 എണ്ണം ഒഴിവുണ്ട്. നാല് ഐസിയുകളും രണ്ട് വെന്റിലേറ്ററുകളും 14 ഐസിയു കിടക്കകളും ഒഴിവുണ്ട്. മാതൃശിശു…

    Read More »
Back to top button
error: