
ആലപ്പുഴ:സിഗ്‌നല്‍ ലംഘിച്ച് മുന്നോട്ടെടുത്ത കെഎസ്ആർടിസി ബസിടിച്ച് വയോധികൻ മരിച്ചു.അമ്ബലപ്പുഴ പോസ്റ്റ് ഓഫീസിന് പടിഞ്ഞാറ് ഗീതാ വിഹാറില്‍ വിജയന്‍ പിള്ള (73)യാണ് മരിച്ചത്.
അമ്ബലപ്പുഴ ജംഗ്ഷനിലായിരുന്നു സംഭവം.സിഗ്‌നല്‍ ലംഘിച്ച് മുന്നോട്ടെടുത്ത ബസ് വിജയന്‍ പിള്ളയെ ഇടിക്കുകയായിരുന്നു. വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം.ആലപ്പുഴയില്‍ നിന്ന് ഹരിപ്പാടേക്ക് പോവുകയായിരുന്ന ഓര്‍ഡിനറി ബസാണ് അപകടം വരുത്തിയത്.
ഭാര്യ: ഗീതാ ദേവി. മകള്‍: ജി അഞ്ജന. മരുമകന്‍: സതീഷ് ചന്ദ്രന്‍.






