കൊല്ലം:തേവലക്കരയില്‍ തിരുവോണം ബമ്ബര്‍ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ വെട്ടേറ്റ് കൊല്ലപ്പെട്ടു.
തേവലക്കര സ്വദേശി ദേവദാസ് (42) ആണ് കൊല്ലപ്പെട്ടത്. ദേവദാസിന്റ സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദേവദാസ് തിരുവോണം ലോട്ടറി ടിക്കറ്റ് എടുത്ത് അജിത്തിന്റെ കൈവശം സൂക്ഷിക്കാൻ കൊടുത്തു. ലോട്ടറി നറുക്കെടുപ്പിന് മുമ്ബ് ദേവദാസ് അജിത്തിനോട് ടിക്കറ്റ് ചോദിച്ചെങ്കിലും കൊടുത്തില്ല.ഇതിന്റെ പേരിലുണ്ടായ വാക്കു തര്‍ക്കത്തിനിടെ അജിത് ദേവദാസിന്റ കയ്യില്‍ വെട്ടുകയായിരുന്നു.
വെട്ടേറ്റ് രക്തം വാര്‍ന്നാണ് ദേവദാസ് മരിച്ചത്. ഇരുവരും മരംവെട്ട് തൊഴിലാളികളും സുഹൃത്തുക്കളുമാണ്.ഇരുവരും മദ്യലഹരിയില്‍ ആയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.