KeralaNEWS

പതിനെട്ടാം പടി കയറി ഫാദർ മനോജ്, സ്നേഹത്തോടെ സ്വീകരിച്ച് സന്നിധാനം

പത്തനംതിട്ട:  പവിത്രമായ പതിനെട്ടാം പടി ചവിട്ടി ആചാര വിധികളോടെ ക്രൈസ്തവ പുരോഹിതനായ ഫാ.മനോജ് അയ്യപ്പ സന്നിധാനത്ത് എത്തി. അദ്ദേഹത്തെ ഭക്തരും ക്ഷേത്ര ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു.
സന്നിധാനത്ത് എത്തിയ ഫാ. മനോജ് എല്ലാ മതങ്ങളും ഒന്നാണ്‌ എന്ന സന്ദേശമാണ്‌ നല്കിയത്. ഒരു ക്രിസ്ത്യൻ പുരോഹിതൻ 18 പടി ചവിട്ടി അയ്യപ്പ ദർശനം നടത്തുന്നത് ഇതാദ്യമാണ്.
ഇന്ന് രാവിലെയായിരുന്നു അദ്ദേഹം ശബരിമലയിലെത്തിയത്.
കെട്ടുകെട്ടി ആചാരങ്ങളെല്ലാം പാലിച്ചായിരുന്നു വൈദികന്റെ മലകയറ്റം.   തിരുമല മഹാദേവ ക്ഷേത്രത്തിലായിരുന്നു കെട്ടുനിറയ്ക്കൽ. ഹിന്ദു മതത്തേയും ആചാരങ്ങളേയും അടുത്തറിഞ്ഞ് പഠിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം, ബാലരാമപുരം ഉച്ചക്കട പയറ്റുവിള സ്വദേശിയാണ് ഫാ. മനോജ് (50). ആംഗ്ലിക്കൻ സഭയിലെ വൈദികൻ കൂടിയാണ് ഇദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: