KeralaNEWS

കളി കാണാന്‍ കൊച്ചിയിലെത്തുന്നവരുടെ ശ്രദ്ധയ്ക്ക്: നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചി: ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തോടനുബന്ധിച്ച് ഇന്ന് കൊച്ചിയില്‍ ഗതാഗത നിയന്ത്രണം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം നടക്കുക. മത്സരം കാണാന്‍ എത്തുന്നവര്‍ക്കായി കൊച്ചി സിറ്റി ട്രാഫിക്ക് പൊലീസ് ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

പശ്ചിമകൊച്ചി, വൈപ്പിന്‍ ഭാഗങ്ങളില്‍ നിന്നും മത്സരം കാണാനായി വരുന്നവരുടെ വാഹനങ്ങള്‍ ചാത്യാത്ത് റോഡില്‍ വാഹനങ്ങള്‍ക്ക് തടസ്സമില്ലാത്ത രീതിയില്‍ പാര്‍ക്ക് ചെയ്ത് മെട്രോ അടക്കമുളള പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരണം. പറവൂര്‍, തൃശ്ശൂര്‍, മലപ്പുറം എന്നീ മേഖലകളില്‍ നിന്നും വരുന്നവരുടെ വാഹനങ്ങള്‍ ആലുവ ഭാഗത്തും, കണ്ടയ്നര്‍ റോഡിലും അപകടരഹിതമായും ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിലും പാര്‍ക്ക് ചെയ്ത് മെട്രോ അടക്കമുളള പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരേണ്ടതാണ്.

Signature-ad

ഇടുക്കി, കോട്ടയം, പെരുമ്പാവൂര്‍ തുടങ്ങിയ കിഴക്കന്‍ മേഖലകളില്‍ നിന്നും വന്നവരുടെ വാഹനങ്ങള്‍ അപകടരഹിതമായും ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിലും തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്ത് മെട്രോ അടക്കമുളള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരണം. ആലപ്പുഴ അടക്കമുള്ള തെക്കന്‍ മേഖലകളില്‍ നിന്നും വരുന്നവരുടെ വാഹനങ്ങള്‍ അപകടരഹിതമായും ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിലും കുണ്ടന്നൂര്‍, വൈറ്റില ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്ത് പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരേണ്ടതാണ്.

കാണികളുമായി എത്തുന്ന ഹെവി വെഹിക്കിള്‍സിന് സിറ്റിയുടെ അകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല വൈകിട്ട് 05.00 മണിക്ക് ശേഷം എറണാകുളം ഭാഗത്ത് നിന്ന് ഇടപ്പള്ളി, ചേരാനല്ലൂര്‍, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കലൂര്‍ ജഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പൊറ്റക്കുഴി- മാമംഗലം റോഡ്, ബി.ടി.എസ് റോഡ്, എളമക്കര റോഡ് എന്നിവ ഉപയോഗപ്പെടുത്തി ഇടപ്പള്ളിയില്‍ എത്തി യാത്ര ചെയ്യേണ്ടതാണ്. വൈകിട്ട് 05.00 മണിക്ക് ശേഷം ചേരാനല്ലൂര്‍, ഇടപ്പള്ളി, ആലുവ, കാക്കനാട് പാലാരിവട്ടം ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വൈറ്റില ജംഗ്ഷന്‍, എസ് എ റോഡ് വഴി യാത്ര ചെയ്യേണ്ടതാണ്.

 

Back to top button
error: