KeralaNEWS

വീട്ടില്‍ അതിക്രമിച്ച്‌ കയറി പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 12 വര്‍ഷം തടവും 40,000 രൂപ പിഴയും

കാട്ടാക്കട: പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി പീഡിപ്പിച്ച കേസില്‍ യുവാവിന് 12 വര്‍ഷം തടവും 40,000 രൂപ പിഴയും.

അമ്ബൂരി കരിക്കുഴി അഞ്ചുനിവാസില്‍ അനീഷിനെയാണ് (30) കാട്ടാക്കട അതിവേഗ കോടതി ശിക്ഷിച്ചത്. 2015 മേയ് 25നായിരുന്നു സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയതിന് അഞ്ചുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും, പോക്‌സോ പ്രകാരമുള്ള കേസിന് ഏഴുവര്‍ഷം കഠിനതടവും 30,000രൂപ പിഴയുമാണ് ശിക്ഷ.

Signature-ad

പിഴത്തുക അതിജീവിതയ്ക്ക് നല്‍കാനും പിഴ ഒടുക്കിയില്ലെങ്കില്‍ എട്ടുമാസം അധിക തടവിനും കോടതി വിധിച്ചു. ശിക്ഷാകാലാവധി ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്നും വിധിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: