IndiaNEWS

യുപിയിൽ മുസ്ലിം വ്യാപാരിയേയും മകനേയും വെടിവെച്ചു കൊന്നു

ലക്നൗ: ഉത്തർപ്രദേശിലെ അസംഗഢിൽ വസ്ത്രവ്യാപാരിയെയും മകനെയും മോട്ടോര്‍സൈക്കിളുകളിലെത്തിയ അജ്ഞാതര്‍ വെടിവച്ചു കൊന്നു. റഷീദ് അഹമ്മദ് (55), ഷൊഹൈബ് (22) എന്നിവരാണു കൊല്ലപ്പെട്ടത്.

 രാവിലെ എട്ടിന് ശാരദ മാര്‍ക്കറ്റിലെ ഷോപ്പ് വൃത്തിയാക്കുന്നതിനിടെ മൂന്നു മോട്ടോര്‍സൈക്കിളുകളിലെത്തിയവര്‍ കടയ്ക്കുള്ളിലേക്ക് ഇരച്ചുകയറി ഇരുവര്‍ക്കും നേര്‍ക്കു വെടിയുതിര്‍ക്കുകയായിരുന്നു.

ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും മുൻവൈരാഗ്യമാണ് കൊലയ്ക്കുപിന്നിലെന്നു കരുതുന്നതായും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: