Month: September 2023

  • Local

    ഭാര്യയുടെ 30 പവൻ സ്വർണം കവർന്ന് നാടുവിട്ട വിരുതനെ മൂന്ന് വർഷത്തിനുശേഷം പൊക്കി

        മൂന്നാർ: സ്വന്തം ഭാര്യയുടെ സ്വർണവുമായി മുങ്ങിയ യുവാവ് മൂന്ന് വർഷത്തിനു ശേഷം പിടിയിൽ. പത്തനംതിട്ട കവിയൂർ ശോഭാലയത്തിൽ പ്രശോഭ് പ്രസന്നൻ ആണ് (34) പിടിയിലായത്. ഭാര്യയുടെ 30 പവൻ സ്വർണം കൊണ്ടാണ് ഇയാൾ മുങ്ങിയത്. തുടർന്ന് ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന ഇയാൾ വിവാഹശേഷം ഭാര്യയുമായി മാങ്കുളത്ത് വാടകവീട്ടിലായിരുന്നു താമസം. മൂന്ന് വർഷം മുൻപ് ഇയാളെ കാണാതാവുകയായിരുന്നു. അന്വേഷണത്തിൽ ഭാര്യയുടെ സ്വർണം നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടർന്നാണ് ഭാര്യ  പൊലീസിൽ പരാതി നൽകുന്നത്

    Read More »
  • Careers

    ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് കോളടിച്ചു; പ്രാക്ടീസിനായി ഇനിമുതല്‍ ഈ നാല് രാജ്യങ്ങളിലേക്ക് പറക്കാം

    ന്യൂഡല്‍ഹി: ഇന്ത്യന്‍ മെഡിക്കല്‍ ബിരുദധാരികള്‍ക്ക് ഇനി മുതല്‍ അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവടങ്ങളില്‍ പ്രാക്ടീസ് ചെയ്യാം. ഇന്ത്യന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി), വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്റെ (ഡബ്ല്യുഎഫ്എംഇ) അംഗീകാരം നേടിയതിന് പിന്നാലെയാണ് ബിരുദധാരികള്‍ക്ക് ഈ അവസരം ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന് പത്ത് വര്‍ഷത്തേക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. നിലവിലുള്ള 706 മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്നവര്‍ക്കും ഇത് ഉപകരിക്കും. ഇത് രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മാത്രമല്ല, ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും കൂടുതല്‍ മെച്ചപ്പെടും. ലോകോത്തര തലത്തില്‍ അംഗീകരിക്കപ്പെട്ടതോടെ മറ്റ് രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെയും ഇന്ത്യന്‍ വിദ്യാഭ്യാസം ആകര്‍ഷിക്കും. ഡബ്ല്യുഎഫ്എംഇ അംഗീകാരം രാജ്യത്തെ മെഡിക്കല്‍ കോളേജുകളുടെയും പ്രൊഫഷണലുകളുടെയും അന്തര്‍ദേശീയ അംഗീകാരവും പ്രശസ്തിയും വര്‍ദ്ധിപ്പിക്കുമെന്നും അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ലോകമെമ്പാടുമുള്ള മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയാണ് വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്‍. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ…

    Read More »
  • Crime

    ഓസ്ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജയിലിലായിരുന്ന അച്ഛനും ഒളിവില്‍പോയ മകനും അറസ്റ്റില്‍

    ആലപ്പുഴ: ഓസ്‌ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 21 പേരില്‍നിന്നായി രണ്ട് കോടി രൂപയിലധികം തട്ടിയെടുത്ത കേസില്‍ അച്ഛനെയും മകനെയും അരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ വെങ്ങോല മുതിരമാലി എ.ആര്‍. രാജേഷ് (50), മകന്‍ അക്ഷയ് രാജേഷ് (23) എന്നിവരെയാണ് പോലീസ് തന്ത്രപരമായി പിടികൂടിയത്. ഹൈക്കോടതി നിര്‍ദേശാനുസരണം മറ്റൊരു കേസില്‍ ചോറ്റാനിക്കര കോടതിയില്‍ ജാമ്യം എടുക്കാനെത്തിയ രാജേഷ് ജോലിത്തട്ടിപ്പ് കേസില്‍ പോലീസ് പിന്നാലെ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ജാമ്യം നേടിയില്ല. ഇതേത്തുടര്‍ന്ന് ആദ്യ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്ത് കാക്കനാട് ജയിലിലാക്കി. തുടര്‍ന്ന് ചോറ്റാനിക്കര, ചേര്‍ത്തല കോടതികളുടെ പ്രത്യേക അനുമതിയോടെ ബുധനാഴ്ച ജോലി ത്തട്ടിപ്പ് കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജയിലില്‍ കഴിഞ്ഞ രാജേഷിനെ കാണാനെത്തിയവരെ നിരീക്ഷിച്ചാണ് അക്ഷയ് രാജേഷിനെ ആലുവയില്‍ നിന്നു പിടിച്ചത്. അരൂര്‍ മുക്കത്ത് വാടകയ്ക്കെടുത്ത വീട്ടില്‍ ഇവര്‍ ഹാജിയാന്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ റിക്രൂട്ടിങ് ഏജന്‍സി നടത്തി വരുകയായിരുന്നു. പ്രശസ്ത സ്ഥാപനങ്ങളില്‍ മാസം…

    Read More »
  • India

    ‘ആദ്യരാത്രി’ കഴിഞ്ഞു; ലാന്‍ഡറും റോവറും ഉണരുമോ? ഇന്ന് നിര്‍ണായം

    ബംഗളുരു: ചന്ദ്രനില്‍ ആദ്യരാത്രിയിലെ ഉറക്കത്തിന് ശേഷം ലാന്‍ഡറും റോവറും ഉണരുമോ എന്ന് ഇന്നറിയാം. ഇന്നലെ അവിടെ സൂര്യനുദിച്ചെങ്കിലും പകലിന് ചൂടും വെളിച്ചവും കൂടാന്‍ കാത്തിരിക്കുകയാണ് ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍. വെളിച്ചമുണ്ടെങ്കിലേ റോവറിലേയും ലാന്‍ഡറിലേയും സോളാര്‍ പാനലുകള്‍ പ്രവര്‍ത്തിക്കൂ. സൗരോര്‍ജ്ജത്തിലാണ് ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുക. ഇതിന് ഏറ്റവും അനുയോജ്യമായ സമയം സൂര്യന്റെ ചന്ദ്രപ്രതലത്തില്‍ നിന്നുള്ള ചരിവ് (എലവേഷന്‍ ആംഗിള്‍) 6 ഡിഗ്രി മുതല്‍ 9 ഡിഗ്രി വരെയാണ്. എന്നാല്‍ താപനില നിശ്ചിത പരിധിക്ക് മുകളില്‍ ഉയരണം. അതിനായി കാത്തിരിക്കയാണ്.ഇന്ന് വൈകിട്ടോ നാളെ രാവിലെയോ ലാന്‍ഡറിനേയും റോവറിനേയും ഉണര്‍ത്താനുള്ള കമാന്‍ഡ് നല്‍കും. ചന്ദ്രനില്‍ രാത്രി തുടങ്ങിയതോടെ സെപ്തംബര്‍ 2നാണ് ലാന്‍ഡറിനേയും റോവറിനേയും സ്‌ളീപ്പ് മോഡിലാക്കിയത്. ഭൂമിയിലെ 14 ദിവസമാണ് ചന്ദ്രനിലെ ഒരു പകല്‍, രാത്രിയും അത്രയും നീളും. ചന്ദ്രയാന്‍ 3 ഇറങ്ങിയ ദക്ഷിണധ്രുവത്തില്‍ പകല്‍ദൈര്‍ഘ്യം രണ്ടുനാള്‍ കുറയും. തണുപ്പ് കൂടുതലുമായിരിക്കും. മൈനസ് 200 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയുള്ള ഈ തണുപ്പിനെ ലാന്‍ഡിലേയും റോവറിലേയും ഉപകരണങ്ങള്‍ അതിജീവിക്കുമോ എന്ന്…

    Read More »
  • Movie

    തൃഷയെ വിവാഹം കഴിക്കുന്ന മലയാള സിനിമാ നിർമാതാവ് ആര് ..? അഭ്യൂഹങ്ങൾ അനവധി

       തെന്നിന്ത്യൻ സിനിമാലോകത്തെ ഇഷ്ട നായികയാണ് തൃഷ. രണ്ട് പതിറ്റാണ്ടിലേറെയായി സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് താരം. 40ാം വയസിലും അവിവാഹിതയായി തുടരുന്ന തൃഷയെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് തൃഷയുടെ വിവാഹവാർത്തകളാണ്. മലയാള നിർമാതാവുമായി താരം വിവാഹത്തിനൊരുങ്ങുന്നു എന്നാണ് ദേശിയ മാധ്യമങ്ങളിൽ വന്ന വാർത്ത. എന്നാൽ നിർമാതാവിന്റെ പേരോ വിവാഹത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ പുറത്തുവന്നിട്ടില്ല. വിവാഹത്തേക്കുറിച്ചുള്ള പ്രഖ്യാപനം വൈകാതെ എത്തുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്തായാലും ആരാധകർക്കിടയിൽ വലിയ ചർച്ചയാവുകയാണ് പ്രിയ നടിയുടെ വിവാഹവാർത്ത. വ്യവസായിയുമായ വരുണ്‍ മണിയനുമായി 2015ല്‍ തൃഷയുടെ വിവാഹനിശ്ചയം നടന്നിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ വിവാഹ നിശ്ചയം കഴിഞ്ഞ് മൂന്ന് മാസത്തിനുശേഷം അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഇരുകൂട്ടരും വിവാ​ഹത്തിൽ നിന്നും പിന്മാറി. വിവാഹശേഷം തൃഷ അഭിനയം നിർത്തണമെന്ന് വരുൺ ആഗ്രഹിച്ചിരുന്നു എന്നും  നടൻ ധനുഷുമായുള്ള ബന്ധവും പ്രശ്നങ്ങൾക്ക് കാരണമായി എന്നെല്ലാമാണ് അക്കാലത്ത് തൃഷയുടെ വിവാ​ഹം മുടങ്ങാനുള്ള കാരണമായി…

    Read More »
  • Crime

    ജോലിക്കു നിന്ന വീട്ടില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ച് പകരം മുക്കുപണ്ടംവെച്ചു; ഹോംനഴ്സും മകനും അറസ്റ്റില്‍

    കോട്ടയം: കടുത്തുരുത്തിയിലെ വീട്ടില്‍നിന്ന് പതിനൊന്നര പവന്‍ സ്വര്‍ണം മോഷ്ടിച്ചെന്ന കേസില്‍ ഹോംനഴ്സിനെയും, മകനെയും അറസ്റ്റുചെയ്തു. വാഗമണ്‍ കൊച്ചുകരിന്തിരി നെല്ലിക്കുന്നോരത്ത് മലയില്‍ പുതുവേല്‍ കുഞ്ഞുമോള്‍ എന്ന് വിളിക്കുന്ന അന്നമ്മ(63), മകന്‍ എന്‍.ഡി. ഷാജി (40) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റുചെയ്തത്. മുട്ടുചിറ ഇടുക്കുമറ്റം ഭാഗത്തെ വീട്ടില്‍ ഹോംനഴ്സായി ജോലിചെയ്തിരുന്ന അന്നമ്മ ഈ വീട്ടിലെ വയോധികയായ അമ്മയുടെയും മരുമകളുടെയും മാല, വള എന്നിവ മോഷ്ടിച്ചതായാണ് പരാതി. പല സമയത്തായിരുന്നു മോഷണം. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കവര്‍ന്നശേഷം പകരം മുക്കുപണ്ടംവെച്ചു. വീട്ടുകാര്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്നാണ് പരാതി നല്‍കിയത്. മകനാണ് ഇത് വിറ്റത്. ഇവര്‍ ജോലിചെയ്യുന്ന വീടിനു സമീപം ഒളിപ്പിച്ചനിലയില്‍ മൂന്നു പവന്‍ സ്വര്‍ണം കണ്ടെടുത്തു. സ്വര്‍ണം വിറ്റുകിട്ടിയ പണം ഷാജിയുടെ പക്കല്‍നിന്ന് പോലീസ് കണ്ടെടുത്തു. കടുത്തുരുത്തി സ്റ്റേഷന്‍ എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്ത രപതികളെ കോടതിയില്‍ ഹാജരാക്കി.

    Read More »
  • Movie

    ‘കിംഗ് ഓഫ് കൊത്ത’ ഒടിടിയില്‍ നാളെയെത്തില്ല; പുതിയ റിലീസ് തീയ്യതി ഇങ്ങനെ…

    ദുല്‍ഖര്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം കിംഗ് ഓഫ് കൊത്തയ്ക്ക് റിലീസിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ദുല്‍ഖറിന്റെ ഒരു മാസ് ആക്ഷന്‍ ചിത്രമായിട്ടായിരുന്നു കിംഗ് ഓഫ് കൊത്ത എത്തിയത്. ദുല്‍ഖറിന്റെ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ഒടിടി റിലീസ് സെപ്തംബര്‍ 22ന് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കിംഗ് ഓഫ് കൊത്തിയുടെ ഒടിടി സ്ട്രീമിംഗ് നാളെയായിരിക്കില്ല മറിച്ച് സെപ്തംബര്‍ 28 നോ 29 നോ ആയിരിക്കുമെന്ന് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുകയാണ്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്തത് അഭിലാഷ് ജോഷിയാണ്. അഭിലാഷ് എന്‍ ചന്ദ്രനായിരുന്നു തിരക്കഥ. ഛായാഗ്രാഹണം നിര്‍വഹിച്ചത് നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്‌യും ഷാന്‍ റഹ്‌മാനുമാണ് സംഗീതം ഒരുക്കിയത്. സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത നിര്‍മിച്ചത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍. കരൈക്കുടിയായിരുന്നു പ്രധാന ലൊക്കേഷന്‍. കൊത്ത രാജേന്ദ്രന്‍ എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു…

    Read More »
  • Kerala

    സിപിഎം നേതാവിന്റെ പരാതിയും പൊലീസ് നടപടിയും; സമ്മര്‍ദ്ദ തന്ത്രമെന്ന് ഇഡി വിലയിരുത്തല്‍

    കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ ഇഡി സംഘത്തിന് മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശം. മര്‍ദ്ദിച്ചെന്ന സിപിഎം നേതാവിന്റെ പരാതിയിലുള്ള പൊലീസ് നടപടി കാര്യമാക്കേണ്ടതില്ലെന്നും ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. സിപിഎം നേതാവായ അരവിന്ദാക്ഷനെ മര്‍ദ്ദിച്ചിട്ടില്ലെന്നും ചോദ്യം ചെയ്തത് ക്യാമറക്ക് മുന്നിലാണെന്നും ഇഡി ഉദ്യോഗസ്ഥര്‍ ആവര്‍ത്തിക്കുന്നു. 24 സിസിടിവി ക്യാമറകള്‍ ഇ ഡി ഓഫീസിലുണ്ട്. ഈ മാസം 12 ന് ചോദ്യം ചെയ്ത് വിട്ടയച്ചയാള്‍ ഒരാഴ്ചയ്ക്ക് ശേഷം 19ാം തീയതി പരാതി നല്‍കിയത് സംശയാസ്പദമാണെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നു. സിപിഎം നേതാവിന്റെ പരാതിയും പൊലീസ് നടപടിയും സമ്മര്‍ദ്ദ തന്ത്രമായാണ് ഇഡി കാണുന്നത്. നയതന്ത്ര ചാനല്‍ വഴി നടത്തിയ സ്വര്‍ണക്കടത്ത് കേസിലെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ നടപടികള്‍ സമ്മര്‍ദ്ദ തന്ത്രമെന്ന വിലയിരുത്തലിലേക്ക് ഇഡി സംഘം എത്തിയത്. തൃശ്ശൂരില്‍ വ്യാപക റെയ്ഡ് നടത്തിയതും എസി മൊയ്തീന് നോട്ടീസ് നല്‍കിയതുമാണ് സമ്മര്‍ദ്ദ തന്ത്രത്തിന് കാരണം. കരുവന്നൂര്‍ കേസില്‍ എസി മൊയ്തീന് ഉടന്‍ തന്നെ വീണ്ടും നോട്ടീസ് നല്‍കും.…

    Read More »
  • India

    വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം; അധ്യാപികക്കെതിരേ ഗുരുതരവകുപ്പ് ചുമത്തി

    ലഖ്‌നൗ: ഇതരമതത്തില്‍പെട്ട വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് മര്‍ദിപ്പിക്കുകയും വര്‍ഗീയപരാമര്‍ശം നടത്തുകയും ചെയ്ത കേസില്‍ പ്രതിയായ അധ്യാപികക്കെതിരെ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പ് ചുമത്തി ഉത്തര്‍പ്രദേശ് പോലീസ്. 2015- ലെ ബാല നീതി നിയമത്തിലെ 75-ാം വകുപ്പ് ആണ് അധ്യാപികക്കെതിരേ പുതുതായി ചുമത്തിയത്. ആഴ്ചകള്‍ നീണ്ടുനിന്ന അന്വേഷണത്തിനുശേഷമാണ് മുസാഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ ബാലനീതി നിയമത്തിലെ വകുപ്പ് ചുമത്തിയത്. കുട്ടികളെ ആക്രമിക്കുക, ഉപദ്രവിക്കുക, അവഗണിക്കുക അതിലൂടെ കുട്ടികള്‍ക്ക് മാനസിക ശാരീരിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് 3 വര്‍ഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന വകുപ്പാണ്. വിശദമായ അന്വേഷണത്തിനുശേഷമാണ് ബാല നീതി വകുപ്പ് പ്രകാരം ഉള്ള കുറ്റം കൂടി ചേര്‍ക്കാന്‍ തീരുമാനിച്ചത് എന്ന് യുപി പോലീസ് അറിയിച്ചു. നേരത്തെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 323, 504 വകുപ്പുകള്‍ പ്രകാരം അധ്യാപികക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മനപ്പൂര്‍വം വേദനിപ്പിക്കുക, മനപ്പൂര്‍വം അപമാനിക്കുകയും അതുവഴി…

    Read More »
  • Crime

    ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിക്ക് ഓടുന്ന കാറില്‍ പീഡനം; ടാക്‌സി ഡ്രൈവറും സുഹൃത്തും അറസ്റ്റില്‍

    മുംബൈ: പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ഓടിക്കൊണ്ടിരുന്ന കാറില്‍വച്ച് ബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ടാക്‌സി ഡ്രൈവറെയും സുഹൃത്തിനെയുമാണ് മലബാര്‍ ഹില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. റോഡില്‍നിന്ന പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി റോഡില്‍ നില്‍ക്കുന്നതു കണ്ട ടാക്‌സി ഡ്രൈവര്‍ വീട്ടില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി. തുടര്‍ന്ന് ഇയാള്‍ സമീപത്തുള്ള ഒരു ഹോട്ടലില്‍ എത്തി സുഹൃത്തിനെയും കൂടെ കൂട്ടി. ഡ്രൈവറുടെ സുഹൃത്ത് പെണ്‍കുട്ടിക്കൊപ്പം കയറി ഇരിക്കുകയും കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ വകോല എന്ന സ്ഥലത്ത് എത്തിച്ച് അവിടെനിന്ന് ഓട്ടോയില്‍ കയറ്റി. ഓട്ടോ ഡ്രൈവര്‍ക്കു പണം നല്‍കിയശേഷം പെണ്‍കുട്ടിയെ ബന്ധുക്കളുടെ വീട്ടില്‍ എത്തിക്കാനും നിര്‍ദേശിച്ചു. പെണ്‍കുട്ടി ബന്ധുക്കളോട് കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് ബന്ധുക്കളാണ് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കാറിന്റെ നമ്പര്‍ പൊലീസ്…

    Read More »
Back to top button
error: