Month: September 2023

  • Kerala

    അഴീക്കോടന്‍ ദിനത്തിനായി ഗോവിന്ദന്‍ ഇന്ന് തൃശൂരില്‍; കരുവന്നൂര്‍ വിവാദത്തില്‍ രാഷ്ട്രീയപ്രതിരോധത്തിന് സിപിഎം

    തൃശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇന്ന് തൃശൂര്‍ ജില്ലയിലെത്തും. അഴീക്കോടന്‍ രാഘവന്റെ അമ്പത്തൊന്നാം രക്തസാക്ഷിത്വ ദിനാചരണത്തില്‍ പങ്കെടുക്കാനാണ് എം വി ഗോവിന്ദനെത്തുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് വിവാദം കത്തിനില്‍ക്കുമ്പോഴാണ് സംസ്ഥാന സെക്രട്ടറി തൃശൂരിലെത്തുന്നത്. ഇഡി കേസ് രാഷ്ട്രീയമായി നേരിടാനുള്ള തന്ത്രങ്ങളടക്കം ചര്‍ച്ച ചെയ്യാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗവും ഇന്ന് ചേരും. അഴീക്കോടന്‍ കുത്തേറ്റുവീണ തൃശൂര്‍ ചെട്ടിയങ്ങാടിയില്‍ പ്രത്യേകം തയ്യാറാക്കിയ സ്മൃതിമണ്ഡപത്തില്‍ രാവിലെ പുഷ്പാര്‍ച്ചന നടത്തും. വളന്റിയര്‍ മാര്‍ച്ചിനുശേഷം വൈകിട്ട് അഞ്ച് മണിക്ക് തേക്കിന്‍കാട് മൈതാനിയില്‍ ചേരുന്ന അനുസ്മരണസമ്മേളനം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗവും മന്ത്രിയുമായ കെ രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ ബിജു, സംസ്ഥാനകമ്മിറ്റി അംഗം എ.സി മൊയ്തീന്‍ എംഎല്‍എ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കരുവന്നൂര്‍ വിഷയത്തില്‍ കേന്ദ്രത്തിനും ഇ ഡിക്കുമെതിരെ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നെങ്കിലും കൂടുതല്‍ ജനശ്രദ്ധ ഉറപ്പാക്കാനാണ് പൊതുസമ്മേളനം.

    Read More »
  • Kerala

    പലിശക്കാരെ ഭയന്നോടിയ കെട്ടിടനിര്‍മാണത്തൊഴിലാളി ട്രെയിൻതട്ടി മരിച്ചു

    മാവേലിക്കര:പലിശക്കാരെ ഭയന്നോടിയ കെട്ടിടനിര്‍മാണത്തൊഴിലാളി ട്രെയിൻതട്ടി മരിച്ചു.മേനാമ്ബള്ളി തറയില്‍ കിഴക്കതില്‍ എസ് സജി (45) ആണ് മരിച്ചത്. ചെട്ടികുളങ്ങര മേനാമ്ബള്ളിയില്‍ വ്യാഴം വൈകിട്ട് 6.45 നാണ് സംഭവം. ക്രിമിനല്‍ കേസുകളില്‍ പ്രതിയും മീറ്റര്‍പലിശ ഇടപാടുകാരനുമായ ബൈജുവും സംഘവും വീട്ടിലെത്തി സ്ത്രീകളെയടക്കം അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും സജിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നും അച്ഛൻ സഹദേവൻ പറയുന്നു. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചപ്പോള്‍സജി പേടിച്ചോടി. സംഘം പിന്തുടര്‍ന്നതോടെ സമീപത്തുള്ള റെയില്‍വേ ട്രാക്കിലൂടെ ഓടിയ സജി എതിര്‍ ദിശയില്‍നിന്ന് വന്ന ട്രെയിൻതട്ടി മരിക്കുകയായിരുന്നു. എസ്‌എൻഡിപി യോഗം മേനാമ്ബള്ളി 377 -ാം നമ്ബര്‍ ശാഖാ സെക്രട്ടറിയാണ് സജി. സംസ്കാരം ശനി പകല്‍ രണ്ടിന്. ഭാര്യ: സംഗീത. മകള്‍: ആരാധന.

    Read More »
  • Kerala

    ടൂറിന് പോയ ‍ ബസിൽ ഗോവയിൽ നിന്നും  മദ്യം കടത്തി; കോളേജ് പ്രിൻസിപ്പല്‍ ഉള്‍പ്പടെ 4 പേര്‍ക്കെതിരെ കേസ്

    കൊല്ലം:ടൂറിന് പോയ ‍ ബസിൽ ഗോവയിൽ നിന്നും  മദ്യം കടത്തിയ സംഭവത്തിൽ കോളേജ് പ്രിൻസിപ്പല്‍ ഉള്‍പ്പടെ 4 പേര്‍ക്കെതിരെ കേസെടുത്ത് എക്സൈസ്. കൊല്ലം കൊട്ടിയത്തുള്ള സ്വകാര്യ കോളജിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമാണ് ഗോവയില്‍ ടൂര്‍ പോയത്.50 കുപ്പി മദ്യമാണ് ടൂര്‍ ബസില്‍ നിന്ന് എക്സൈസ് കണ്ടെത്തിയത്. പ്രിൻസിപ്പലിന്റെയും ബസ് ജീവനക്കാരുടെയും ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യകുപ്പികൾ. ഇതിനെ തുടര്‍ന്നാണ് പ്രിൻസിപ്പലിനും ബസിലെ ജീവനക്കാര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

    Read More »
  • Kerala

    ഡ്രൈവര്‍ അവശനായി; കെഎസ്‌ആര്‍ടിസി ബസിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് യാത്രക്കാരൻ 

    കാട്ടാക്കട : ഡ്രൈവര്‍ അവശനായതോടെ കെഎസ്‌ആര്‍ടിസി ബസിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് യാത്രക്കാരൻ.വെള്ളനാട് ഡിപ്പോയിലെ ഡ്രൈവറായ വെള്ളൂര്‍പാറ പെരിജ്യൂഡ് കോട്ടേജിലെ പി.വില്യം (55) ആണ് സഹപ്രവര്‍ത്തകന്‍റെയും സഹയാത്രികരുടെയും ജീവൻ രക്ഷിച്ചത്. അവശനായ ഡ്രൈവര്‍ പി.ജയകുമാറിനെ ഇതേ ബസില്‍ തന്നെ വില്യം ആശുപത്രിയിലും എത്തിച്ചു. കിഴക്കേക്കോട്ടയില്‍ നിന്നും ആര്യനാട് ഭാഗത്തേയ്ക്ക് പോയ വെള്ളനാട് ഡിപ്പോയിലെ ബസിലാണ് സംഭവം. ആറരയോടെ ബസ് പുളിയറക്കോണം മണ്ണയം ഭാഗത്ത് എത്തിയപ്പോള്‍ യാത്രക്കാരനെ ഇറക്കാൻ കണ്ടക്ടര്‍ ബെല്ലടിച്ചു.പക്ഷേ, ബസ് നിര്‍ത്തിയില്ല. വീണ്ടും ബെല്‍ മുഴക്കിയിട്ടും ബസ് മുന്നോട്ട് പോയപ്പോഴാണ് ഡ്രൈവറുടെ ഇടത് ഭാഗത്തെ സീറ്റിലിരുന്ന വില്യം ഡ്രൈവറെ വിളിച്ച്‌ ബസ് നിര്‍ത്താൻ ആവശ്യപ്പെട്ടത്. പ്രതികരിക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് ഡ്രൈവറുടെ അടുത്തേയ്ക്ക് പോയത്. ഡ്രൈവര്‍ ജയകുമാര്‍ അവശനായി ഇരിക്കുകയാണെന്നും ബസ് നിയന്ത്രണം വിട്ട് മുന്നോട്ട് പോകുകയാണെന്നും മനസിലാക്കിയ വില്യം പെട്ടന്ന് സ്റ്റിയറിങ്ങില്‍ പിടിച്ചു. ഇറക്കത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരുന്ന ബസ് നിര്‍ത്താനായി ഡ്രൈവറുടെ ക്യാബിനിലേക്ക് കാല്‍ കയറ്റി ബ്രേക്ക് ചവിട്ടുകയും ചെയ്തു. അപ്പോഴാണ് കണ്ടക്ടറും മറ്റ്…

    Read More »
  • Kerala

    ഇടുക്കിയില്‍ പോലീസ് ജീപ്പ് അപകടത്തില്‍ പെട്ടു; ആര്‍ക്കും പരിക്കില്ല

    ഇടുക്കി:തോപ്രാംകുടി ലത്തീൻ പള്ളിപ്പടിക്ക് സമീപം പോലീസ് ജീപ്പ് അപകടത്തിൽപ്പെട്ടെങ്കിലും ആർക്കും പരിക്കില്ല.ഇന്നലെ വൈകിട്ടായിരുന്നു സംഭവം. റോഡില്‍ മഴപെയ്ത് ചെളിയായത് മൂലം വാഹനം റോഡില്‍ നിന്ന് തെന്നി നീങ്ങുകയായിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ്  വാഹനം താഴ്ചയിലേക്ക് മറിയാതെ രക്ഷപെട്ടത്. വടവും മറ്റും കെട്ടി നാട്ടുകാർ വാഹനം റോഡിലേക്ക് വലിച്ചു കയറ്റുകയായിരുന്നു.

    Read More »
  • NEWS

    വീണ്ടും ചൈനയുടെ പ്രകോപനം; അരുണാചൽ പ്രദേശിലെ കായിക താരങ്ങൾക്ക് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനായില്ല

    ബെയ്ജിംഗ്:ചൈന അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഏഷ്യൻ ഗെയിംസിലെ വുഷു മത്സരത്തില്‍ പങ്കെടുക്കാന്‍ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള മൂന്നു കളിക്കാര്‍ക്ക് സാധിച്ചില്ല. നെയ്മാന്‍ വാങ്സു, ഒനിലു ടെഗ, മെപുങ് ലാംഗു എന്നീ താരങ്ങള്‍ക്കാണ് ചൈന അനുമതി നിഷേധിച്ചത്.ബുധനാഴ്ച ഏഷ്യന്‍ ഗെയിംസിനു പോകാനിരിക്കെ ഇവര്‍ക്ക് യാത്രാരേഖ ഡൗണ്‍ലോഡ് ചെയ്യാനായില്ല. സംഭവത്തില്‍ ഇന്ത്യ ചൈനയെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.ഇതേത്തുടര്‍ന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ തന്റെ ചൈന സന്ദര്‍ശനവും റദ്ദാക്കി. ചൈനയുടെ പ്രകോപനം ഇതാദ്യമല്ല,ഓഗസ്‌റ്റ് അവസാനം അരുണാചല്‍ പ്രദേശും അക്സായി ചിനും സ്വന്തം പ്രദേശങ്ങളായി ഉള്‍പ്പെടുത്തി പുതിയ ഭൂപടം പുറത്തിറക്കി ചൈന പ്രകോപനം സൃഷ്ടിച്ചിരുന്നു.അരുണാചലിലെ 11 സ്ഥലങ്ങള്‍ക്ക് ഇക്കഴിഞ്ഞ ഏപ്രിലില്‍ ചൈന പുതിയ പേരുകള്‍ നിര്‍ദ്ദേശിച്ചതും വിവാദമായിരുന്നു. അരുണാചലിന്റെ ഭാഗങ്ങളെ ടിബറ്റിന്റെ തെക്കൻ ഭാഗമായ സാങ്നാൻ എന്ന് വിശേഷിപ്പിച്ചാണ് ചൈന പുതിയ പേരുകള്‍ നല്‍കിയത്. കഴിഞ്ഞയാഴ്ച നടന്ന ജി 20 ഉച്ചകോടിയുടെ മുന്നോടിയായുള്ള രണ്ടു ദിവസത്തെ യോഗം മാര്‍ച്ചില്‍ അരുണാചല്‍ തലസ്ഥാനമായ ഇറ്റാനഗറിലാണ് ഇന്ത്യ സംഘടിപ്പിച്ചത്…

    Read More »
  • Kerala

    കേരളം വിടില്ല, തൃശൂരിൽ അല്ലെങ്കിൽ കണ്ണൂരിൽ മത്സരിക്കും: സുരേഷ് ഗോപി

    പയ്യന്നൂര്‍: കേരളം വിടാന്‍ താത്പര്യമില്ലെന്ന് സൂചന നല്‍കി മുൻ എംപിയും നടനുമായ സുരേഷ് ഗോപി. പയ്യന്നൂര്‍ കാപ്പാട്ട് കഴകം പെരുങ്കളിയാട്ട ധനസമാഹരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിങ്ങളുടെ സ്വന്തമാണെന്ന നിലയ്ക്ക് വളര്‍ന്നുവരാനാണ് താത്പര്യം.അത് ഏറ്റവും വലിയ സൗഭാഗ്യമായി കരുതുന്ന വ്യക്തിയാണ് താൻ. -അദ്ദേഹം പറഞ്ഞു. തന്‍റെ പ്രവര്‍ത്തന കേന്ദ്രം തെയ്യങ്ങളുടെ നാട്ടിലേക്കു മാറ്റാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമുള്ള താത്പര്യവും അദ്ദേഹം വെളിപ്പെടുത്തി. കൊല്‍ക്കൊത്ത സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍മാനായുള്ള പുതിയ പദവി തത്കാലം ഏറ്റെടുക്കേണ്ടതില്ലെന്നാണ് സുരേഷ് ഗോപിയുടെ തീരുമാനം. തന്നെ അറിയിക്കാതെ നടത്തിയ നിയമനത്തില്‍  സുരേഷ്ഗോപിക്ക് അതൃപ്തിയുണ്ട്. നിയമനം നടത്തിയ ശേഷം ബന്ധപ്പെട്ടവര്‍ ആരും ഒൗദ്യോഗികമായി അറിയിക്കാത്തതും സുരേഷ് ഗോപിയെ ചൊടിപ്പിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വീണ്ടും സ്ഥാനാര്‍ഥിയാകുമെന്നു പ്രതീക്ഷിച്ചിരിക്കെ ആയിരുന്നു പുതിയ നിയമനം.

    Read More »
  • NEWS

    പേൻ ശല്യം അകറ്റാൻ സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍

    മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് പേൻ ശല്യം. കുട്ടികളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. പേൻ ശല്യം അകറ്റാൻ സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വേപ്പെണ്ണ:- പേൻ അകറ്റാനുള്ള വീട്ടുവൈദ്യങ്ങളുടെ പട്ടികയില്‍ വേപ്പെണ്ണ പ്രധാനമാണ്. അല്പം വേപ്പെണ്ണ ചെറുതായി ചൂടാക്കിയ ശേഷം ശിരോചര്‍മ്മത്തിലും തലയോട്ടിയിലും നന്നായി തേച്ച്‌ പിടിപ്പിക്കുക. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞ് ഒരു പേൻ ചീപ്പ് ഉപയോഗിച്ച്‌ മുടിയുടെ ഓരോ ഭാഗവും വകഞ്ഞ് നന്നായി ചീകുക. അതിന് ശേഷം ഏതെങ്കിലും ഒരു ഹെര്‍ബല്‍ ഷാംപൂ ഉപയോഗിച്ച്‌ മുടി നന്നായി കഴുകി വൃത്തിയാക്കാം. പേൻ പ്രശ്നം പൂര്‍ണ്ണമായും ഇല്ലാതാകുന്നത് വരെ ഇത് പതിവായി ചെയ്യണം. ബേക്കിംഗ് സോഡ:-   പേൻ ശല്യം, തലയിലെ ചൊറിച്ചില്‍ തുടങ്ങിയവ അകറ്റാനുള്ള മറ്റൊരു പ്രധാന മാര്‍ഗ്ഗമാണ് ബേക്കിംഗ് സോഡ. കുറച്ച്‌ ബേക്കിംഗ് സോഡ നിങ്ങളുടെ കണ്ടീഷണറുമായി ചേര്‍ത്ത് യോജിപ്പിച്ച്‌ തലയില്‍ പുരട്ടുക. മുപ്പത് മിനിറ്റിന് ശേഷം മുടി നന്നായി ചീകി പേനുകളെ നീക്കാം. അതിന് ശേഷം…

    Read More »
  • NEWS

    ബസ്തർ:  ലൈംഗികസ്വാതന്ത്ര്യത്തിന്റെ ഇന്ത്യൻ പറുദീസ  

    അരകുമലയുടെ താഴ്വാരത്തിന് ഏകാന്തതയുടെ അഭൗമമായ സൗന്ദര്യമുണ്ട്.ഇടയ്ക്കിടെ കാട്ടിൽ നിന്നും ഉയരുന്ന വെടിയൊച്ചകൾ ഒഴിച്ചാൽ ആദിമപ്രകൃതിയുടെ ഗിരിരൂപങ്ങൾക്ക് നടുവിൽ ആ ഗ്രാമം എന്നും നിശബ്ദമായിരുന്നു.ഛത്തീസ്ഗഡിന്റെ തെക്കേയറ്റത്ത് സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 550 മീറ്റർ ഉയരത്തിലുള്ള പ്രദേശം, അതാണ് ബസ്തർ. അരകുമലയുടെ,  മേഘങ്ങളോട് കിന്നാരം പറയുന്ന പൂർവ ഘട്ട മലനിരകളുടെ ശാന്തസുന്ദരമായ ഒരു അടിവാര ഗ്രാമമാണ് ബസ്തർ.തലസ്ഥാനമായ റായ്പൂരിൽ നിന്നും 285 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.ബസ്തർ, സുക്മ, കങ്കേർ, ദന്തേവാഡ ജില്ലകൾ ചേർന്ന ബസ്തർ ഡിവിഷനിലെ എല്ലാ പ്രദേശങ്ങളും പ്രകൃതിവിഭവങ്ങളാൽ അതിസമ്പന്നമാണ്.ഇതിൽ ഏറ്റവും മനോഹരം ബസ്തർ ജില്ലയാണ്. ബസ്തർ ജില്ലയുടെ വലിപ്പം തന്നെ കേരളത്തിന്റെ അത്ര വരും. എങ്ങും തിങ്ങി നിൽക്കുന്ന സാലവൃക്ഷക്കാടുകൾ. രാമായണത്തിൽ പറയുന്ന ദണ്ഡകാരണ്യം ഇതു തന്നെയാണെന്നാണ് വിശ്വാസം. ദണ്ഡകാരണ്യത്തിൽ നിന്നു പേരു വന്ന മാ ദന്തേശ്വരി ക്ഷേത്രങ്ങൾ ഇവിടെ എല്ലായിടത്തും കാണാം. പ്രകൃതിയുടെ സ്വാഭാവിക എടുപ്പിന് കോട്ടം തട്ടാതെ, കാളകൾ ഉഴുത് മറിച്ചിട്ട നിലങ്ങളിൽ കന്നിക്കൊയ്ത്തിനു കതിരിറക്കാൻ മത്സരിച്ച് പൊന്തുന്ന…

    Read More »
  • Food

    രുചികരമായ പാവയ്‌ക്കാ അച്ചാര്‍ ഉണ്ടാക്കാം

    പാവയ്ക്ക എന്ന് പറയുമ്പോള്‍ തന്നെ നമ്മുടെ മനസിലേയ്ക്ക് ആദ്യമെത്തുക അതിന്‍റെ കയ്പ് രുചിയാണ്. അതുകൊണ്ടുതന്നെ പലര്‍ക്കും പാവയ്ക്ക കഴിക്കാനും മടിയാണ്. എന്നാല്‍ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക.അച്ചാറിട്ട് വച്ചാൽ വളരെ നാൾ കേടുകൂടാതെ ഉപയോഗിക്കാൻ സാധിക്കും എന്ന് മാത്രമല്ല, അതിന്റെ കയ്പ് രുചിയും മാറിക്കിട്ടും. പാവയ്‌ക്കാ – 1 എണ്ണം മുളക് പൊടി – 2 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍ ഉള്ളി – 1/2 കപ്പ്‌ ഇഞ്ചി – 1 1/2 ടീസ്പൂണ്‍ വെളുത്തുള്ളി – 2 ടീസ്പൂണ്‍ കറിവെപ്പല – 2 തണ്ട് കടുക് – 1/2 ടീസ്പൂണ്‍ കായം – 1/2 ടീസ്പൂണ്‍ ഉലുവ – 1/2 ടീസ്പൂണ്‍ പച്ചമുളക് – 2 എണ്ണം വെളിച്ചെണ്ണ – 4 ടീസ്പൂണ്‍ ചൊറുക്ക – 1/4 കപ്പ്‌ ഉപ്പ് – അവശ്യത്തിന് പാവയ്‌ക്കാ വൃത്തിയായി കഴുകി ചെറുതായി അരിയുക . ഫ്രയിംഗ് പാനില്‍…

    Read More »
Back to top button
error: