പയ്യന്നൂര്‍: കേരളം വിടാന്‍ താത്പര്യമില്ലെന്ന് സൂചന നല്‍കി മുൻ എംപിയും നടനുമായ സുരേഷ് ഗോപി. പയ്യന്നൂര്‍ കാപ്പാട്ട് കഴകം പെരുങ്കളിയാട്ട ധനസമാഹരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ സ്വന്തമാണെന്ന നിലയ്ക്ക് വളര്‍ന്നുവരാനാണ് താത്പര്യം.അത് ഏറ്റവും വലിയ സൗഭാഗ്യമായി കരുതുന്ന വ്യക്തിയാണ് താൻ. -അദ്ദേഹം പറഞ്ഞു.
തന്‍റെ പ്രവര്‍ത്തന കേന്ദ്രം തെയ്യങ്ങളുടെ നാട്ടിലേക്കു മാറ്റാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമുള്ള താത്പര്യവും അദ്ദേഹം വെളിപ്പെടുത്തി.
കൊല്‍ക്കൊത്ത സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍മാനായുള്ള പുതിയ പദവി തത്കാലം ഏറ്റെടുക്കേണ്ടതില്ലെന്നാണ് സുരേഷ് ഗോപിയുടെ തീരുമാനം.
തന്നെ അറിയിക്കാതെ നടത്തിയ നിയമനത്തില്‍ സുരേഷ്ഗോപിക്ക് അതൃപ്തിയുണ്ട്. നിയമനം നടത്തിയ ശേഷം ബന്ധപ്പെട്ടവര്‍ ആരും ഒൗദ്യോഗികമായി അറിയിക്കാത്തതും സുരേഷ് ഗോപിയെ ചൊടിപ്പിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വീണ്ടും സ്ഥാനാര്‍ഥിയാകുമെന്നു പ്രതീക്ഷിച്ചിരിക്കെ ആയിരുന്നു പുതിയ നിയമനം.