KeralaNEWS

ഇടുക്കിയില്‍ പോലീസ് ജീപ്പ് അപകടത്തില്‍ പെട്ടു; ആര്‍ക്കും പരിക്കില്ല

ഇടുക്കി:തോപ്രാംകുടി ലത്തീൻ പള്ളിപ്പടിക്ക് സമീപം പോലീസ് ജീപ്പ് അപകടത്തിൽപ്പെട്ടെങ്കിലും ആർക്കും പരിക്കില്ല.ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

റോഡില്‍ മഴപെയ്ത് ചെളിയായത് മൂലം വാഹനം റോഡില്‍ നിന്ന് തെന്നി നീങ്ങുകയായിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ്  വാഹനം താഴ്ചയിലേക്ക് മറിയാതെ രക്ഷപെട്ടത്. വടവും മറ്റും കെട്ടി നാട്ടുകാർ വാഹനം റോഡിലേക്ക് വലിച്ചു കയറ്റുകയായിരുന്നു.

Back to top button
error: