Month: September 2023

  • India

    2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇനി 7 ദിവസങ്ങൾ കൂടി

    ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍മാറ്റിയെടുക്കാന്‍ ഇനി ഒരാഴ്ച മാത്രം. ഈ മാസം 30 ആണ് അവസാന തീയതി. മെയ് 19 നാണ് 2000 രൂപയുടെ കറന്‍സി പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. വിനിമയത്തിലുള്ള 2000 രൂപ നോട്ടുകളില്‍ 93 ശതമാനവും തിരിച്ചെത്തിയെന്നാണ് ഈ മാസം ആദ്യം റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്. മെയ് 23 മുതലായിരുന്നു കറന്‍സിമാറ്റിയെടുക്കാന്‍ അവസരം. ബാങ്കുകളില്‍ 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും സാധിക്കും. പരമാവധി 10 നോട്ടുകള്‍ ഒരു സമയം മാറ്റിയെടുക്കാം. അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളിലുംവ്യക്തികള്‍ക്ക് നോട്ടുകള്‍ മാറിയെടുക്കാം

    Read More »
  • Health

    പനി വന്നാല്‍ കുളിക്കുന്നത് അപകടകരമോ, വൈറൽ പനി തടയാൻ എന്തു ചെയ്യണം…? ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

        പനി ബാധിച്ചാല്‍ കുളിക്കാന്‍ പാടില്ലെന്ന് പറയാറുണ്ട്, അത് പനി വര്‍ധിപ്പിക്കും എന്നാണ് വിശ്വാസം. അതുകൊണ്ട് പലരും വൈറല്‍ പനി ബാധിച്ചാല്‍ കുളിക്കാതെ കട്ടിലില്‍ തന്നെ കിടക്കും. എന്നാല്‍ പനി ബാധിച്ചാല്‍ കുളിക്കാന്‍ പാടില്ല എന്നത് സത്യമാണോ? പനി വരുമ്പോള്‍ ശരീരോഷ്മാവ് കൂടാറുണ്ട്. പക്ഷേ പനി ഉണ്ടെങ്കിലും കുളിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം. കുളിക്കുന്നതോടെ ഫ്രഷായി നമുക്ക് തോന്നുകയും അലസത അകറ്റുകയും ചെയ്യും. കൂടാതെ, ബാക്ടീരിയയും വൈറല്‍ വളര്‍ച്ചയുടെ സാധ്യതയും കുറയുന്നു. അതിനാല്‍, പനി ഉണ്ടെങ്കിലും , തീര്‍ച്ചയായും ദിവസവും ഒരു തവണ കുളിക്കുക. തലകുളിച്ചാൽ  മുടി ശരിയായി ഉണക്കണം എന്നത് ശ്രദ്ധിക്കുക. മുടി നനഞ്ഞാല്‍ സ്ഥിതി കൂടുതല്‍ വഷളാക്കും. സാധാരണ പനി ബാധിച്ചവര്‍ക്ക് തീര്‍ച്ചയായും കുളിക്കാവുന്നതാണ്. എന്നാല്‍ എല്ലാത്തരം പനികള്‍ക്ക് ശേഷവും കുളിക്കാന്‍ പാടില്ല. ഉദാഹരണത്തിന്, ശസ്ത്രക്രിയയ്ക്ക് ശേഷം ഒരാള്‍ക്ക് പനി ബാധിച്ചാല്‍ കുളിക്കരുത്. അത് മുറിവുകളെയും തുന്നലുകളെയും പ്രതികൂലമായി ബാധിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു. കുളിക്കുമ്പോള്‍ ശരീരത്തിലെ ചൂട്…

    Read More »
  • Kerala

    റിസൾട്ടിനു ശേഷം ലോട്ടറി വിജയികളുടെ പേര് വിവരങ്ങൾ പുറത്തുവിടുന്നതെന്തിന് ?

    റിസൾട്ടിനു ശേഷം ലോട്ടറി വിജയികളെ തേടിയുള്ള മാധ്യമങ്ങളുടെ പരക്കം പാച്ചിൽ വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമോ ? ബമ്പർ പോലുള്ള ലോട്ടറികളുടെ നറുക്കെടുപ്പിന് ശേഷം വിജയികളെ തേടിയുള്ള മാധ്യമങ്ങളുടെ പരക്കം പാച്ചിൽ വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തന്നെയാണ്.വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഏകപക്ഷീയമായി കൈകടത്തുന്ന മാധ്യമങ്ങളുടെ ഇത്തരം ഇടപെടലുകൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് സമൂഹത്തിന്റെ നാനാതുറകളിൽ ഉള്ളവർ ഒരേസ്വരത്തിൽ പറയുന്നു. വ്യക്തിയുടെ വികാരവിചാരങ്ങള്‍, സ്വപ്‌നങ്ങള്‍ അവന്റെ വ്യവഹാരങ്ങൾ എന്നിവ നിര്‍ബന്ധമായും സ്വകാര്യതയ്ക്കുള്ള അവകാശത്തില്‍ അടങ്ങിയിട്ടുണ്ട്. ഇവയൊന്നും കണക്കിലെടുക്കാതെ വിജയിയെ എത്രയും പെട്ടന്ന് പുറംലോകത്തിന് പരിചയപ്പെടുത്താനായി മാധ്യമങ്ങൾ കാട്ടുന്ന അമിതമായ വ്യഗ്രത വ്യക്തിയുടെ സ്വകാര്യത എന്ന  അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. തന്നെയുമല്ല, ലോട്ടറി പോലുള്ള വലിയ തുകകൾ സമ്മാനമായി അടിക്കുന്നവർ അത് സ്വന്തക്കാരിൽ നിന്നും സമൂഹത്തിൽ നിന്നുമൊക്കെ എന്നും മറച്ചു വയ്ക്കാൻ താൽപ്പര്യപ്പെടുന്നവരാണ്.കാരണം കടം ചോദിക്കലും സഹായാഭ്യർത്ഥനയും പിരിവുമൊക്കെയായി തങ്ങൾ താമസിയാതെ കുത്തുപാളയെടുക്കുമെന്ന തിരിച്ചറിവ് അവർക്കുണ്ട്.പാവപ്പെട്ടവനും പാർട്ടിക്കാരും സമുദായ സംഘടനകളും അളിയനും പെങ്ങളും അയൽപക്കക്കാരനും വരെ…

    Read More »
  • Crime

    പണമിടപാട് സ്ഥാപനത്തില്‍ 42.72 ലക്ഷത്തിന്റെ തട്ടിപ്പ്; ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെടെ 2 ജീവനക്കാരികള്‍ക്കെതിരെ കേസ്

    കോട്ടയം: തലയോലപ്പറമ്പില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരികള്‍ 42.72 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി. ഉടമയുടെ പരാതിയില്‍ ഡിവൈഎഫ്‌ഐ മേഖലാ ജോയിന്റ് സെക്രട്ടറി പുത്തന്‍പുരയ്ക്കല്‍ കൃഷ്ണേന്ദു, വൈക്കപ്രയാര്‍ സ്വദേശിനി ദേവി പ്രജിത്ത് എന്നിവരുടെ പേരില്‍ തലയോലപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉദയംപേരൂര്‍ തെക്കേ പുളിപ്പറമ്പില്‍ പി. എം. രാഗേഷിന്റെ ഉടമസ്ഥതയില്‍ തലയോലപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ഫിന്‍ ഗോള്‍ഡ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ ബ്രാഞ്ച് ഇന്‍ ചാര്‍ജും ഗോള്‍ഡ് ഓഫിസറുമായ കൃഷ്ണേന്ദുവും ഗോള്‍ഡ് ലോണ്‍ ഓഫിസര്‍ ദേവി പ്രജിത്തും ചേര്‍ന്നു തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് അന്വേഷണം. ഉപയോക്താക്കള്‍ പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കുമ്പോള്‍ നല്‍കുന്ന പണം ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ ഇവര്‍ അടച്ചിരുന്നില്ല.19 ഉപയോക്താക്കളില്‍ നിന്നായി വാങ്ങിയ 42.72 ലക്ഷം രൂപയാണ് തട്ടിയെടുത്ത്. ഈ പണം കൃഷ്ണേന്ദു സ്വന്തം അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടിലേക്കും മാറ്റി. ഉപയോക്താക്കള്‍ പണം നല്‍കിയത് സ്ഥാപന ഉടമ കണ്ടുപിടിക്കാതിരിക്കാന്‍ സ്ഥാപനത്തിന്റെ സിസി ടിവി ക്യാമറ…

    Read More »
  • Kerala

    വ്യാജവിലാസത്തില്‍ നൂറ് കണക്കിന് വായ്പകള്‍; അയ്യന്തോളില്‍ കരുവന്നൂരിലേതിനെക്കാള്‍ വലിയ തട്ടിപ്പ്

    തൃശൂര്‍: അയ്യന്തോള്‍ സര്‍വീസ് ബാങ്കിലേത് കരുവന്നൂര്‍ സഹകരണബാങ്കിലേതിനെക്കാള്‍ വലിയ തട്ടിപ്പെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. ബാങ്ക് ജീവനക്കാരാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്. പി സുധാകരന്‍, സുനന്ദാഭായി എന്നീ ജീവനക്കാരാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും അനില്‍ അക്കര മാധ്യമങ്ങളോട് പറഞ്ഞു. കോലഴിയിലെ മാഫിയയാണ് അയ്യന്തോളിലെ ബാങ്ക് കൊള്ളയ്ക്ക് പിന്നില്‍. പിനാക്കള്‍ ഫ്ലാറ്റിന്റെ വിലാസത്തില്‍ നൂറുകണക്കിന് ലോണാണ് ചട്ടങ്ങള്‍ പാലിക്കാതെ സഹകരണബാങ്ക് അനുവദിച്ചിട്ടുള്ളത്, എന്നാല്‍ ഈട് നല്‍കിയിട്ടുള്ള ആധാരം ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്കു പുറത്തുള്ളതാണെന്നും അനില്‍ അക്കര പറഞ്ഞു, റിട്ടേയഡ് അധ്യാപികയുടെയും തഹസില്‍ദാരുടെയും പേരില്‍ വരെ വ്യാജ വായ്പ എടുത്തു. ഇത്തരത്തില്‍ നിരവധി ആളുകളാണ് തട്ടിപ്പിന് ഇരയായിട്ടുള്ളതെന്നും അനില്‍ അക്കര പറഞ്ഞു. ചിറ്റിലപിള്ളി വില്ലേജിലെ റിട്ടയര്‍ അധ്യാപികയ്ക്ക് അമലനഗര്‍ ജില്ലാ ബാങ്കിലുണ്ടായിരുന്ന അവരുടെ ലോണ്‍ ഈ തട്ടിപ്പ് സംഘം അടയ്ക്കുകയും തുടര്‍ന്ന് കുടുംബത്തിലെ മൂന്ന് ആളുകളുടെ പേരില്‍ അയ്യന്തോള്‍ ബാങ്കില്‍നിന്ന് 25 ലക്ഷം വീതം 75 ലക്ഷം ലോണ്‍ എടുക്കുകയും ചെയ്തു. അതില്‍നിന്ന്…

    Read More »
  • Local

    കുട്ടിക്കുറ്റവാളിക്ക് 19 വയസ്, 21 കേസുകൾ: പൊലീസിനെ കുത്തിയ ഇയാൾക്കെതിരെ കാപ്പ ചുമത്തും

        കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സന്ദീപിനെ കുത്തിപ്പരിക്കേൽപ്പിച്ച 19 കാരനായ മുഹമ്മദ് തായിഫിനെതിരെ കാപ്പ ചുമത്തും. സ്ഥിരം കുറ്റവാളിയായ ഇയാൾ 21 കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസില്‍ മുഹമ്മദ് തായിഫിനെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥനെ കുത്തിയത്. പിന്നീട് ഇയാളെ മാനാഞ്ചിറയിലെ കോംട്രസ്റ്റ് കെട്ടിടത്തിലെ കാടു മൂടിക്കിടക്കുന്ന ഭാഗത്തുനിന്നും പോലീസ് സാഹസികമായി കീഴടക്കി. തായിഫിന്റെ കൂട്ടാളികളായ അക്ഷയ് കുമാര്‍, മുഹമ്മദ് ഷിഹാല്‍ എന്നിവരെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. ജയിലിലായിരുന്ന തായിഫ് മൂന്നാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. തായിഫും കൂട്ടാളികളും ചേര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് വേങ്ങേരിയില്‍ നിന്നും സ്കൂട്ടര്‍ മോഷ്ടിച്ചത്. ഈ സ്കൂട്ടറില്‍ മലപ്പുറം വള്ളുവമ്പ്രത്ത് എത്തിയ സംഘം മറ്റൊരു പള്‍സര്‍ ബൈക്ക് മോഷ്ടിച്ച് കോഴിക്കോടിന് മടങ്ങി. സ്കൂട്ടര്‍ അവിടെ ഉപേക്ഷിച്ചു. പള്‍സര്‍ ബൈക്കുകള്‍ തെരഞ്ഞ് പിടിച്ച് മോഷ്ടിക്കുകയാണ് സംഘത്തിന്റെ പതിവ്. തായിഫിനെതിരെ കാപ്പ…

    Read More »
  • Kerala

    നിരോധിത സംഘടനകള്‍ക്ക് ഔദ്യോഗികവിവരങ്ങള്‍ ചോര്‍ത്തിനല്‍കി; എസ്.ഐക്ക് സസ്പെന്‍ഷന്‍

    കോട്ടയം: പോലീസിലെ ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്തെ എസ്.ഐയെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സൈബര്‍സെല്‍ വിഭാഗത്തിലെ ഗ്രേഡ് എസ്.ഐ: പി.എസ്. റിജുമോനെയാണ് എറണാകുളം റേഞ്ച് ഡി.ഐ.ജി: സസ്‌പെന്‍ഡ് ചെയ്തത്. ദേശീയ അന്വേഷണ ഏജന്‍സിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് വിവരം. നിരോധിത തീവ്രവാദ സംഘടനയുടെ നേതാക്കള്‍ക്ക് പോലീസിലെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സംസ്ഥാനത്തിനുപുറത്ത് ദേശീയ അന്വേഷണ ഏജന്‍സി പിടികൂടിയ തീവ്രവാദ പ്രവര്‍ത്തകരില്‍നിന്നാണ് സസ്‌പെന്‍ഷനിലായ എസ്.ഐയുടെ ബന്ധങ്ങളെക്കുറിച്ച് സൂചനകള്‍ ലഭിച്ചത്. ഇതുസംബന്ധിച്ച് എന്‍.ഐ.എയും, സംസ്ഥാന പോലീസ് രഹസ്യാന്വേഷണ വിഭാഗവും പ്രത്യേകം അന്വേഷണം നടത്തുന്നുമുണ്ട്. സൈബര്‍ സെല്ലിലെത്തുന്നതിന് മുമ്പ് ജില്ലാ പോലീസ് ആസ്ഥാന വളപ്പിലെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് റിജുമോന്‍ ജോലി നോക്കിയിരുന്നത്.

    Read More »
  • Kerala

    പുതിയ വന്ദേ ഭാരതിന് ആഴ്ചയില്‍ 6 ദിവസം സര്‍വീസ്; സമയക്രമം ഇങ്ങനെ

    തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഫ്‌ലാഗ് ഓഫ് ചെയ്യും. യാത്രക്കാരുമായുള്ള ആദ്യ യാത്ര അടുത്ത ഞായറാഴ്ച ആരംഭിക്കും. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്കാണ് രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ആദ്യ യാത്ര. ആഴ്ചയില്‍ 6 ദിവസമാണ് രണ്ടാം വന്ദേ ഭാരത് സര്‍വീസ് നടത്തുക. കാസര്‍കോട്ട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ആദ്യ യാത്ര 27 ന് രാവിലെ ഏഴുമണിക്ക് ആരംഭിക്കും. പുതിയ വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ജംഗ്ഷന്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവടങ്ങളിലാണ് സ്റ്റോപ്പ്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് കേരളത്തിന് ലഭിച്ച രണ്ടാം വന്ദേ ഭാരത് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യുക. ഇതിനായി കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വിപുലമായ സൗകര്യമൊരുക്കും. കേരളത്തിന് ലഭിച്ച ആദ്യ വന്ദേ ഭാരതിന്റെ ഫ്‌ലാഗ് ഓഫ് തിരുവനന്തപുരത്ത് നിന്നാണ് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തത്.…

    Read More »
  • Kerala

    KL 90, സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെല്ലാം ഇനി ഒറ്റ രജിസ്‌ട്രേഷന്‍ സീരീസ്; തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്യണം

    തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെല്ലാം ഇനി മുതല്‍ കെഎല്‍ 90 എന്ന ഒറ്റ രജിസ്‌ട്രേഷന്‍ സീരീസ്. വാഹനങ്ങളെല്ലാം ഒറ്റ ആര്‍ടി ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യുന്ന സംവിധാനമാണ് നിലവില്‍ വരുന്നത്. എല്ലാ വാഹനങ്ങളും തിരുവനന്തപുരത്ത് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ്2 ല്‍ രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനമായി. കെഎല്‍ 90 എ സംസ്ഥാന സര്‍ക്കാര്‍, കെഎല്‍ 90 ബി കേന്ദ്രസര്‍ക്കാര്‍, കെഎല്‍ 90 സി തദ്ദേശ സ്ഥാപനങ്ങള്‍, കെഎല്‍ 90 ഡി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റു സ്ഥാപനങ്ങള്‍ എന്നിങ്ങനെയാണ് നല്‍കുക.സര്‍ക്കാര്‍ വാഹനങ്ങളുടെ കണക്കെടുക്കാനും വാഹനങ്ങളുടെ കാലാവധി കഴിയുന്നത് അറിയാനുമാണ് പുതിയ സംവിധാനം. നിലവില്‍ അതതു ജില്ലകളിലെ ആര്‍ടി ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ക്കാര്‍ വാഹനങ്ങളും ഈ ഓഫിസില്‍ റീ രജിസ്‌ട്രേഷന്‍ നടത്തണം. എല്ലാ പഞ്ചായത്തുകളുടെയും വാഹനങ്ങള്‍ തിരുവനന്തപുരത്താകും രജിസ്റ്റര്‍ ചെയ്യുക. ഇത് ഓണ്‍ലൈന്‍ വഴി ചെയ്യാനും അവസരമുണ്ട്.  

    Read More »
  • NEWS

    ബ്രിട്ടനില്‍ സിഗരറ്റ് നിരോധിക്കാന്‍ ഋഷി സുനക് സര്‍ക്കാര്‍; നീക്കം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്

    ലണ്ടന്‍: ബ്രിട്ടനില്‍ ഋഷി സുനക് സര്‍ക്കാര്‍ സിഗരറ്റ് നിരോധിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം അവസാനം ന്യൂസീലന്‍ഡ് നടപ്പാക്കിയതിനു സമാനമായി സിഗരറ്റ് നിരോധനത്തിന് ബ്രിട്ടന്‍ ഒരുങ്ങുകയാണെന്ന് ‘ദ് ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്തു. 2009 ജനുവരി ഒന്നിനു ശേഷം ജനിച്ച ആര്‍ക്കും സിഗരറ്റ് വില്‍ക്കരുതെന്നാണ് ന്യൂസീലന്‍ഡ് ഉത്തരവിറക്കിയത്. വരും തലമുറയെ പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നതില്‍നിന്ന് വിലക്കുകയാണ് യുകെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. 2030 ഓടെ രാജ്യം പുകവലിമുക്തമാക്കുക എന്ന ലക്ഷ്യം മുന്നില്‍കണ്ടു കൊണ്ട് പുകവലിക്കുന്നവരുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയെന്ന് ബ്രിട്ടിഷ് സര്‍ക്കാരിന്റെ വക്താവ് റോയിട്ടേഴ്‌സിനെ അറിയിച്ചു. അടുത്ത വര്‍ഷം ബ്രിട്ടനില്‍ തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരിക്കേയാണ് ഋഷി സുനക് സംഘത്തിന്റെ പുതിയ പരിഷ്‌കാരങ്ങള്‍ എന്നും റിപ്പോര്‍ട്ടുണ്ട്. ഇ സിഗരറ്റ് നിയന്ത്രണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഇ സിഗരറ്റ് സാംപിളുകള്‍ നല്‍കുന്നതില്‍നിന്ന് ചെറുകിട വ്യാപാരികളെ ബ്രിട്ടന്‍ വിലക്കിയിരുന്നു. അതുപോലെ ആരോഗ്യ, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒറ്റത്തവണ ഉപയോഗിക്കുന്ന ഇസിഗരറ്റുകള്‍ 2024 ഓടെ റദ്ദാക്കണമെന്ന് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും…

    Read More »
Back to top button
error: