Month: September 2023

  • Kerala

    ബസിൽ മാല മോഷണം;തമിഴ്‌നാട് സ്വദേശിനികളായ രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു

    കോട്ടയം:ബസില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാരിയുടെ കഴുത്തില്‍ കിടന്നിരുന്ന നാലു പവന്‍ തൂക്കമുള്ള സ്വര്‍ണമാല വലിച്ചു പൊട്ടിക്കാന്‍ ശ്രമിച്ച കേസില്‍ തമിഴ്‌നാട് സ്വദേശിനികളായ രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിനികളായ അനുജ (36), മഹ (34) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.  ഉപ്പൂട്ടിക്കവല ഭാഗത്തുനിന്നും ഇല്ലിക്കല്‍ ഭാഗത്തേക്ക് ബസില്‍ യാത്ര ചെയ്ത യാത്രക്കാരിയുടെ കഴുത്തില്‍ കിടന്നിരുന്ന നാലു പവന്‍ തൂക്കമുള്ള സ്വര്‍ണമാല കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുമരകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു

    Read More »
  • Kerala

    അഭിനയകലയുടെ പെരുന്തച്ചൻ വിടപറഞ്ഞിട്ട് 11 വർഷങ്ങൾ

    മലയാള നാടക/ചലച്ചിത്രരം‌ഗത്തെ പെരുന്തച്ചനായിരുന്ന  തിലകൻ അരങ്ങൊഴിഞ്ഞിട്ട് 11 വർഷങ്ങൻ.2012 സെപ്റ്റംബർ 24-ന് ഹൃദയാഘാതത്തെ തുടർന്ന് 77മത്തെ വയസിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പി എസ് കേശവൻ പി എസ് ദേവയാനി ദമ്പതികളുടെ മകനായി 1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ റാന്നിക്കടുത്ത്  അയിരൂരിൽ ആയിരുന്നു തിലകന്റെ ജനനം.മാതാപ്പാറ എൽപി സ്കൂൾ, മുണ്ടക്കയം സി എം എസ് സ്‌കൂൾ, കോട്ടയം എം ഡി സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി.  നാടകങ്ങളിലൂടെയാണ് തിലകൻ തന്റെ കലാപ്രവർത്തനം ആരംഭിക്കുന്നത്.പിന്നീട് പഠനം ഉപേക്ഷിച്ച്  പൂർണ്ണമായും നാടക നടനായി.ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം ചേർന്ന്  മുണ്ടക്കയം നാടകസമിതി എന്ന പേരിൽ ഒരു കലാസമിതിയും അദ്ദേഹം ആരംഭിച്ചിരുന്നു. 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.യവനിക, കിരീടം, മൂന്നാംപക്കം, പെരുന്തച്ചൻ, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടൽ, ഇന്ത്യൻ റുപ്പീ എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്.ഏറ്റവും ഒടുവിൽ അഭിനയിച്ചത് “സീൻ ഒന്ന് – നമ്മുടെ…

    Read More »
  • NEWS

    രാജ്യത്ത് ആത്മഹത്യകളില്‍ കൂടുതലും പാരസെറ്റാമോള്‍ അമിതമായി കഴിച്ച് ; വിൽപ്പന നിയന്ത്രിക്കാൻ നീക്കം

    ലണ്ടൻ:ആത്മഹത്യാ നിരക്ക് കുറയ്ക്കാൻ പാരസെറ്റാമോള്‍ അടങ്ങിയ മരുന്നുകളുടെ ലഭ്യത കുറയ്ക്കാനുള്ള നീക്കവുമായി യു കെ സര്‍ക്കാര്‍.ദേശീയ ആത്മഹത്യാ തടയല്‍ നയത്തിന്റെ ഭാഗമായാണ് നീക്കം. രാജ്യത്തുടനീളമുള്ള സ്‌കൂളുകളിലും കോളേജുകളിലും പുതിയ ആത്മഹത്യാ രീതികളെക്കുറിച്ച്‌ അവബോധം നല്‍കുന്നതിനുള്ള ജാഗ്രതാ സംവിധാനങ്ങളും പുതിയ നയത്തില്‍ ചര്‍ച്ചചെയ്യുന്നുണ്ട്. കടകളില്‍ നിന്ന് പാരസെറ്റാമോള്‍ വാങ്ങുന്നതിന്റെ നിരക്ക് കുറയ്ക്കാൻ സാധിച്ചാല്‍ ആത്മഹത്യകളുടെ എണ്ണം നിയന്ത്രിക്കാനാകുമെന്നാണ് വിലയിരുത്തൽ. നിലവില്‍ രണ്ട് പാക്കറ്റ് പാരസെറ്റാമോള്‍ വരെയാണ് കടകളില്‍ നിന്ന് ലഭ്യമാവുന്നത്. 500 ഗ്രാമിന്റെ 16 ഗുളികകളായിരിക്കും രണ്ട് പാക്കറ്റുകളിലായി ഉണ്ടാവുക. ഇതില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താൻ മെഡിസിൻ ആന്റ് ഹെല്‍ത്ത് കെയര്‍ പ്രോഡക്‌ട്‌സ് റെഗുലേറ്ററി ഏജൻസിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍. കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റി പ്രസ് 2018ല്‍ പ്രസിദ്ധീകരിച്ച പഠനപ്രകാരം രാജ്യത്ത് ആത്മഹത്യകളില്‍ കൂടുതലും പാരസെറ്റാമോള്‍ അമിതമായി കഴിച്ചുള്ള മരണങ്ങളാണ്. അമിതമായി പാരസെറ്റാമോള്‍ ഉപയോഗിക്കുന്നത് കരള്‍ തകരാറിലാകാൻ കാരണമാവുമെന്നും പഠനം കണ്ടെത്തിയിരുന്നു.തുടർന്നാണ് സർക്കാർ തലത്തിലുള്ള നീക്കം.

    Read More »
  • NEWS

    തങ്കപാളികളിൽ രേഖപ്പെടുത്തുന്നതല്ല, ആത്മാവിന്റെ അടയാളങ്ങള്‍ അവശേഷിപ്പിക്കുന്നതാണ് സഫല ജീവിതം

    വെളിച്ചം   നന്മയുടെ ഉറവിടമായിരുന്നു ആ മനുഷ്യൻ. ഒരിക്കല്‍ അദ്ദേഹത്തിനു മുന്നില്‍ മാലാഖമാര്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ ചോദിച്ചു: “ദൈവം താങ്കള്‍ക്ക് എന്ത് വരങ്ങളാണ് നല്‍കേണ്ടത്? രോഗികളെ സുഖപ്പെടുത്തണോ?” ‘അത് ദൈവം ചെയ്താല്‍ മതി’യെന്നായിരുന്നു അയാളുടെ മറുപടി. “തിന്മ ചെയ്യുന്നവരെ നന്മയിലേക്ക് കൊണ്ടുവരാനുള്ള കഴിവ് വേണോ?” “അത് മാലാഖമാര്‍ ചെയ്താല്‍ മതി…” അയാള്‍ പറഞ്ഞു. “പിന്നെന്താണ് വേണ്ടത്…?” അവര്‍ ചോദിച്ചു. “ആരുമറിയാതെ സത്കര്‍മ്മങ്ങള്‍ ചെയ്യാനുള്ള കഴിവ്, അത് നല്‍കിയാല്‍ മതി.” അയാള്‍ പറഞ്ഞു. അവര്‍ അദ്ദേഹത്തിന്റെ നിഴലിന് അത്ഭുതശക്തി നല്‍കി. അത് എവിടെ വീണാലും അത്ഭുതം സംഭവിക്കും. നാളുകള്‍ കഴിഞ്ഞു. ആളുകള്‍ അയാളുടെ പേര് പോലും മറന്നു. അവര്‍ അദ്ദേഹത്തെ നിഴല്‍ വിശുദ്ധന്‍ എന്ന് വിളിച്ചു. അടയാളങ്ങള്‍ അവശേഷിപ്പിക്കുന്നവരുണ്ട്. ആത്മാവ് അവശേഷിപ്പിക്കുന്നവരും ഉണ്ട്. എല്ലാ അടയാളങ്ങള്‍ക്ക് പിന്നിലും അവയ്ക്ക് കാരണഭൂതരായവരെക്കുറിച്ചുളള രേഖകളുമുണ്ടാകും. എന്നാല്‍ ആത്മാവ് അവശേഷിപ്പിക്കുന്നവര്‍ക്ക് ആള്‍രൂപങ്ങളുണ്ടാകില്ല. ഏതെങ്കിലും പുരസ്‌കാരങ്ങളിലേക്കുള്ള ജൈത്രയാത്രയല്ല അവരുടെ ജീവിതം. ഒരു തങ്കപാളികളിലും അവരുടെ പേരുണ്ടാകില്ല. നമുക്കും അടയാളങ്ങള്‍…

    Read More »
  • Crime

    ഡിസ്റ്റിലറി ബിസിനസിന്റെ പേരില്‍ 70 ലക്ഷത്തിന്റെ തട്ടിപ്പ്; സ്വാമി ജനനന്‍മ ജ്ഞാന തപസ്വിക്കെതിരെ അന്വേഷണം

    കൊച്ചി: ഡിസ്റ്റിലറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയതിന് ശാന്തിഗിരി ആശ്രമത്തിന്റെ രാജ്യാന്തര ചുമതലക്കാരനായ, സ്വാമി ജനനന്‍മ ജ്ഞാന തപസ്വിക്കെതിരെ, പൊലീസ് അന്വേഷണം. ഗോവയിലെ മദ്യനിര്‍മാണ ഫാക്ടറിയില്‍ ബിസിനസ് പങ്കാളിത്തം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അങ്കമാലി സ്വദേശിയില്‍ നിന്ന് 70 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്നാണ് കേസ്. തിരുവനന്തപുരം പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെ മുഖ്യചുമതലക്കാരില്‍ ഒരാളാണ് സ്വാമി ജനനന്‍മ ജ്ഞാന തപസ്വി. 2021 സെപ്റ്റംബര്‍ മാസത്തിലാണ് ജ്ഞാനതപസ്വിയും കോട്ടയം സ്വദേശികളായ നോബി, ജോബി എന്നിവരും അങ്കമാലി സ്വദേശി സുജിത്തിനെ സമീപിക്കുന്നത്. ഗോവയിലെ മദ്യനിര്‍മാണശാല തങ്ങള്‍ മൂവരും ചേര്‍ന്ന് ഏറ്റെടുക്കാന്‍ പോവുകയാണെന്നും ബിസിനസില്‍ പങ്കാളിയായില്‍ വന്‍ ലാഭം നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. 25 കോടി രൂപയാണ് ഡിസ്റ്റിലറി ഏറ്റെടുക്കുന്നതിനായി സ്വാമിയും കൂട്ടരും കണക്കാക്കിയത്. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിയായ ലോകേശ്വരന്‍ ശക്തിയെന്നയാള്‍ 20 കോടി രൂപ ലോണ്‍ ശരിയാക്കിത്തരുമെന്നും സ്വാമി പറഞ്ഞു വിശ്വസിപ്പിച്ചു. ഇതനുസരിച്ച് സ്വാമി ജനനന്‍മയ്‌ക്കൊപ്പം കോയമ്പത്തൂരിലെ ഹോട്ടലില്‍ പോയി ലോകേശ്വരനെ…

    Read More »
  • Crime

    കബഡി താരത്തിനെ വീടിനു മുന്നിലിട്ട് വെട്ടിക്കൊന്നു; പഞ്ചാബില്‍ ‘ജംഗിള്‍ രാജെ’ന്ന് പ്രതിപക്ഷം

    ചണ്ഡീഗഡ്: പഞ്ചാബില്‍ കബഡി താരത്തെ വീടിനു മുന്നിലിട്ട് അക്രമികള്‍ വെട്ടിക്കൊന്നു. കപൂര്‍ത്തല ജില്ലയിലെ ധില്‍വാനിലാണ് സംഭവം. കേസിലെ പ്രധാന പ്രതിയെ യുവാവിന്റെ പിതാവ് തിരിച്ചറിഞ്ഞെങ്കിലും അക്രമികളെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഹര്‍ദീപ് സിങ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഹര്‍ദീപും പ്രദേശവാസിയായ ഹര്‍പ്രീത് സിങ്ങും തമ്മില്‍ ദീര്‍ഘനാളായി തര്‍ക്കമുണ്ടായിരുന്നു. ഇരുവര്‍ക്കും എതിരെ പൊലീസില്‍ കേസുകളുണ്ട്. പൊലീസിനെ പേടിച്ച് മകന്‍ വീട്ടില്‍ താമസിച്ചിരുന്നില്ലെന്ന് ഹര്‍ദീപിന്റെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ചൊവ്വാഴ്ച വൈകിട്ട് വീട്ടിലെത്തിയ ഹര്‍ദീപ്, ബാങ്ക് പാസ്ബുക്കുമായി പോയി. രാത്രി പത്തരയോടെ വീടിന്റെ വാതിലില്‍ ആരോ മുട്ടുന്നതു കേട്ടു. പുറത്തിറങ്ങാന്‍ ധൈര്യമില്ലാത്തതിനാല്‍ ടെറസില്‍ കയറി നോക്കി. ഹര്‍പ്രീത് സിങ്ങും അനുയായികളും ആയിരുന്നു അത്. ‘നിങ്ങളുടെ മകന്‍ കൊല്ലപ്പെട്ടു. അവന്റെ കഥകഴിഞ്ഞു. നിങ്ങളുടെ സിംഹക്കുട്ടി ഇതാ കിടക്കുന്നു’ എന്നാണ് അവര്‍ ആക്രോശിച്ചു കൊണ്ടിരുന്നത്. തുടര്‍ന്ന് വാതില്‍ തുറന്നപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകനെയാണ് കണ്ടതെന്നും ഹര്‍ദീപ് സിങ്ങിന്റെ പിതാവ് പൊലീസില്‍ മൊഴി…

    Read More »
  • NEWS

    ഐഫോണ്‍ 15 വാങ്ങാന്‍ ദുബായ് മാളില്‍ ഇടിയോടിടി; ‘നക്ഷത്രക്കാലെണ്ണി’ സുരക്ഷാ ജീവനക്കാര്‍

    ദുബായ്: ഐഫോണ്‍ 15ന്റെ വില്‍പ്പന ആരംഭിച്ചതോടെ ദുബായ് മാളിലെ ആപ്പിള്‍ സ്റ്റോറിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്ക്. ഏതാനും ദിവസം മുമ്പ് വിപണിയിലെത്തിയ പുതിയ മോഡല്‍ ഫോണ്‍ വെള്ളിയാഴ്ച മുതലാണ് ഷോറൂമുകളില്‍ ഔദ്യോഗികമായി വില്‍പ്പന ആരംഭിച്ചത്. എന്നാല്‍ ആപ്പിള്‍ പ്രേമികള്‍ തലേന്ന് തന്നെ സ്റ്റോറിന് പുറത്ത് അണിനിരന്നതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിച്ച വീഡിയോകള്‍ കാണിക്കുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോണ്‍ 15 സീരീസ് ആദ്യമായി വാങ്ങാന്‍ നൂറുകണക്കിന് ആളുകള്‍ ദുബായ് മാളിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ ക്യൂ നില്‍ക്കുകയാണ്. ജനക്കൂട്ടം മുന്നോട്ട് കുതിച്ചപ്പോള്‍ നിയന്ത്രിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതും കാണാം. പുതിയ ഐഫോണുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് വാങ്ങാനുള്ള അവസരം സെപ്തംബര്‍ 15 മുതല്‍ ലഭ്യമാണെങ്കിലും ഷോറൂമുകളിലെ വില്‍പ്പനയും ഓര്‍ഡര്‍ ഡെലിവറിയും വെള്ളിയാഴ്ച രാവിലെ മുതലാണ് ആരംഭിച്ചത്. സെപ്റ്റംബര്‍ 12 ചൊവ്വാഴ്ചയാണ് ആപ്പിള്‍ കമ്പനി ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ്…

    Read More »
  • Movie

    റോള്‍ വെട്ടിമുറിച്ച് ഒന്നുമില്ലാതെയാക്കി; അറ്റ്ലിയോട് കട്ടക്കലിപ്പില്‍ നയന്‍താര!

    ചരിത്രത്തിലെ ഏറ്റവും മികച്ച ബോളിവുഡ് കളക്ഷന്‍ സിനിമയായി മാറാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോള്‍ ജവാന്‍ എന്ന ചിത്രം. ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്ത സിനിമ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ബോളിവുഡ് ചിത്രങ്ങളുടെ കൂട്ടത്തില്‍ നാലാം സ്ഥാനത്താണ് ഇപ്പോള്‍. സിനിമയുടെ വിജയം ഷാരൂഖ് ഖാനും അറ്റിലും ഫാന്‍സും എല്ലാം ആഘോഷിക്കുന്നു. എന്നാല്‍, ചിത്രത്തില്‍ നായികയായി എത്തിയ നയന്‍താര അത്രയ്ക്ക് ഹാപ്പി അല്ല എന്നാണ് അറിയുന്നത്. സംവിധായകന്‍ അറ്റിലിയോട് കട്ടക്കലിപ്പിലാണെന്നും കോടമ്പക്കത്തു നിന്നും വാര്‍ത്തകള്‍ വരുന്നു. ചിത്രത്തില്‍ നയന്‍താരയുടെ പല രംഗങ്ങളും കട്ട് ചെയ്ത് മാറ്റിയിട്ടുണ്ടത്രെ. നായികയാണെന്ന് പറഞ്ഞു കൊണ്ടുവന്നിട്ട്, കാമിയോ റോള്‍ ചെയ്ത ദീപിക പദുക്കോണിന്റെ പ്രാധാന്യം പോലും സിനിമയില്‍ തനിക്ക് കിട്ടിയില്ല എന്നാണ് നയന്‍താരയുടെ പക്ഷം. ഇപ്പോള്‍ ദീപിക- ഷാരൂഖ് ഖാന്‍ ചിത്രം എന്ന നിലയിലാണ് സിനിമയുടെ വിജയത്തെ ആഘോഷിക്കുന്നത്. സിനിമയില്‍ നായികയായി അഭിനയിച്ച നയന്‍താരയെക്കാള്‍ പ്രതിഫലം വാങ്ങിയതും വെറും മിനിട്ടുകള്‍ മാത്രം വന്നുപോയ ദീപിക പദുക്കോണാണെന്നും റിപ്പോര്‍ട്ടുകള്‍…

    Read More »
  • പന്തയം വച്ച് അമിതമായി മദ്യം കഴിച്ചു; ഗൃഹനാഥന്‍ രക്തം ഛര്‍ദിച്ച് മരിച്ചു

    ബംഗളൂരു: സുഹൃത്തുക്കളുമായി പന്തയംവെച്ച് അമിതമായി മദ്യംകഴിച്ച 60 വയസുകാരന്‍ രക്തം ഛര്‍ദിച്ച് മരിച്ചു. കര്‍ണാടകത്തിലെ ഹാസന്‍ സിഗരനഹള്ളിയിലാണ് സംഭവം. പ്രദേശവാസിയായ തിമ്മേഗൗഡയ്ക്കാണ് ദാരുണാന്ത്യമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ട് സംസാരത്തിനിടെ 90 മില്ലിലിറ്ററിന്റെ 10 പായ്ക്കറ്റ് മദ്യം ഒരേസമയം കഴിക്കുമെന്ന് ഇയാള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇക്കാര്യം തെളിയിച്ചാല്‍ കഴിക്കുന്നതിന്റെ ഇരട്ടി മദ്യം വാങ്ങിത്തരാമെന്നായിരുന്നു സുഹൃത്തുക്കളുടെ പന്തയം. പന്തയം ഏറ്റെടുത്ത തിമ്മേഗൗഡ സമീപത്തെ വില്‍പ്പനശാലയില്‍നിന്ന് മദ്യംവാങ്ങി വെള്ളമോ സോഡയോ ചേര്‍ക്കാതെ കുടിച്ചുതീര്‍ത്തു. മദ്യം കഴിച്ചയുടനെ ഇയാള്‍ രക്തം ഛര്‍ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഇതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ കൃഷ്ണഗൗഡ, ദേവരാജ് എന്നിവര്‍ ഓടിരക്ഷപ്പെട്ടു. പ്രദേശവാസികളെത്തി തിമ്മേഗൗഡയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കൃഷ്ണഗൗഡ, ദേവരാജ് എന്നിവരുടെപേരില്‍ കേസെടുത്തതായി ഹോളേനരസിപുര പോലീസ് അറിയിച്ചു. ഇരുവരും ഒളിവിലാണ്.

    Read More »
  • Social Media

    ഞങ്ങളുടെ എമിക്ക് ഇത് എന്തുപറ്റി? ആരാധകരെ ഞെട്ടിച്ച് പുതിയ ചിത്രങ്ങള്‍

    മദ്രാസ് പട്ടണം എന്ന എ.എല്‍ വിജയ് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ബ്രിട്ടീഷ് വംശജയായ എമി ജാക്സണ്‍. ഐ, 2.0, തങ്കമകന്‍,തെരി. 2.0, സിങ് ഈസ് ബ്ലിങ് തുടങ്ങി തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍ ചെയ്തു. ഇപ്പോള്‍ കാമുകനും ഹോളിവുഡ് നടനുമായ എഡ് വെസ്റ്റ്വിക്കിനും മകന്‍ ആന്‍ഡ്രിയാസിനുമൊപ്പം ലണ്ടനിലാണ് എമി താമസിക്കുന്നത്. 2022-ലാണ് എമിയും വെസ്റ്റ് വിക്കും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്. അതിന് മുമ്പ് റിയല്‍ എസ്റ്റേറ്റ് വ്യവസായി ജോര്‍ജ് പനയോട്ടുവായിരുന്നു എമിയുടെ ഭര്‍ത്താവ്. മൂന്നു വര്‍ഷത്തെ വിവാഹ ജീവിതത്തിനൊടുവില്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. ഇതിനിടയില്‍ 2019-ല്‍ എമി ആന്‍ഡ്രിയാസിന് ജന്മം നല്‍കി. ഗര്‍ഭകാലവും മകന്റെ ജനനവും പുതിയ പ്രണയബന്ധവുമെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി എമി പങ്കുവെച്ചിരുന്നു. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത എമി തന്റെ ഗര്‍ഭകാലം ആഘോഷമാക്കിയിരുന്നു. ഗര്‍ഭകാലത്തെ യാത്രകളുടേയും ഫോട്ടോഷൂട്ടുകളുടേയും ചിത്രങ്ങളും വീഡിയോകളും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ എമി പങ്കുവെച്ച ചില ചിത്രങ്ങള്‍ ആരാധകരെ…

    Read More »
Back to top button
error: