അവശനായ ഡ്രൈവര്‍ പി.ജയകുമാറിനെ ഇതേ ബസില്‍ തന്നെ വില്യം ആശുപത്രിയിലും എത്തിച്ചു. കിഴക്കേക്കോട്ടയില്‍ നിന്നും ആര്യനാട് ഭാഗത്തേയ്ക്ക് പോയ വെള്ളനാട് ഡിപ്പോയിലെ ബസിലാണ് സംഭവം.
ആറരയോടെ ബസ് പുളിയറക്കോണം മണ്ണയം ഭാഗത്ത് എത്തിയപ്പോള്‍ യാത്രക്കാരനെ ഇറക്കാൻ കണ്ടക്ടര്‍ ബെല്ലടിച്ചു.പക്ഷേ, ബസ് നിര്‍ത്തിയില്ല. വീണ്ടും ബെല്‍ മുഴക്കിയിട്ടും ബസ് മുന്നോട്ട് പോയപ്പോഴാണ് ഡ്രൈവറുടെ ഇടത് ഭാഗത്തെ സീറ്റിലിരുന്ന വില്യം ഡ്രൈവറെ വിളിച്ച് ബസ് നിര്‍ത്താൻ ആവശ്യപ്പെട്ടത്. പ്രതികരിക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് ഡ്രൈവറുടെ അടുത്തേയ്ക്ക് പോയത്.
ഡ്രൈവര്‍ ജയകുമാര്‍ അവശനായി ഇരിക്കുകയാണെന്നും ബസ് നിയന്ത്രണം വിട്ട് മുന്നോട്ട് പോകുകയാണെന്നും മനസിലാക്കിയ വില്യം പെട്ടന്ന് സ്റ്റിയറിങ്ങില്‍ പിടിച്ചു. ഇറക്കത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരുന്ന ബസ് നിര്‍ത്താനായി ഡ്രൈവറുടെ ക്യാബിനിലേക്ക് കാല് കയറ്റി ബ്രേക്ക് ചവിട്ടുകയും ചെയ്തു. അപ്പോഴാണ് കണ്ടക്ടറും മറ്റ് യാത്രക്കാരും വിവരം മനസിലാക്കിയത്.
ജയകുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മറ്റു വാഹനം കിട്ടാതായതോടെ ഇതേബസില്‍ വില്യം ജയകുമാറിനെ ആശുപത്രിയിലുമെത്തിച്ചു. യാത്രക്കാരെ ഇറക്കിയ ശേഷം ബസ് ഡിപ്പോയില്‍ എത്തിക്കുകയും ചെയ്തു.