Month: September 2023
-
Kerala
വിദേശ മോഡല്‍ ഫുഡ് സ്ട്രീറ്റ് ആലപ്പുഴയിലും
ആലപ്പുഴ: കേരളത്തിലും ഫുഡ് സ്ട്രീറ്റോ ? അതേ, വിദേശ മോഡല്‍ ഫുഡ് സ്ട്രീറ്റ് ആലപ്പുഴയിലും ആരംഭിച്ചു കഴിഞ്ഞു. ലൈറ്റ് ഹൗസിനു സമീപം എലിഫന്‍റ് ഗേറ്റ് റോഡ് വരെ വൈകുന്നേരം 5 മണിമുതല്‍ രാത്രി 12 മണിവരെയാണ് ഫുഡ് സ്ട്രീറ്റ്. തെരുവിനെ പൂര്‍ണ്ണമായും സൗന്ദര്യവല്‍ക്കരിച്ചു. പാര്‍ക്കിംഗ് ഏരിയകളും, ഹട്ടുകളും, കലാ സന്ധ്യകള്‍ക്കുള്ള വേദിയും, കുട്ടികൾക്കുള്ള കളി സ്ഥലങ്ങളും, കളറിംഗ് ഫ്ലോറുകളും, മൂവബിള്‍ ഫുഡ് ട്രക്കുകള്‍, ഐസ് ക്രീം ജ്യൂസ് സ്പോട്ടുകളും, പരിപാടികൾക്ക് പ്രൊജക്ടര്‍ സ്ക്രീന്‍ ആര്‍ട്ട് ഫോട്ടോഗ്രാഫി, എക്സിബിഷന്‍ ഏരിയ, സാംസ്കാരിക പരിപാടികള്‍ക്കും കൂട്ടായ്മകള്‍ക്കുമായ് ആംഫി തിയേറ്റര്‍, മനോഹരമായ അലങ്കാര ദീപങ്ങള്‍ കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡക്കര്‍ ഫുഡ് ട്രക്ക് അടക്കം ഒരുക്കുന്ന ഫുഡ് -ആർട്ട് സ്ട്രീറ്റ് പദ്ധതിയാണ് സര്‍ക്കാര്‍ അനുമതി പ്രകാരം ആരംഭിച്ചിരിക്കുന്നത്. ടൂറിസം വകുപ്പിനാണ് ചുമതല.45 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.ലോകോത്തര ഫുഡുകൾ ഇവിടെ ലഭിക്കും.
Read More » -
Kerala
നബിദിന റാലിക്ക് ക്ഷേത്രനടകളില്‍ വാദ്യമേളങ്ങളോടെ സ്വീകരണം
തിരുവല്ല: മുസ്ലിം ജമാഅത്തിന്‍റെ ആഭിമുഖ്യത്തില്‍ മാന്നാറില്‍ നടന്ന നബിദിന റാലിക്ക് ക്ഷേത്ര നടകളില്‍ സ്വീകരണം നല്‍കി. മാന്നാര്‍ തൃക്കുരട്ടി മഹാദേവര്‍ ക്ഷേത്ര നടയിലും ശ്രീകുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്ര നടയിലുമാണ് നബിദിന റാലിക്ക് സ്വീകരണം നല്‍കി മതസൗഹാര്‍ദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പുത്തൻ മാതൃകതീര്‍ത്തത്. മാന്നാര്‍ പുത്തൻപള്ളിയില്‍ നിന്നും ആരംഭിച്ച നബിദിനറാലിയെ ശ്രീകുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്രനടയില്‍ ക്ഷേത്ര ഭാരവാഹികളായ സജികുട്ടപ്പൻ, സജിവിശ്വനാഥൻ, രാജേന്ദ്രൻ, ഗിരീഷ്, പ്രശാന്ത്, സന്തോഷ് കുട്ടപ്പൻ എന്നിവരുടെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെ അകമ്ബടിയോടെയാണ് സ്വീകരിച്ചത്. തുടര്‍ന്ന് തൃക്കുരട്ടി ക്ഷേത്രനടയില്‍ എത്തിയ നബിദിന റാലിക്ക് മാന്നാര്‍ തൃക്കുരട്ടി ക്ഷേത്ര ഉപദേശക സമിതിയും തൃക്കുരട്ടി മഹാദേവ സേവാസമിതിയും സംയുക്തമായി സ്വീകരണം നല്‍കി. ഉപദേശക സമിതിക്ക് വേണ്ടി പ്രസിഡൻ്റ് കലാധരൻ കൈലാസവും സെക്രട്ടറി രാമൻതമ്ബി ശബരിമഠവും സേവാസമിതിക്ക് വേണ്ടി സെക്രട്ടറി അനിരുദ്ധൻ അനില്‍, അനു, കണ്ണൻ, അരുണ്‍കുമാര്‍ എന്നിവര്‍ പൊന്നാടയും ബൊക്കയും നല്‍കി സ്വീകരിച്ചു.
Read More » -
India
കർഷക സമരം; പഞ്ചാബിൽ രണ്ടാം ദിവസവും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
ചണ്ഡീഗഡ്: കര്‍ഷകരുടെ ട്രെയിൻതടയല്‍ സമരത്തെതുടര്‍ന്ന് പഞ്ചാബില്‍ രണ്ടാം ദിവസവും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പ്രളയംമൂലം കര്‍ഷകര്‍ക്കുണ്ടായ നഷ്ടം തരണം ചെയ്യാൻ പാക്കേജ് പ്രഖ്യാപിക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷ സമരം. മോഗാ, ഹോഷിയാര്‍പുര്‍, ഗുര്‍ദാസ്പുര്‍, ജലന്ധര്‍, സംഗ്രൂര്‍, പട്യാല, ഫിറോസ്പുര്‍, ഭട്ടിൻഡ, അമൃത്സര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സംഘടിച്ചെത്തിയ കര്‍ഷകര്‍ റെയില്‍ട്രാക്കുകളിലിരുന്ന് പ്രതിഷേധിച്ചു. ചണ്ഡീഗഢ്–- അംബാല ദേശീയപാതയും കര്‍ഷകര്‍ ഉപരോധിച്ചു. സംഭവത്തെത്തുടർന്ന് 90 എക്സ്പ്രസ് ട്രെയിനുകളും 150 പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കിയതായി നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു. ചിലത് വഴിതിരിച്ചുവിട്ടു. ശനിയാഴ്ചയും പ്രതിഷേധം തുടരുമെന്ന് കിസാൻ മസ്ദൂര്‍ സംഘര്‍ഷ് സമിതി നേതാക്കള്‍ പറഞ്ഞു.
Read More » -
NEWS
ഏഷ്യന്‍ ഗെയിംസില്‍ കുതിപ്പ് തുടര്‍ന്ന് ഇന്ത്യ; മെഡൽ നേട്ടം 31
ബീജിംഗ്: ഏഷ്യന്‍ ഗെയിംസില്‍ കുതിപ്പ് തുടര്‍ന്ന് ഇന്ത്യ. ഷൂട്ടിങ്ങില്‍ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ ഇന്ത്യൻ ടീമിന് ലോക റെക്കോഡോടെ സ്വര്‍ണം. ഐശ്വരി പ്രതാപ് സിംഗ്, സ്വപ്നില്‍ കുസലെ, അഖില്‍ ഷേരാൻ എന്നിവര്‍ അടങ്ങിയ ടീമാണ് മെഡല്‍ നേടിയത്. ഇന്നലെ നേടിയ രണ്ടു സ്വര്‍ണവും മൂന്ന് വെള്ളിയുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം ഇതോടെ 31 ആയി. എട്ട് സ്വര്‍ണവും 11 വെള്ളിയും 12 വെങ്കലവുമടക്കവുമാണിത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ ഇന്ത്യ സ്വര്‍ണവും വെള്ളിയും നേടിയാണ് മികവ് തുടര്‍ന്നത്. ടീമിനത്തില്‍ മെഡല്‍ നേട്ടത്തിന് തൊട്ട് പിന്നാലെയാണ് വ്യക്തിഗത വിഭാഗത്തിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചത്. ഗെയിംസ് റെക്കോഡോടെ പതിനേഴുകാരിയായ പലക് ഗുലിയ സ്വര്‍ണവും ഇഷ സിംഗ് വെള്ളിയും നേടി. 242.1 പോയിന്റാണ് പലക് നേടിയത്. മലയാളി താരങ്ങളടക്കം ഇറങ്ങുന്ന അത്ലറ്റിക്സിലാണ് ഇന്ന് ഇന്ത്യയുടെ പ്രതീക്ഷ. ഷോട്ട്പുട്ടിലും ഹാമ്മര്‍ത്രോയിലും മെഡല്‍ തേടി ഇന്ത്യൻ താരങ്ങള്‍ ഇന്നിറങ്ങും.സ്വിമ്മിങില്‍ 200 മി ബട്ടര്‍ഫ്ലൈ…
Read More » -
India
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ചിത്രത്തില്‍ ചെരുപ്പ് മാല; കാവേരി ബന്ദില്‍ സ്തംഭിച്ച് കര്‍ണാടക
ബംഗളൂരു: കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദില്‍ കര്‍ണാടകയില്‍ ജനജീവിതം സ്തംഭിച്ചു. കാവേരി ജല തര്‍ക്ക വിഷയത്തില്‍ കര്‍ഷക സംഘടനകള്‍ ഉള്‍പ്പടെ അണിചേര്‍ന്ന ‘കര്‍ണാടക ഒക്കൂട്ട’യാണ് ബന്ദിന് ആഹ്വാനം ചെയ്തത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ചിത്രത്തില്‍ ചെരുപ്പ് മാലയിട്ടും ആദരാഞ്ജലി അര്‍പ്പിച്ചുമാണ് മിക്കയിടങ്ങളിലും പ്രതിഷേധം. തമിഴ്‌നാട് അതിര്‍ത്തിയായ അത്തിബലെയില്‍ തമിഴ്‌നാട് സ്വദേശികളുടെ വാഹനങ്ങള്‍ കന്നഡ സംഘടനകള്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. കേന്ദ്രസേനയെ വിന്യസിച്ചാണ് ബംഗളുരുവില്‍ സര്‍ക്കാര്‍ ബന്ദിനെ നേരിടുന്നത്. നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ബെംഗളൂരു വിമാനത്താവളത്തിലേക്ക് ഇരച്ചുകയറി പ്രതിഷേധിച്ച കന്നഡ രക്ഷണ വേദികെ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബംഗളുരുവില്‍ നിന്നുള്ള 44 വിമാന സര്‍വീസുകള്‍ റദ്ദാക്കി. മുബൈ, മംഗളുരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. കന്നഡരക്ഷണ വേദികെയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധപരിപാടികള്‍ നടക്കുകയാണ്. മൈസൂര്‍, മണ്ടിയ, ബെലഗാവി എന്നിവിടങ്ങളില്‍ ദേശീയപാതകള്‍ സമരക്കാര്‍ ഉപരോധിക്കുന്നുണ്ട്. അനിഷ്ടസംഭവങ്ങള്‍ തടയാൻ ബംഗളുരുവില്‍ ഇന്നലെ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.…
Read More » -
Kerala
ഭര്‍ത്താവിന്റെ ബാധ ഒഴിപ്പിക്കാൻ പലവട്ടം പീഡനം, ശേഷം മുങ്ങി; മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കവെ അറസ്റ്റില്‍
തിരുവനന്തപുരം:ജ്യോതിഷാലയത്തിലെത്തിയ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് സ്വര്‍ണ്ണവും പണവും തട്ടിയ കേസില്‍ യുവാവ് പിടിയില്‍. ഏഴര പവൻ സ്വര്‍ണാഭരണവും 64,000 രൂപയുമായി മുങ്ങിയ കോട്ടയം സ്വദേശി ബിജുവാണ് അറസ്റ്റിലായത്. മരണപ്പെട്ട ഭര്‍ത്താവിന്റെ ബാധ യുവതിയുടെ ദേഹത്ത് ഉണ്ടെന്നും അത് മാറ്റിത്തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്ന പ്രതി കുടുംബവുമായി അടുത്തത്. പാരിപ്പള്ളിയിലെ ജ്യോതിഷാലയത്തിലെത്തിയ കല്ലമ്ബലം സ്വദേശിനിയായ യുവതിയെ ഫെബ്രുവരിയിലാണ് ബിജു പരിചയപ്പെടുന്നത്. അമാനുഷിക ശക്തിയുണ്ടെന്ന് ബിജു യുവതിയെയും വീട്ടുകാരെയും ആദ്യം വിശ്വസിപ്പിച്ചു. വിധവയായ യുവതിയുടെ ദേഹത്ത് ഭര്‍ത്താവിന്റെ ബാധ ഉണ്ടെന്ന് ഇയാള്‍ യുവതിയുടെ രക്ഷിതാക്കളെ പറഞ്ഞ് ഭയപ്പെടുത്തി. തുടര്‍ന്ന് ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന ബിജു യുവതിയുടെ വീട്ടില്‍ താമസം തുടങ്ങി. പിന്നീടുള്ള ദിവസങ്ങളില്‍ യുവതിയെ ബാധ ഒഴിപ്പിക്കലിന്റെ പേരില്‍ നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. യുവതിയെ വിവാഹം കഴിക്കാമെന്ന് ബിജു വാക്കും നല്‍കി. തനിക്ക് സാമ്ബത്തിക ബാധ്യതകള്‍ ഉണ്ടെന്നും അത് തീര്‍ത്താല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്നുമായിരുന്നു ഉറപ്പ്. അങ്ങനെ യുവതിയുടെ ഏഴര പവൻ…
Read More » -
India
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വരുമാനത്തിൽ രാജ്യത്ത് കുമരകം ഒന്നാമത്
തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ലഭ്യമായ മുറികളുടെ വരുമാനം മുന്‍നിര്‍ത്തിയുള്ള ദേശീയ സര്‍വേയില്‍ കുമരകം ഒന്നാമത്. ഹോട്ടല്‍ മുറികളില്‍ നിന്ന് കൂടുതല്‍ ശരാശരി വരുമാനം ലഭിക്കുന്ന ജനപ്രിയ വിനോദകേന്ദ്രങ്ങളിലെ ഹോട്ടലുകളും റിസോര്‍ട്ടുകളുമായി ബന്ധപ്പെട്ട സര്‍വേയിലാണ് കുമരകത്തിന് നേട്ടം. ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ ‘റെവ്പര്‍’ മാനദണ്ഡമാക്കി് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഹോട്ടലിവേറ്റാണ് സര്‍വേ നടത്തിയത്. 2022-23 സാമ്ബത്തിക വര്‍ഷത്തില്‍ കുമരകത്തെ ഹോട്ടല്‍-റിസോര്‍ട്ട് മുറികളില്‍ നിന്നുള്ള ശരാശരി വരുമാനം 11,758 രൂപയാണ്. റെവ്പര്‍ മാനദണ്ഡമനുസരിച്ച് 10,506 രൂപ വരുമാനമുള്ള ഋഷികേശാണ് രണ്ടാം സ്ഥാനത്ത്. മികച്ച 15 ടൂറിസം കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ കോവളം മൂന്നാം സ്ഥാനത്തുണ്ട്. 9,087 രൂപയാണ് കോവളത്തെ ഹോട്ടല്‍ മുറികളിലൊന്നില്‍ നിന്ന് റെവ്പര്‍ മാനദണ്ഡമനുസരിച്ച് ലഭിക്കുന്ന ശരാശരി വരുമാനം. മുംബൈ (7,226 രൂപ), ഡല്‍ഹി (6,016 രൂപ) എന്നീ മെട്രോകള്‍ യഥാക്രമം ആറ്, പതിനൊന്ന് സ്ഥാനങ്ങളിലാണ്. കുമരകവും കോവളവും കൂടാതെ പട്ടികയിലെ ആദ്യ 15 സ്ഥാനങ്ങളില്‍ ശ്രീനഗര്‍ (4), ഉദയ്പൂര്‍ (5),…
Read More » -
Kerala
ചുവപ്പ് സിഗ്നൽ മാറാത്ത നിലമ്പൂർ റോഡ് – നഞ്ചൻകോട് റയിൽപ്പാത
170 വർഷങ്ങൾ പഴക്കമുള്ളതാണ് ഇന്ത്യയിലെ റെയിൽവേ സംവിധാനം.രാജ്യത്ത് ഇന്ന് അതിവേഗം വികസനത്തിന്റെ പാതയിൽ ഓടിക്കൊണ്ടിരിക്കുന്നതും റയിൽവെ തന്നെയാണ്.ഇന്ത്യൻ റെയിൽവെയുടെ ഗതി തന്നെ മാറ്റിയ ഗതിമാൻ എക്സ്പ്രസും വന്ദേഭാരതുമൊക്കെ അതിൽ ചില ഉദാഹരണങ്ങൾ മാത്രം. ട്രെയിനുകളുടെ കാര്യത്തിൽ മാത്രമല്ല, റെയിൽപ്പാതകളുടെ നിർമ്മാണത്തിന്റെ കാര്യത്തിലും ഇന്ത്യ ഇന്ന് ഏറെ ‘ഉയരത്തിലാണ്’.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റയിൽവെ പാലം കാശ്മീരിൽ ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു.റയിൽവെ ഇതുവരെ എത്തിയിട്ടില്ലാത്ത വടക്കുകിഴക്കൻ മലമടക്കുകളിലെ സിക്കിം എന്ന സംസ്ഥാനത്തെ റെയിൽപ്പാതയുടെ നിർമ്മാണം ഏതാണ്ട് അമ്പതു ശതമാനത്തിന് മുകളിൽ എത്തിയും നിൽക്കുന്നു.എന്നിരുന്നാലും രാജ്യത്തിന്റെ വടക്കൻ മേഖലയിലെ മലമുകളിലേക്ക് വലിഞ്ഞു കയറാനുള്ള റയിൽവേയുടെ ആ ഉത്സാഹം രാജ്യത്തിന്റെ തെക്കുഭാഗത്തേക്ക് എത്തുമ്പോൾ അൽപ്പം ‘സ്ലോ’ ആകുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.അതിലൊന്നാണ് 1927-ൽ പാതിയിൽ അവസാനിപ്പിച്ച നിലമ്പൂർ-നഞ്ചൻകോട് പാത. ബംഗളൂരു-കൊച്ചി ഇടനാഴിയായാണ് നിലമ്പൂർ – നഞ്ചൻകോട് പാത വിഭാവനം ചെയ്തത്.കേരളത്തില്‍ നിലമ്പൂര്‍ റോഡ് വരെ എത്തിനില്‍ക്കുന്ന പാതയും കര്‍ണാടകയില്‍ നഞ്ചന്‍കോട് വരെ എത്തി നില്‍ക്കുന്ന പാതയും തമ്മിൽ കൂട്ടിമുട്ടിക്കുകയായിരുന്നു പദ്ധതിയുടെ…
Read More » -
India
പകരം വയ്ക്കാനില്ല; ഇത് തമിഴ്നാടിന്റെ സ്വന്തം നായ്ക്കൾ
നല്ല ഇണക്കവും സ്നേഹവും വീടിനും മറ്റുള്ള വളർത്തുമൃഗങ്ങൾക്ക് കാവലും യജമാനനോടും കുടുംബത്തോടുമുള്ള കരുതലുമാണ് നായ്ക്കളെ മറ്റ് മൃഗങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പുവരെ നാം ഏതിനം നായെ വളര്‍ത്തിയാലും അതെല്ലാം വീട്ടുകാവലിനു മാത്രമുള്ളവയായിരുന്നു. എന്നാല്‍ കേരളത്തില്‍ കെന്നല്‍ ക്ലബുകളും (Kennel club) ശ്വാനപ്രദര്‍ശനവും (Dog show) സജീവമായതോടെ നമ്മുടെ ചിന്താഗതിയിലും മാറ്റങ്ങള്‍ ഉണ്ടായി. അപൂര്‍വ്വ ജനുസ്സുകളെ (Rare Genus) സ്വന്തമാക്കുവാനും അവയെ സ്‌നേഹത്തോടെ ശാസ്‌ത്രീയമായി വളര്‍ത്തുവാനും നാം ശീലിച്ചുകഴിഞ്ഞു.തന്നെയുമല്ല ഇന്നിതൊരു വരുമാനമാർഗ്ഗവുമാണ്. ലോകത്തിലാകമാനം വിവിധയിനത്തിൽപ്പെട്ട എണ്ണൂറിലധികം നായകൾ ഇന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.അവയിൽ ഏറ്റവും ചെറിയ ഇനമായ ചിഹ്വാഹ്വ മുതൽ ഏറ്റവും വലിയ ഇനങ്ങളായ ഐറിഷ് വുൾഫ്ഹൗൻഡും ഗ്രേറ്റ് ഡേനും വരെ ഉൾപ്പെടുന്നു.ലാബ്രഡോർ, ജർമ്മൻ ഷെപ്പേർഡ്,പൊമേറിയൻ,റോട്ട്‌വീലര്‍ ഡാഷ്, ഇന്ത്യന്‍ സ്പിറ്റ്‌സ്,ഡോബര്‍മാന്‍,ഡാൽമേഷ്യൻ,ബോക്സർ,ബെൽജിയൻ മാലിനോസ്, ബൾസ്മാസ്റ്റിഫ്,കന്നി കോർസോ,കൊമോൻഡോർ.. തുടങ്ങി വിത്യസ്ത ജനുസ്സിൽ പെട്ട നായ്ക്കളുടെ കണക്കെടുത്താൽ അവയുടെ അക്കങ്ങളുടെ പെരുക്കങ്ങളിൽ നമ്മൾ തന്നെ ഞെട്ടിപ്പോകും. നായ്ക്കൾ പ്രധാനമായും മൂന്ന് വിഭാഗമാണ് ‘. ടോയ് ടൈപ്പ് -അഥവാ കളിക്കൂട്ടുകാർ…
Read More » -
India
രാജ്യത്ത് ഏറ്റവും കൂടുതല്‍ വന്ദേ ഭാരത് ട്രെയിനുകൾ ദക്ഷിണ റെയില്‍വേയ്ക്ക്
ചെന്നൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വന്ദേ ഭാരത് ട്രെയിനുകളുള്ള സോണായി ദക്ഷിണ റെയില്‍വേ.ആറ് വന്ദേഭാരത് ട്രെയിനുകളാണ് ദക്ഷിണ റെയിൽവേയുടെ കീഴിൽ സർവീസ് നടത്തുന്നത്. ദക്ഷിണ റെയില്‍വേയിലെ ആറ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളില്‍ നാലെണ്ണം ചെന്നൈയില്‍ നിന്ന് തിരുനെല്‍വേലി, കോയമ്ബത്തൂര്‍, മൈസൂരു, വിജയവാഡ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. മറ്റ് രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ കേരളത്തില്‍ കാസര്‍ഗോഡിനും തിരുവനന്തപുരത്തിനും ഇടയിലാണ് ഓടുന്നത്. വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണത്തില്‍ നോര്‍ത്തേണ്‍ റെയില്‍വേയാണ് രണ്ടാം സ്ഥാനത്തുള്ളത്.
Read More »