Month: September 2023
-
NEWS
യുഎഇയില്‍ സ്‌പോണ്‍സര്‍ അറിയാതെ ജോലി ചെയ്താല്‍ വിസ റദ്ദാക്കും; തൊഴിലുടമയ്ക്ക് നഷ്ടമുണ്ടാക്കിയാലും ജോലി പോകും
അബുദാബി: യുഎഇയില്‍ സ്‌പോണ്‍സര്‍ അറിയാതെ തൊഴിലാളി മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്താല്‍ വിസ റദ്ദാക്കാന്‍ തൊഴിലുടമയ്ക്ക് അവകാശമുണ്ടെന്ന് മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. തൊഴില്‍ കരാറിലെ മാനദണ്ഡങ്ങള്‍ ലംഘിക്കാന്‍ പാടില്ല. വിസ മാറ്റ നടപടികള്‍ പൂര്‍ത്തിയാക്കാതെ മറ്റിടങ്ങളില്‍ ജോലി ചെയ്താലും തൊഴില്‍ കരാര്‍ റദ്ദാക്കി തൊഴിലാളിയെ പിരിച്ചുവിടാനും അനുമതിയുണ്ട്. വിവിധ നിയമലംഘനങ്ങളില്‍ തൊഴില്‍ ഉടമയുടെ അധികാരത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു മന്ത്രാലയം. വ്യാജ രേഖകള്‍ നല്‍കിയും വേഷം മാറിയും ജോലി തരപ്പെടുത്തിയതാണെന്ന് തെളിഞ്ഞാലും മുന്നറിയിപ്പില്ലാതെ തൊഴില്‍ കരാര്‍ റദ്ദാക്കാം. തൊഴിലുടമയക്ക് ഭീമമായ നഷ്ടം വരുത്തിയാലും മനഃപൂര്‍വം സ്വത്ത് നശിപ്പിച്ചാലും ഇതേ നടപടി സ്വീകരിക്കാം. ജോലിയുടെയും തൊഴിലിടത്തിന്റെയും സുരക്ഷയ്ക്ക് സ്ഥാപനം സ്വീകരിച്ച ആഭ്യന്തര മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തിലും തൊഴില്‍ കരാര്‍ റദ്ദാക്കി പിരിച്ചുവിടാം. തൊഴില്‍ കരാറിലെ അടിസ്ഥാന നിയമങ്ങള്‍ ലംഘിച്ചാല്‍ രേഖാമൂലം താക്കീത് നല്‍കണം. 2 തവണ മുന്നറിയിപ്പു നല്‍കിയിട്ടും ലംഘനം ആവര്‍ത്തിച്ചാല്‍ തൊഴില്‍ കരാര്‍ റദ്ദാക്കാം. ജോലിയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പരസ്യമാക്കുന്നവര്‍ക്കും ജോലി പോകും. ജോലിസമയത്ത്…
Read More » -
NEWS
ഏഷ്യന്‍ ഗെയിംസ് ഹോക്കി: ഇന്ന് ഇന്ത്യ-പാക് പോരാട്ടം
ഹാങ്‌ചൊ: ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ഇന്ന്. പൂള്‍ എയില്‍ കളിച്ച മൂന്ന് കളികളും ജയിച്ച് ഒന്നും രണ്ടും സ്ഥാനത്താണ് ഇന്ത്യയും പാക്കിസ്ഥാനും. ആദ്യ കളികളിൽ ഇന്ത്യ ഉസ്ബക്കിസ്ഥാനെ 16-0നും സിംഗപ്പൂരിനെ 16-1നും ജപ്പാനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കും പരാജയപ്പെടുത്തിയിരുന്നു. ആദ്യ രണ്ട് കളികളിലും ഹാട്രിക്കടിച്ച മന്‍ദീപും ഉസ്ബക്കിസ്ഥാനെതിരെ നാലും സിംഗപ്പൂരിനെതിരെ രണ്ടും ഗോളടിച്ച വരുണ്‍ കുമാറും സിംഗപ്പൂരിനെതിരെ നാല് ഗോളിച്ച നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും ജപ്പാനെതിരെ രണ്ട് ഗോളടിച്ച അഭിഷേകും ഉള്‍പ്പെടുന്ന ഇന്ത്യ ഉജ്ജ്വല ഫോമിലാണ്. ആദ്യ കളിയില്‍ 11-0ന് സിംഗപ്പൂരിനെയും രണ്ടാം കളിയില്‍ ബംഗ്ലാദേശിനെ 5-2നും ഉസ്ബക്കിസ്ഥാനെ 18-2നും പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാന്‍ ഇന്ന് ഇന്ത്യയെ നേരിടാനിറങ്ങുന്നത്. വൈകിട്ട് 6:15 നാണ് മത്സരം.
Read More » -
Movie
”ഏറെ വിശ്വാസമുണ്ടായിരുന്ന ചിത്രമാണ്; ആത്മാര്‍ഥ പരിശ്രമത്തിന്റെ ഫലം”
കൊച്ചി: ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന സിനിമ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി. തങ്ങള്‍ക്ക് ഏറെ വിശ്വാസമുണ്ടായിരുന്ന ചിത്രമാണ് ഇതെന്നും മുഴുവന്‍ ടീമിന്റെയും ആത്മാര്‍ഥ പരിശ്രമം പിന്നിലുണ്ടായിരുന്നെന്നും മമ്മൂട്ടി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. എ.എസ്.ഐ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന നായക കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ വാക്കുകള്‍. ”കണ്ണൂര്‍ സ്‌ക്വാഡിനെക്കുറിച്ചുള്ള നിങ്ങളുടെ നിരൂപണങ്ങളും അഭിപ്രായങ്ങളും ഞങ്ങള്‍ എല്ലവരുടെയും ഹൃദയം നിറയ്ക്കുകയാണ്. നിങ്ങള്‍ ഓരോരുത്തരോടും ഒരുപാട് നന്ദിയുണ്ട്. ഞങ്ങള്‍ക്ക് ആഴത്തില്‍ വിശ്വാസമുണ്ടായിരുന്ന ഒരു സിനിമയാണിത്. ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുമുണ്ട്. അതിന് ഒരുപാട് സ്നേഹം തിരിച്ച് കിട്ടുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷം”- മമ്മൂട്ടി കുറിച്ചു. കാസര്‍കോട് നടക്കുന്ന ഒരു കൊലപാതകത്തിന്റെ പിന്നിലെ പ്രതികളെ തേടി എ.എസ്.ഐ ജോര്‍ജ്, ജയന്‍, ജോസ്, മുഹമ്മദ് ഷാഫി എന്നിവര്‍ നടത്തുന്ന ഇന്ത്യന്‍ യാത്രയാണ് ചിത്രത്തിന്റെ ആകെത്തുക. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുഹമ്മദ് ഷാഫി, റോണി ഡേവിഡ് രാജ് എന്നിവര്‍ ചേര്‍ന്നാണ്. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം.…
Read More » -
India
മനേക ഗാന്ധിക്കെതിരെ നൂറ് കോടിയുടെ മാനനഷ്ട നോട്ടീസയച്ച് ഇസ്‌കോണ്‍
ന്യൂഡൽഹി:ഗോശാലകളിൽ നിന്നും പശുക്കളെ അറവുകാര്‍ക്ക് നല്‍കുന്നുവെന്ന പരാമര്‍ശത്തിൽ മനേക ഗാന്ധിക്കെതിരെ നൂറ് കോടിയുടെ മാനനഷ്ട നോട്ടീസയച്ച് ഇസ്‌കോണ്‍. എം.പിയുടെ പരാമര്‍ശം ഇസ്‌കോണ്‍(ഇര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ്) അംഗങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും അടിസ്ഥാനരഹിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. അടുത്തിടെയായിരുന്നു ഇസ്‌കോണിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുമായി ബി.ജെ.പി എം.പി മനേക ഗാന്ധി രംഗത്തെത്തിയത്. തങ്ങളുടെ ഗോശാലകളില്‍ നിന്നും പശുക്കളെ അറവുകാര്‍ക്ക് നല്‍കുന്ന ചതിയന്മാരാണ് ഇസ്‌കോണ്‍ എന്നായിരുന്നു മനേക ഗാന്ധിയുടെ പരാമര്‍ശം. അന്ധ്രാപ്രദേശിലെ ഇസ്‌കോണ്‍ ഗോശാല സന്ദര്‍ശിച്ചപ്പോള്‍ ആരോഗ്യമുള്ള പശുക്കളെയൊന്നും കണ്ടില്ലെന്നും എം.പി പറഞ്ഞിരുന്നു. ഗോശാലകളില്‍ പശുക്കിടാങ്ങള്‍ ഒന്നുപോലുമില്ല. അതിനര്‍ത്ഥം അവയെല്ലാം വില്‍ക്കപ്പെട്ടുവെന്നാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
Read More » -
Kerala
അരിക്കൊമ്പന്‍ സമരത്തിന്റെ പേരില്‍ ഊരുവിലക്ക്; പരാതിക്കാരന്‍ മരിച്ചനിലയില്‍
ഇടുക്കി: അരിക്കൊമ്പന്‍ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഊരുവിലക്ക് നേരിടുന്നെന്ന പരാതി ഉന്നയിച്ച യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചിന്നക്കനാല്‍ ചെമ്പകതൊഴുകുടി സ്വദേശി ആനന്ദ് രാജ് (40) നെയാണ് ഇയാള്‍ താമസിച്ചിരുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മൃഗസ്‌നേഹികളുടെ കൂട്ടായ്മ കഴിഞ്ഞ ഓഗസ്റ്റില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്‍പില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഊരുവിലക്ക് നേരിടുന്നുവെന്ന പരാതിയുമായി ആനന്ദ് രംഗത്തുവന്നിരുന്നു. ഒരാഴ്ചയായി ഇയാള്‍ അമിതമായി മദ്യപിക്കാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇയാളുടെ ആരോഗ്യനിലയും പലവിധ അസുഖങ്ങളാല്‍ തീര്‍ത്തും മോശമായിരുന്നു. ആനന്ദ് രാജിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ശാന്തന്‍പാറ സിഐ മനോജ് കുമാര്‍ പറഞ്ഞു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം നടത്തി. ജ്യോതിയാണ് ഭാര്യ.
Read More » -
Kerala
‘അപ്പണിയിവിടെ നടപ്പില്ല’! ബിജെപി ബന്ധത്തില്‍ ജെഡിഎസിന് മുന്നറിയിപ്പുമായി സിപിഎം
തിരുവനന്തപുരം: കേന്ദ്രത്തില്‍ എന്‍ഡിഎയുടെ ഭാഗമായ ജനതാദള്‍ എസിന് കേരളത്തില്‍ മുന്നറിയിപ്പു നല്‍കി സിപിഎം. ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരാനാകില്ലെന്ന് സിപിഎം വ്യക്തമാക്കി. ഈ വിഷയത്തില്‍ അടിയന്തിരമായി പ്രശ്‌നപരിഹാരം ഉണ്ടാകണമെന്ന് ജെഡിഎസ് സംസ്ഥാന നേതൃത്വത്തോട് സിപിഎം നിര്‍ദേശിച്ചു. കേരളം ഭരിക്കുന്നത് എന്‍ഡിഎ ഇടതുമുന്നണി സഖ്യകക്ഷി സര്‍ക്കാരെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സിപിഎം നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ പ്രശ്‌നപരിഹാരത്തിനായുള്ള നീക്കങ്ങളിലേക്ക് ജെഡിഎസ് നീങ്ങി. ഒക്ട*!*!*!ോബര്‍ ഏഴിന് ജെഡിഎസ് സംസ്ഥാന നേതൃയോഗം എറണാകുളത്ത് ചേരുന്നുണ്ട്. ഇതിന് മുന്‍പ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ബിജെപിയുമായി സഖ്യത്തില്‍ ഏര്‍പ്പെടാനുള്ള ജനതാദള്‍ (എസ്) ദേശീയ നേതൃത്വത്തിന്റെ തീരുമാനം കേരള ഘടകം അംഗീകരിക്കില്ലെന്നു സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് പറഞ്ഞിരുന്നു. ബിജെപി വിരുദ്ധ, കോണ്‍ഗ്രസ് ഇതര കക്ഷികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടിയുടെ ദേശീയ പ്ലീനവും ദേശീയ നിര്‍വാഹക സമിതിയും തീരുമാനിച്ചത്. അതിനു വിരുദ്ധമായ തീരുമാനം ചര്‍ച്ച ചെയ്തിട്ടില്ല. അതുകൊണ്ട് പ്ലീനം എടുത്ത നിലപാടിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത…
Read More » -
NEWS
ഏഷ്യന്‍ ഗെയിംസ്: മലയാളി താരങ്ങളായ എം ശ്രീശങ്കറും ജിന്‍സന്‍ ജോണ്‍സനും ഫൈനലില്‍
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ മലയാളി താരങ്ങളായ എം ശ്രീശങ്കര്‍ ലോങ് ജംപിലും ജിന്‍സന്‍ ജോണ്‍സന്‍ 1500 മീറ്ററിലും ഫൈനലിൽ കടന്നു.100 മീറ്റര്‍ ഹര്‍ഡില്‍സിലെ മെഡല്‍ പ്രതീക്ഷയായ ജ്യോതിയരാജിയും ഫൈനലിലെത്തിയിട്ടുണ്ട്. യോഗ്യതാ റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ തന്നെ 7.97 മീറ്റര്‍ പിന്നിട്ടാണ് ശ്രീശങ്കര്‍ ഫൈനലുറപ്പിച്ചത്. യോഗ്യതാ മാര്‍ക്ക് 7.90മീറ്റാണ്.നിലവിലെ 1500 മീറ്റര്‍ ഏഷ്യന്‍ ഗെയിംസ് ചാമ്ബ്യനാണ് ജിന്‍സന്‍. ഹീറ്റ്‌സില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മലയാളി താരം ഫൈനലുറപ്പിച്ചത്. നിലവിൽ 33 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണുള്ളത്. എട്ട് സ്വര്‍ണം, 12 വെള്ളി, 13 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ സമ്ബാദ്യം.
Read More » -
Kerala
പെരുമഴയില്‍ ഉപജില്ലാ കായിക മേള; കേസെടുത്ത് ബാലാവകാശ കമ്മീഷന്‍
തിരുവനന്തപുരം: പെരുമഴയത്ത് ഉപജില്ലാ കായിക മേള നടത്തയ സംഭവത്തില്‍ ഇടപെട്ട് ബാലാവകാശ കമ്മീഷന്‍. സ്‌കൂള്‍ മീറ്റ് നിര്‍ത്തി വയ്ക്കാന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കാട്ടാക്കട ഉപജില്ലാ മേളയാണ് പെരുമഴയിലും നടത്തിയത്. ഇന്നലെയാണ് മത്സരങ്ങള്‍ നടത്തിയത്. ഇന്നും മത്സരങ്ങളുണ്ടായിരുന്നു. ജില്ലയില്‍ ഇന്നലെ ഓറഞ്ച് അലര്‍ട്ടായിരുന്നു. എന്നാല്‍ ഇതു വകവയ്ക്കാതെയാണ് മീറ്റ് നടത്തിയത്. സംഭവം വാര്‍ത്തയായെങ്കിലും മീറ്റ് മാറ്റാന്‍ അധികൃതര്‍ തയ്യാറായില്ല. മത്സരം മാറ്റി വച്ചാല്‍ ഗ്രൗണ്ട് കിട്ടില്ല എന്നായിരുന്നു ഇതിനുള്ള ന്യായീകരണം. വെള്ളം നിറഞ്ഞ ട്രാക്കിലൂടെയാണ് കുട്ടികള്‍ ഓട്ടമടക്കമുള്ള മത്സരത്തില്‍ മാറ്റുരച്ചത്. 200നു മുകളില്‍ കുട്ടികള്‍ മത്സരിക്കാനെത്തിയിരുന്നു. ഇന്നലെ രാവിലെ മുതല്‍ കനത്ത മഴയായിരുന്നു. കുട്ടികള്‍ വിറങ്ങലിച്ചു മത്സരിക്കാന്‍ നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും അധികൃതരുടെ പരിഗണാ വിഷയമേ ആയിരുന്നില്ല. മത്സരം മാറ്റി വയ്ക്കാനുള്ള തീരുമാനവും അവര്‍ എടുത്തില്ല. പിന്നാലെയാണ് ബാലാവകാശ കമ്മീഷന്‍ രംഗത്തെത്തിയത്.
Read More » -
NEWS
ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി
തിരുവനന്തപുരം:ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി.ചെക്ക് ഇൻ തുടങ്ങാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാര്‍ അറിയുന്നത്. അതേസമയം എന്താണ് വിമാനം റദ്ദാക്കുന്നതെന്നുള്ള വ്യക്തമായ കാരണം അധികൃതര്‍ നല്‍കിയിട്ടില്ല. സാങ്കേതിക തകരാറാണെന്ന് മാത്രമാണ് അറിയിച്ചത്. വിമാനം റദ്ദാക്കിയതിന് പിന്നാലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുന്നൂറോളം യാത്രക്കാരാണ് ദുബായി വിമാനത്താവളത്തില്‍ കുടുങ്ങിയത്.
Read More » -
Kerala
മാരാരിക്കുളത്ത് കടലില്‍ കാണാതായ മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: മല്‍സ്യബന്ധനത്തിനിടെ കടലില്‍ കാണാതായ മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂര്‍ വാഴക്കൂട്ടത്തില്‍ ജിബിന്‍ അലക്‌സാണ്ടറി (28)ന്റെ മൃതദേഹമാണ് പള്ളിത്തോട് ഭാഗത്ത് കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് കാട്ടൂര്‍ പടിഞ്ഞാറ് കടലില്‍ വല നീട്ടുന്നതിന് വള്ളത്തില്‍ നിന്നു കടലിലേക്ക് ഇറങ്ങിയപ്പോള്‍ ജിബിനെ കാണാതായത്. കാട്ടൂരില്‍നിന്നു സുഹൃത്തുക്കള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം കരയിലെത്തിച്ച് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാന്‍ നീക്കം നടക്കുകയാണ്.
Read More »