ആലപ്പുഴ: കേരളത്തിലും ഫുഡ് സ്ട്രീറ്റോ ? അതേ, വിദേശ മോഡല്‍ ഫുഡ് സ്ട്രീറ്റ് ആലപ്പുഴയിലും ആരംഭിച്ചു കഴിഞ്ഞു.
ലൈറ്റ് ഹൗസിനു സമീപം എലിഫന്റ് ഗേറ്റ് റോഡ് വരെ
വൈകുന്നേരം 5 മണിമുതല്‍ രാത്രി 12 മണിവരെയാണ് ഫുഡ് സ്ട്രീറ്റ്.
തെരുവിനെ പൂര്‍ണ്ണമായും സൗന്ദര്യവല്‍ക്കരിച്ചു.
പാര്‍ക്കിംഗ് ഏരിയകളും,
ഹട്ടുകളും,
കലാ സന്ധ്യകള്ക്കുള്ള വേദിയും, കുട്ടികൾക്കുള്ള കളി സ്ഥലങ്ങളും, കളറിംഗ് ഫ്ലോറുകളും,
മൂവബിള്‍ ഫുഡ് ട്രക്കുകള്‍,
ഐസ് ക്രീം ജ്യൂസ് സ്പോട്ടുകളും, പരിപാടികൾക്ക് പ്രൊജക്ടര്‍ സ്ക്രീന്‍ ആര്‍ട്ട് ഫോട്ടോഗ്രാഫി,
എക്സിബിഷന് ഏരിയ,
സാംസ്കാരിക പരിപാടികള്‍ക്കും കൂട്ടായ്മകള്‍ക്കുമായ് ആംഫി തിയേറ്റര്‍, മനോഹരമായ അലങ്കാര ദീപങ്ങള്‍ കെ.എസ്.ആര്.ടി.സി ഡബിള്‍ ഡക്കര്‍ ഫുഡ് ട്രക്ക് അടക്കം
ഒരുക്കുന്ന ഫുഡ് -ആർട്ട് സ്ട്രീറ്റ് പദ്ധതിയാണ് സര്‍ക്കാര്‍ അനുമതി പ്രകാരം ആരംഭിച്ചിരിക്കുന്നത്.
ടൂറിസം വകുപ്പിനാണ് ചുമതല.45 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.ലോകോത്തര ഫുഡുകൾ ഇവിടെ ലഭിക്കും.