വയനാട്ടിലല്ല, ഹൈദരാബാദില്‍ എനിക്കെതിരെ മത്സരിക്കൂ.വലിയ പ്രസ്താവന നടത്തുന്നതിനു പകരം നാട്ടിലിറങ്ങണമെന്നും ഉവൈസി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിലുള്ളവര്‍ പലതും പറയും.അതുകേട്ട് സ്ഥിരം വലിയ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് താങ്കള്‍. പക്ഷെ, ബാബരി മസ്ജിദും സെക്രട്ടറിയേറ്റ് പള്ളിയുമെല്ലാം തകര്‍ക്കപ്പെട്ടത് കോണ്‍ഗ്രസ് ഭരണകാലത്താണ്”-ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ ഉവൈസി ചൂണ്ടിക്കാട്ടി.
ഈ മാസം ആദ്യത്തില്‍ തെലങ്കാനയിലെ തുക്കുഗുഡയില്‍ നടന്ന പരിപാടിയില്‍ ഉവൈസിക്കും എ.ഐ.എം.ഐ.എമ്മിനും എതിരെ രൂക്ഷവിമര്‍ശനമാണ് രാഹുല്‍ ഗാന്ധി നടത്തിയിരുന്നത്. ബി.ജെ.പിയും ബി.ആര്.എസ്സും എ.ഐ.എം.ഐ.എമ്മും ഒറ്റക്കെട്ടായാണ് തെലങ്കാനയില്‍ പ്രവര്ത്തിക്കുന്നതെന്നായിരുന്
ഈ വര്‍ഷം അവസാനത്തില്‍ തെലങ്കാനയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമാന പോരാട്ടമായാണ് ഓരോ പാര്‍ട്ടിയും കാണുന്നത്. ബി.ആര്.എസ്സിനൊപ്പം എ.ഐ.എം.ഐ.എം ഭരണം നിലനിര്‍ത്താൻ പോരാടുമ്ബോള്‍ പഴയ പ്രതാപം തിരിച്ചുപിടിച്ച് അധികാരത്തില്‍ തിരിച്ചെത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് കോണ്‍ഗ്രസ്. ബി.ജെ.പിയുടെ ദക്ഷിണേന്ത്യൻ പദ്ധതികളിലെ പ്രധാന നോട്ടങ്ങളിലൊന്നുമാണ് സംസ്ഥാനമെന്നതും ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ് പോരിനെ കൂടുതല്‍ ദേശീയശ്രദ്ധയിലെത്തിക്കുമെന്നു