NEWSPravasi

യുവമന്ത്രിക്കായി ഷെയ്ഖ് മുഹമ്മദിന്റെ പോസ്റ്റ്; 7 മണിക്കൂറിനിടെ ലഭിച്ചത് 4700 അപേക്ഷ

അബുദാബി: യുവമന്ത്രിക്കായുള്ള യുഎഇയുടെ അന്വേഷണത്തില്‍ 7 മണിക്കൂറിനകം ലഭിച്ചത് 4700 അപേക്ഷകള്‍! യുവജന മന്ത്രിയെ ആവശ്യമുണ്ടെന്ന് കാണിച്ച് എക്‌സ് പ്ലാറ്റ്‌ഫോമില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇട്ട പോസ്റ്റാണ് ഇത്രയും പ്രതികരണം ലഭിച്ചത്.

യുഎഇ ഒരു യുവജന മന്ത്രിയെ തേടുന്നു. യുവജനങ്ങളെ പ്രതിനിധീകരിക്കുകയും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹാരം കാണുകയും ചെയ്യുന്ന യുവാവിനെയോ യുവതിയെയോ ആണ് രാജ്യം തിരയുന്നത്. കഴിവുള്ള സത്യസന്ധരായ സ്വദേശികള്‍ കാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് ഇമെയില്‍ [email protected]  വഴി അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ രാജ്യത്തിന്റെ യുവജന മന്ത്രിയാകും. എന്നായിരുന്നു പോസ്റ്റിന്‍െ്‌റ ഉള്ളടക്കം.

Signature-ad

യുഎഇയെക്കുറിച്ച് അറിവുണ്ടാകുക, രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ ധീരനും ശക്തനുമാകുക, രാജ്യസേവനത്തില്‍ അഭിനിവേശം ഉള്ളവരാകുക എന്നതാണ് പ്രധാന നിബന്ധന.

അടുത്ത തലമുറയിലെ നേതാക്കളെ വളര്‍ത്തുന്നത് യുഎഇ ഗവണ്‍മെന്റിന്റെ മുന്‍ഗണനകളില്‍ ഒന്നാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി 2016ല്‍ ഷമ്മ ബിന്‍ത് സുഹൈല്‍ ഫാരിസ് അല്‍ മസ്റൂയി 22-ാം വയസ്സില്‍ യുവജനകാര്യ സഹമന്ത്രിയാക്കിട്ടുണ്ട് യുഎഇ. രാജ്യത്തുടനീളമുള്ള സര്‍വകലാശാലകള്‍ നാമനിര്‍ദേശം ചെയ്തവരില്‍നിന്നാണ് അന്ന് ഷമ്മയെ തിരഞ്ഞെടുത്തത്.

Back to top button
error: