Month: September 2023
-
Kerala
ആദ്യ വന്ദേഭാരതിന്റെ വരുമാനം വർധിച്ചത് രണ്ടാം വന്ദേഭാരത് അനുവദിക്കാൻ കാരണമായി; കേന്ദ്ര സഹമന്ത്രിമാർ കേരളത്തിൽ വന്ന് ഇല്ലാത്ത പത്രാസ് കാണിക്കരുത്: കെ.മുരളീധരൻ
തിരുവനന്തപുരം: ആദ്യ വന്ദേഭാരതിന്റെ വരുമാനം വർധിച്ചതാണ് കേരളത്തിൽ രണ്ടാം വന്ദേഭാരത് അനുവദിക്കാൻ കാരണമായതെന്നും കേന്ദ്ര സഹമന്ത്രിമാർ കേരളത്തിൽ വന്ന് ഇല്ലാത്ത പത്രാസ് കാണിക്കരുതെന്നും കോൺഗ്രസ് നേതാവും എംപിയുമായ കെ.മുരളീധരൻ. കേരളത്തിൽ രണ്ടാം വന്ദേഭാരത് വന്നത് സന്തോഷമുള്ള കാര്യമാണ്. കാസർഗോഡും തിരുവനന്തപുരവും തമ്മിലുള്ള അകലം കുറഞ്ഞു. കേരളത്തിൽ നിന്നുള്ള എംപിമാരുടെ സമ്മർദം ഫലം ചെയ്തു.അല്ലാതെ സഹമന്ത്രിമാരുടെ കാരുണ്യത്തിൽ കിട്ടിയതല്ല വന്ദേഭാരതെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദ്യ വന്ദേഭാരതിന്റെ വരുമാനം വർധിച്ചത് രണ്ടാം വന്ദേഭാരത് അനുവദിക്കാൻ കാരണമായി. പക്ഷേ, ബിജെപി തരം താണ രാഷ്ട്രീയം കളിക്കുന്നു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ അത് കണ്ടു. പരിപാടിക്ക് ക്ഷണിച്ച പ്രാദേശിക എംഎൽഎയെ സംസാരിക്കാൻ അനുവദിച്ചില്ല. നാടൻ ഭാഷയിൽ പറഞ്ഞാൽ തറക്കളിയാണ് നടന്നത്. ഉദ്ഘാടന യാത്ര മറ്റു ട്രെയിനുകളെ വൈകിപ്പിച്ചു. ബിജെപി ഓഫീസിൽ ഇരുന്ന് യാത്ര ചെയ്യുന്ന പ്രതീതി ആയിരുന്നു വന്ദേഭാരതിൽ യാത്ര ചെയ്തപ്പോൾ. സത്യത്തിൽ കയറേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി. വന്ദേഭാരതിനായി എല്ലാ എംപിമാരും കൂട്ടായ പ്രവർത്തനം…
Read More » -
Kerala
സ്‌കൂള്‍ അധ്യാപകരെ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ സ്ഥലംമാറ്റണം; നിയമസഭാ സമിതി ശിപാര്‍ശ
തിരുവനന്തപുരം: എല്ലാ സ്‌കൂള്‍ അധ്യാപകര്‍ക്കും അഞ്ചുവര്‍ഷത്തിലൊരിക്കല്‍ സ്ഥലംമാറ്റം നടപ്പാക്കണമെന്ന് നിയമസഭാ സമിതിയുടെ ശിപാര്‍ശ. കെകെ ശൈലജ അധ്യക്ഷയായ പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതിയുടേതാണ് ശിപാര്‍ശ. എല്‍ പി, യുപി, ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ സ്ഥലംമാറ്റം നടത്തുന്നത് പരിഗണിക്കണം. കഴിവുള്ള അധ്യാപകരുടെ സേവനം എല്ലാ സ്‌കൂളിലും ലഭ്യമാക്കാനാണ് പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതി നിര്‍ദേശിക്കുന്നത്. ഈ അധ്യയനവര്‍ഷം തന്നെ ഇംഗ്ലീഷ് അധ്യാപകര്‍ ഇല്ലാത്ത സ്‌കൂളുകളില്‍ തസ്തികനിര്‍ണയം നടത്തി നിയമനം നടത്തണം. കായികവിദ്യാഭ്യാസത്തിനും നടപടിവേണം. കംപ്യൂട്ടര്‍, ഐടി പഠനത്തിന് സെക്കന്‍ഡറി തലത്തിലും സ്ഥിരാധ്യാപകരെ നിയമിക്കുന്നത് പരിശോധിക്കണമെന്നും ശിപാര്‍ശയില്‍ പറയുന്നു. നിലവില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കു മാത്രമാണ് നിര്‍ബന്ധിത സ്ഥലംമാറ്റമുള്ളത്. ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് മൂന്നുവര്‍ഷം കൂടുമ്പോള്‍ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ സ്ഥലംമാറ്റമുണ്ടാവും.
Read More » -
NEWS
അമേരിക്കയിലും ഖലിസ്ഥാനി നേതാക്കള്‍ക്ക് വധഭീഷണി; മുന്നറിയിപ്പുമാി എഫ്ബിഐ
ന്യൂയോര്‍ക്ക്: ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നാലെ, യുഎസിലെ ഖലിസ്ഥാനി നേതാക്കള്‍ക്ക് വധഭീഷണിയുള്ളതായി എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയെന്നു റിപ്പോര്‍ട്ട്. സിഖ് സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന നിരവധിപ്പേരെ ഇതുമായി ബന്ധപ്പെട്ട് എഫ്ബിഐ ഫോണില്‍ ബന്ധപ്പെടുകയും നേരില്‍ കാണുകയും ചെയ്തതായി അമേരിക്കയിലെ സിഖ് ആക്ടിവിസ്റ്റ് പ്രിത്പാല്‍ സിങ് പ്രതികരിച്ചു. അമേരിക്കന്‍ മാധ്യമമായ ഇന്റര്‍സെപ്റ്റില്‍ റിപ്പോര്‍ട്ട് വന്നതോടെ നയതന്ത്രതലത്തില്‍ വീണ്ടും ആശങ്കയേറി. ജൂണ്‍ അവസാനത്തോടെ രണ്ട് എഫ്ബിഐ ഏജന്റുമാര്‍ തന്നെ സന്ദര്‍ശിക്കുകയും വധഭീഷണിയുള്ളതായി അറിയിക്കുകയും ചെയ്തതായി പ്രിത്പാല്‍ സിങ് പറയുന്നു. ഭീഷണി എവിടെനിന്നാണെന്നോ, ആരില്‍നിന്നാണെന്നോ അവര്‍ പറഞ്ഞിരുന്നില്ലെന്നും പ്രിത്പാല്‍ പ്രതികരിച്ചു. യുഎസ് പൗരനായ പ്രിത്പാല്‍ സിങ് അമേരിക്കന്‍ സിഖ് കോക്കസ് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റാണ്. സമാന അനുഭവമുണ്ടെന്ന് വേറെയും സിഖ് ആക്ടിവിസ്റ്റുകള്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, വാര്‍ത്തയുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ എഫ്ബിഐ ഇതുവരെ തയാറായിട്ടില്ല. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ (കെടിഎഫ്) കാനഡയിലെ തലവന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണത്തിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കു…
Read More » -
Crime
സൗദി യുവതിക്കെതിരേ ലൈംഗികാതിക്രമം; മല്ലു ട്രാവലര്‍ക്കെതിരേ ലുക്ക്-ഔട്ട് നോട്ടീസ്
കൊച്ചി: സൗദി യുവതിയോട് ലൈംഗികാതിക്രമം കാട്ടി എന്ന കേസില്‍ വ്ളോഗറായ മല്ലുട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാനെതിരേ ലുക്ക്-ഔട്ട് നോട്ടീസ് പുറത്തിറക്കി. വിമാനത്താവളത്തിലാണ് ലുക്ക്-ഔട്ട് നോട്ടീസ്. വ്‌ളോഗറോട് ഹാജരാകാന്‍ പോലീസ് നിര്‍ദേശം നല്‍കി. ഇയാള്‍ വിദേശത്തായതിനാല്‍ പരാതി ലഭിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസിന് ഇയാടെ ചോദ്യംചെയ്യാനോ മറ്റു നടപടികളിലേക്കു കടക്കാനോ സാധിച്ചിരുന്നില്ല. എത്രയും വേഗം സ്റ്റേഷനില്‍ ഹാജരാകണമെന്ന് പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനൊപ്പമാണ് ഇപ്പോള്‍ ലുക്ക്-ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഇയാള്‍ കേരളത്തില്‍ എത്തുകയാണെങ്കില്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് തങ്ങളെ അറിയിക്കണമെന്നാണ് പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്. പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അഭിമുഖവുമായി ബന്ധപ്പെട്ട് എറണാകുളത്ത് എത്തിയപ്പോഴാണ് ലൈംഗികാതിക്രമം ഉണ്ടായതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. തന്നേയും സുഹൃത്തിനേയും മല്ലു ട്രാവലര്‍ ഫ്‌ലാറ്റിലേക് ക്ഷണിക്കുകയായിരുന്നു. ഫ്‌ലാറ്റിലെത്തിയ തന്നെ റൂമിലേക്ക് കൊണ്ടുപോയി. ഈ സമയം തന്റെ സുഹൃത്ത് റൂമിന് പുറത്ത് നില്‍ക്കുകയായിരുന്നു. റൂമില്‍വെച്ച് അയാള്‍ തന്റെ മാറിടത്തില്‍ പിടിച്ചു. കവിളില്‍ ഉമ്മ…
Read More » -
India
രാജ്യന്തര കിക്ക് ബോക്‌സിംഗിൽ ഇന്ത്യക്കായി രണ്ടു മെഡലുകള്‍ നേടി കുട്ടിക്കാനം മരിയന്‍ കോളജിലെ ഏബല്‍ ജോസഫ്
ഇടുക്കി:രാജ്യന്തര കിക്ക് ബോക്‌സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വേണ്ടി രണ്ടു മെഡലുകള്‍ നേടി അഭിമാനമായി കുട്ടിക്കാനം മരിയന്‍ കോളജിലെ ഏബല്‍ ജോസഫ്. ഉസ്ബക്കിസ്ഥാനില്‍ നടന്ന മത്സരത്തില്‍ പോയിന്‍റ് ഫൈറ്റ്, ലൈറ്റ് കോണ്‍ടാക്റ്റ് എന്നീ വിവിഭാഗങ്ങളിലാണ് ഏബല്‍ രണ്ടു വെങ്കലം കരസ്ഥമാക്കിയത്.പോയിന്‍റ് ഫൈറ്റില്‍ പാക്കിസ്ഥാന്‍ താരത്തെയും ലൈറ്റ് കോണ്‍ടാക്റ്റില്‍ ഉസ്ബാക്കിസ്ഥാന്‍ താരത്തെയും പരാജയപ്പെടുത്തിയായിരുന്നു ഏബലിന്‍റെ വെങ്കലനേട്ടം. 2022 നവംബറില്‍ ഡല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ ഓപ്പണ്‍ ഇന്‍റര്‍നാഷണല്‍ കിക്ക് ബോക്‌സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വേണ്ടി ഏബല്‍ രണ്ടു സ്വര്‍ണമെഡലുകള്‍ കരസ്ഥമാക്കിയിരുന്നു മത്സരത്തേത്തുടര്‍ന്ന് കാലിനേറ്റ പരിക്ക് വകവയ്ക്കാതെയാണ് ഉസ്ബക്കിസ്ഥാനില്‍ മത്സരത്തിന് ഇറങ്ങിയത്. കാലിന്‍റെ വേദന ഇപ്പോഴും അലട്ടുന്നുണ്ടെങ്കിലും ചികിത്സയ്ക്കും പരിശീലനത്തിനും ശേഷം വീണ്ടും മത്സരത്തിനിറങ്ങണമെന്നും രാജ്യത്തിനു വേണ്ടി സ്വര്‍ണം സ്വന്തമാക്കണമെന്നുമാണ് ആഗ്രഹമെന്നും ഏബല്‍ പറയുന്നു. കുട്ടിക്കാനം മരിയന്‍ കോളജില്‍ ബിബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ഏബല്‍ ജോസഫ്.
Read More » -
India
ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം
ബീജിംഗ്:ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ആദ്യ സ്വര്‍ണം നേടി. രുദ്രാംഷ് പാട്ടീല്‍, ഐശ്വരി തോമര്‍, ദിവ്യാന്‍ഷ് പന്‍വാര്‍ ടീം 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ്ങിലാണ് സ്വർണം നേടിയത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോകറെക്കോഡോടെയാണ് ടീമിന്റെ പ്രകടനം. 1893.7 പോയന്റാണ് ഇന്ത്യന്‍ ടീം നേടിയത്. കൊറിയ രണ്ടാം സ്ഥാനവും ചൈന മൂന്നാം സ്ഥാനവുംകരസ്ഥമാക്കി.
Read More » -
Crime
മാരാരിക്കുളത്ത് വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയില്‍; കണ്ടെത്തിയത് വീടിനു പുറത്ത്
ആലപ്പുഴ: മാരാരിക്കുളത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം വടക്ക് ദേവസ്വം തയ്യില്‍ പ്രസന്നന്റെ ഭാര്യ മഹിളാമണി (55) ആണ് മരിച്ചത്. വീടിനു പുറത്താണ് ഇവരെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചുവരികയാണ്. ആത്മഹത്യയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ സംഭവത്തില്‍ പൊലീസ് ദുരൂഹത കാണുന്നുണ്ട്. പുലര്‍ച്ചെയാണ് വീട്ടമ്മ മരിച്ചതായി മനസ്സിലാക്കുന്നത്. അതേസമയം, സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Read More » -
Crime
മദ്യസത്കാരത്തിനിടെ അടിപിടി; റോഡരികില്‍ അവശനായി കിടന്ന യുവാവ് മരിച്ചു
തൃശൂര്‍: മദ്യസത്കാരത്തിനിടെ സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരില്‍ സുനാമി കോളനിയില്‍ താമസിക്കുന്ന കാവുങ്ങല്‍ ധനേഷ് (36) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ധനേഷും നാല് സുഹൃത്തുക്കളും ചേര്‍ന്നു ധനേഷിന്റെ വീട്ടില്‍ വച്ച് മദ്യപിച്ചിരുന്നു. ഇവരില്‍ ഒരാളും ധനേഷും തമ്മിലായിരുന്നു അടിപിടി. മറ്റ് മൂന്ന് സുഹൃത്തുക്കള്‍ പോയ ശേഷമായിരുന്നു സംഘര്‍ഷം. വൈകീട്ടോടെ ധനേഷ് മറ്റുള്ളവരേയും കൂട്ടി ഈ സുഹൃത്തിനെ അന്വേഷിച്ച് തൊട്ടടുത്തുള്ള കള്ളു ഷാപ്പിലെത്തി. ബഹളം വയ്ക്കുന്നതറിഞ്ഞു ഇവിടെ എത്തിയ പൊലീസ് ധനേഷ് ഒഴികെയുള്ളവരെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ധനേഷിനോടു ആശുപത്രിയില്‍ പോകാനും പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ വൈകിട്ട് അഞ്ചരയോടെ ധനേഷിനെ അവശ നിലയില്‍ റോഡരികില്‍ കണ്ടെത്തി. പൊലീസ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണ കാരണം വ്യക്തമാകു. പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
മുണ്ടക്കയം – കോരുത്തോട് ശബരിമല പാതയിൽ അപകടങ്ങൾ തുടർക്കഥ
കോട്ടയം:മുണ്ടക്കയം – കോരുത്തോട് – കുഴിമാവ് ശബരിമലപാതയിൽ അപകടങ്ങൾ ആവർത്തിക്കുന്നു. മടുക്ക മുതൽ പള്ളിപ്പടി വരെയുള്ള ഭാഗത്താണ് കൂടുതൽ അപകടങ്ങൾ. പള്ളിപ്പടിക്കു സമീപം ഇന്നലെ രാത്രി വാഹനം മറിഞ്ഞെങ്കിലും ആരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ചെങ്കുത്തായ കോസടി ഇറക്കം കഴിഞ്ഞു വാഹനങ്ങൾ നിരപ്പായ റോഡ് എത്തുമ്പോൾ അമിത വേഗത്തിൽ പായുന്നതാണ് അപകടത്തിന് കാരണം. വണ്ടൻപതാൽ മുതൽ പള്ളിപ്പടി വരെയുള്ള ഭാഗത്ത് അപകടസാധ്യത ഏറെയാണ്. വളവുകളും കയറ്റവും നിറഞ്ഞ വഴിയും അമിത വേഗവുമാകുമ്പോൾ അപകടം ഉറപ്പ്.വണ്ടൻപതാൽ കഴിഞ്ഞാൽ തേക്ക് കൂപ്പിൽ നാല് വളവുകളും വലിയ കയറ്റവുമുണ്ട്. പനക്കച്ചിറക്കും പാറമടയ്ക്കും ഇടയിൽ കയറ്റം നിറഞ്ഞ റോഡിൽ നിറയെ വളവുകളാണ്.കോരുത്തോട് റൂട്ടിൽ മടുക്കയിൽ നിന്നും ഇരു വശത്തേക്കും വാഹനങ്ങളുടെ വേഗം കുറച്ചു വിടാൻ പൊലീസ് ക്രമീകരണം ഏർപ്പെടുത്തണമന്നാണ് ആവശ്യം.
Read More » -
Kerala
പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇ.ഡി. പരിശോധന; റെയ്ഡ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍
കൊച്ചി: സംസ്ഥാനത്തെ നാല് ജില്ലകളില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. തൃശൂര്‍, എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലെ 12 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. സംസ്ഥാന നേതാവ് അബ്ദുള്‍ ലത്തീഫിന്റെ ചാവക്കാട്ടെ വീട്ടിലടക്കം പരിശോധന നടക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട വിവിധ ട്രസ്റ്റുകളിലും പരിശോധന പുരോഗമിക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് എന്‍ഐഎ ഡല്‍ഹിയില്‍ റജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് പരിശോധന. പോപ്പുലര്‍ ഫ്രണ്ടിന് വിദേശത്തു നിന്നടക്കം വരുന്ന സാമ്പത്തിക ഉറവിടം ഇല്ലാതാക്കാനുള്ള നടപടിയുടെ ഭാഗമായാണ് റെയ്ഡ്. വിവിധ ട്രസ്റ്റുകളുടെ മറ പറ്റിയാണ് കേരളത്തിലേക്ക് ഫണ്ട് എത്തുന്നതെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. കേസിലുള്‍പ്പെട്ട സംസ്ഥാന നേതാക്കളില്‍ പലരും ഇപ്പോള്‍ ഡല്‍ഹിയിലെ ജയിലിലാണുള്ളത്. അറസ്റ്റിലായ നേതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ റെയ്ഡ് നടക്കുന്നത്. ഇതിനിടെ ആറു മാസത്തിനു മുന്‍പ് അബ്ദുള്‍ ലത്തീഫ് വിദേശത്തേക്കു കടന്നതായും എന്‍ഐഎക്ക് വിവരം ലഭിച്ചിരുന്നു. സാമ്പത്തിക ഉറവിടങ്ങള്‍ ഇല്ലാതാക്കുന്നതിലൂടെ സംഘടന പുതിയ രൂപത്തില്‍ തിരിച്ചുവരുന്നത് തടയാനാകുമെന്ന് എന്‍ഐഎ…
Read More »