Month: September 2023

  • LIFE

    ഷാരൂഖ് ഖാന്റെ ജവാൻ 1000 കോടി കടന്നോ ? ആകാംഷയോടെ പ്രേക്ഷകർ

    ഇന്ത്യൻ പ്രേക്ഷകരാകെ ഉറ്റുനോക്കുന്നത് ഒരു കളക്ഷൻ റിപ്പോർട്ടിനാണ്. ആഗോളതലത്തിൽ ഷാരൂഖ് ഖാൻ എത്ര കളക്ഷൻ നേടി എന്ന റിപ്പോർട്ടിനാണ് ആരാധകർ കാത്തിരിക്കുന്നത്. ഷാരൂഖ് ഖാന്റെ ജവാൻ 1000 കോടി കടന്നോ എന്നാണ് വ്യക്തമാകേണ്ടത്. ആ ചരിത്ര നേട്ടത്തിലെത്തിയാൽ സിനിമയിലെ നായകന് മറ്റൊരു റെക്കോർഡ് സ്വന്തമാകും. ആഗോളതലത്തിൽ ജവാൻ നേടിയത് 979.29 കോടി രൂപയാണ് എന്ന റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. ഷാരൂഖ് ഖാൻ രണ്ടാം 1000 കോടി ക്ലബിൽ എത്തിയെന്ന് ചില ട്രേഡ് അനലിസ്റ്റുകളും റിപ്പോർട്ട് ചെയ്യുന്നു. അങ്ങനെ സംഭവിച്ചാൽ 1000 കോടി ചിത്രങ്ങൾ രണ്ടെണ്ണം എന്ന റെക്കോർഡ് ഷാരൂഖ് ഖാന്റെ പേരിലാകും. നേരത്തെ ഷാരൂഖ് ഖാന്റെ പഠാൻ 1000 കോടി ക്ലബിൽ കടന്നിരുന്നു. ഇന്ത്യയിൽ നിന്ന് 1000 കോടി ചിത്രങ്ങളിൽ ദംഗൽ, ബാഹുലി 2, ആർആർആർ എന്നിവയും ഉൾപ്പെടും. ആമിർ ഖാന്റെ ദംഗൽ 2000 കോടി ക്ലബിൽ ഇടംപിടിച്ചിരുന്നു. ദംഗൽ ആഗോളതലത്തിൽ ആകെ 2,024 കോടി നേടിയപ്പോൾ എസ് എസ് രാജമൗലിയുടെയുടെ…

    Read More »
  • Kerala

    36 വീടുകൾ പണികൾ പൂർത്തിയാക്കി ഉടൻ ഇരകൾക്ക് നൽകണം, കളക്ടറോട് ഹൈക്കോടതി; എൻഡോസൾഫാൻ ദുരിതബാധിതർക്ക് നിർമിച്ച വീടുകളുടെ ശോചനീയാവസ്ഥയിൽ ഇടപെടൽ

    കൊച്ചി: എൻഡോസൾഫാൻ ദുരിതബാധിതർക്ക് നിർമിച്ച വീടുകളുടെ ശോചനീയാവസ്ഥയിൽ ഇടപെട്ട് ഹൈക്കോടതി. 36 വീടുകൾ പണികൾ പൂർത്തിയാക്കി ഉടൻ ഇരകൾക്ക് നൽകണമെന്ന് കാസർകോഡ് ജില്ലാ കളക്ടറോട് ഹൈക്കോടതി ഉത്തരവിട്ടു. ഇരകൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. 24 ലക്ഷം മാത്രമാണ് നൽകേണ്ടത്. സമയബന്ധിതമായി ഇരകളെ മാറ്റി പാർപ്പിക്കണമെന്നും കോടതി പറഞ്ഞു. ഹൈക്കോടതിയിൽ ഓൺലൈനായാണ് കാസർകോട് ജില്ലാ കലക്ടർ ഹാജരായത്. വീടുകളുടെ പണിപൂർത്തിയാക്കിയതാണ്. പൂർത്തിയാക്കിയ വീടുകൾ എത്രയും വേഗം കൈമാറുമെന്നും സർക്കാർ അറിയിച്ചു. ഏത്രയും വേഗത്തിൽ വീടുകൾ കൈമാറണമെന്നും ഉത്തരവാദിത്തം ജില്ലാ കല്കടറെ ഏൽപ്പിക്കുന്നുവെന്നും കോടതി പറഞ്ഞു. കഴിഞ്ഞ വർഷം എൻഡോസൾഫാൻ ഇരകൾക്ക് നീതിവേണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തക ദയാബായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയിരുന്നു. 18 ദിവസം നീണ്ടുനിന്നതിന് ശേഷമാണ് സമരം നിർത്തിവെച്ചത്. എന്നാൽ ഒരു വർഷത്തിന് ശേഷവും എൻഡോസൾഫാൻ ദുരിതം തീരുന്നില്ല.

    Read More »
  • NEWS

    4 വർഷം കാത്തിരിക്കണം ഈ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ! ലോകത്ത് തന്നെ ഏറ്റവും നീണ്ട വെയിറ്റിംഗ് ലിസ്റ്റ് ഉള്ള ഭക്ഷണശാല, വിഭവങ്ങളുടെ പ്രത്യേകതയും വിലയും അത്ഭുതപ്പെടുത്തും

       കഥയല്ല, സത്യമാണ്. ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനായി കാത്തിരിക്കേണ്ടത് മണിക്കൂറുകളോ മാസങ്ങളോ അല്ല. 4 വർഷം…! ലണ്ടനിൽ നിന്ന് രണ്ടര മണിക്കൂർ യാത്ര ചെയ്താൽ ബാങ്ക് ടാവേൺ (The Bank Tavern) എന്ന ഈ റെസ്റ്റോറന്റിൽ  എത്താം. യു.കെയിലെ സെൻട്രൽ ബ്രിസ്റ്റോളിൽ സ്ഥിതി ചെയ്യുന്ന ബാങ്ക് ടാവേൺ റെസ്റ്റോറന്റിലെ ബുക്കിംഗിന്റെ വെയിറ്റിംഗ് ലിസ്റ്റ് ആരെയും അത്ഭുതപ്പെടുത്തും. ഈ റെസ്റ്റോറന്റിൽ ബുക്ക് ചെയ്ശേഷം ഒരാൾക്ക് നാല് വർഷം കാത്തിരിക്കേണ്ടി വന്നേക്കാം. ബിസിനസ് പേയ്‌മെന്റ് ദാതാവായ ഡോജോ (Dojo) ശേഖരിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഏറ്റവും കാത്തിരിപ്പുള്ള റെസ്റ്റോറന്റുകളിൽ ഒന്നാം സ്ഥാനത്താണ് ബാങ്ക് ടാവേൺ. വലിയ ഹൃദയമുള്ള ഒരു ചെറിയ പബ്’ എന്നാണ് ഈ റെസ്റ്റോറന്റ് സ്വയം അറിയപ്പെടുന്നത്. സൺഡേ റോസ്റ്റ് എന്നും അറിയപ്പെടുന്ന, റെസ്റ്റോറന്റിലെ ഞായറാഴ്ച സ്പെഷ്യൽ മെനു വളരെ പ്രശസ്തമാണ്. ഇതിൽ 30 ദിവസം പഴക്കമുള്ള ഉണക്കിയ അപൂർവ പോത്തിറച്ചി ചെറിയ തീയിൽ ചുട്ടെടുത്ത് വിളമ്പുന്നു. പന്നി, ആട് വിഭവങ്ങളും വളരെ…

    Read More »
  • Crime

    നൂറ്റാണ്ടുകൾ പഴക്കമുള്ള ജാപ്പനീസ് വെങ്കല ബുദ്ധ പ്രതിമ യുഎസ് ഗാലറിയില്‍നിന്നു മോഷണം പോയി; 114 കിലോഗ്രാം തൂക്കമുള്ള പ്രതിമയുടെ മൂല്യം 12.5 കോടി രൂപ!

    ലോസ് ഏഞ്ചൽസിലെ ബെവർലി ഗ്രോവിലെ ബറകത്ത് ഗാലറിയിൽ നിന്ന് കഴിഞ്ഞ ആഴ്ച 1.5 മില്യൺ ഡോളർ (ഏകദേശം 12.5 കോടി രൂപ) വിലമതിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ജാപ്പനീസ് വെങ്കല ബുദ്ധ പ്രതിമ മോഷണം പോയി. 250 പൗണ്ട് (114 കിലോഗ്രാം) വരുന്ന വെങ്കല ശിൽപം സെപ്റ്റംബർ 18 ന് പുലർച്ചെ 3:45 ഓടെയാണ് മോഷണം പോയതെന്ന് ലോസ് ഏഞ്ചൽസ് പോലീസ് പറയുന്നു. മോഷണം സിസിടിവിയിൽ പതിഞ്ഞു. പ്രവേശന കവാടം തകർത്ത് ഒരാൾ പ്രതിമ ട്രക്കിലേക്ക് മാറ്റുന്നതിൻറെ ദൃശ്യങ്ങളാണ് സിസിടിവി കാമറയിൽ പറഞ്ഞത്. വെറും 25 മിനിറ്റിനുള്ളിൽ പ്രതിമയുമായി മോഷ്ടാവ് കടന്നു. ഇത്രയും ഭാരമുള്ള പ്രതിമ ഒരാൾ ഒറ്റയ്ക്ക് മോഷ്ടിച്ചതെങ്ങനെയെന്ന അങ്കലാപ്പിലാണ് അധികൃതർ. ഏകദേശം 4 അടി ഉയരമുള്ള, കിരീടധാരിയായ പ്രഭാവലയമുള്ള ഇരിക്കുന്ന ബുദ്ധൻറെ ഈ അപൂർവ പുരാവസ്തു ജപ്പാനിലെ എഡോ കാലഘട്ടത്തിൽ (1603-1867) നിർമ്മിക്കപ്പെട്ടാണ്. ഗാലറിയുടെ വെബ് സൈറ്റിൽ പ്രതിമയെ കുറിച്ച് പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്, ‘ഈ വെങ്കല ശിൽപം ഒരു കാലത്ത്…

    Read More »
  • NEWS

    പാകിസ്ഥാനിൽ ചരക്കുവണ്ടിയും പാസഞ്ചർ ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 31 പേർക്ക് പരിക്ക്

    ലാഹോര്‍: പാകിസ്ഥാനിൽ ചരക്കുവണ്ടിയും പാസഞ്ചർ ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 31 പേർക്ക് പരിക്ക്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ക്വില സത്തർഷാ സ്റ്റേഷനിലായിരുന്നു അപകടം. മിയാൻവാലിയിൽ നിന്ന് വന്ന പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്ന ചരക്കു വണ്ടിയിൽ ഇടിക്കുകയായിരുന്നു. ലാഹോറിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ തീവണ്ടിയിലെ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ഒരേ ട്രാക്കില്‍ മറ്റൊരു ട്രെയിന്‍ കണ്ട് പാത മാറ്റാന്‍ പാസഞ്ചര്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റ് ശ്രമിച്ചെങ്കിലും ശ്രമം ഫലം കണ്ടില്ല. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പാക് റെയില്‍വേ വക്താവ് വിശദമാക്കി. അപകടത്തിന് പിന്നാലെ ഗതാഗത തടസം നേരിട്ടെങ്കിലും ലാഹോര്‍ ഡിവിഷനില്‍ ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്. ട്രെയിനുകള്‍ കൂട്ടിയിടിച്ച ട്രാക്കില്‍ നിന്ന് അപകടത്തിന്റെ ശേഷിപ്പുകള്‍ നീക്കം ചെയ്തതായും റെയില്‍വേ വ്യക്തമാക്കി. ലോക്കോ പൈലറ്റ് ഇമ്രാന്‍ സര്‍വാറും സഹായി മുഹമ്മദ് ബിലാലും അടക്കം 4 റെയില്‍വേ ഉദ്യോഗസ്ഥരെ സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ശോചനീയമായ അവസ്ഥയിലുള്ള റെയില്‍വേ…

    Read More »
  • Crime

    സൈനികനെ മര്‍ദിച്ച് ഷര്‍ട്ട് വലിച്ചുകീറി; മുതുകില്‍ ‘പി.എഫ്.ഐ’ എന്ന് എഴുതി

    കൊല്ലം: കടയ്ക്കലില്‍ സൈനികനെ ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചശേഷം പുറത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചുരുക്കപ്പേരായ പി.എഫ്.ഐ. എന്നെഴുതി. ചാണപ്പാറ സ്വദേശിയായ സൈനികന്‍ ഷൈനി (35)നാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ ഓണാഘോഷത്തിനുശേഷം കൂട്ടുകാരന്റെ വീട്ടിലേക്ക് പോവുകയായിരുന്ന സൈനികനെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയശേഷം മര്‍ദ്ദിക്കുകയും ഷര്‍ട്ട് വലിച്ചുകീറി പുറത്ത് പച്ച പെയിന്റുകൊണ്ട് പി.എഫ്.ഐ. എന്നെഴുതുകയുമായിരുന്നു. തുടര്‍ന്ന് ഷൈനിനെ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞു. മുക്കടയില്‍നിന്ന് ചാണപ്പാറയിലേക്കുള്ള വഴിയിലെ റബ്ബര്‍ തോട്ടത്തിന് സമീപമായിരുന്നു സംഭവം. റോഡരികില്‍ വീണുകിടന്ന ഒരാളെ ബൈക്കില്‍ വീട്ടില്‍ എത്തിക്കാമോയെന്ന് ചോദിച്ചായിരുന്നു ഇവര്‍ ഷൈനിനെ സമീപിച്ചത്. പരിക്കേറ്റ ഷൈന്‍ ആദ്യം കടയ്ക്കല്‍ ഗവ. ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. തിങ്കളാഴ്ച രാജസ്ഥാനിലെ ജോലിസ്ഥലത്തേക്ക് പോകാനിരിക്കേയാണ് സംഭവം.  

    Read More »
  • Kerala

    ജാഗ്രതക്കുറവുണ്ടായി, ഓര്‍മവന്നത് പഴയകാല സഹപ്രവര്‍ത്തകനെ; അനുശോചനത്തിലെ പിഴവില്‍ വിശദീകരണവുമായി സുധാകരന്‍

    കോഴിക്കോട്: അന്തരിച്ച സംവിധായകൻ കെ.ജി. ജോർജിന് അനുശോചനം അറിയിച്ചതിൽ സംഭവിച്ച പിഴവിൽ വിശദീകരണവുമായി കെ. സുധാകരൻ. മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തന്റെ പഴയകാല സഹപ്രവർത്തകനെയാണ് ഓർമവന്നതെന്നും ജാഗ്രതക്കുറവുണ്ടായെന്നും സുധാകരൻ ഫേയ്‌സ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു. പ്രതികരണത്തിലെ അനൗചിത്യത്തിൽ എന്റെ പാർട്ടി പ്രവർത്തകർക്കും കെ.ജി. ജോർജിനെ സ്‌നേഹിക്കുന്നവർക്കും ഉണ്ടായ മനോവിഷമത്തിൽ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. കെ. സുധാകരന്റെ വിശദീകരണം: ഇന്ന് രാവിലെ കെ. ജി. ജോർജ് മരണപ്പെട്ടതിനെ പറ്റി ചോദിച്ചപ്പോൾ അനുചിതമായ ഒരു പ്രസ്താവന എന്റെ ഭാഗത്തുനിന്നുണ്ടായി. മലയാളത്തിന്റെ അഭിമാനമായ സിനിമാപ്രവർത്തകൻ കെ. ജി. ജോർജ് ആണ് നമ്മളോട് വിട പറഞ്ഞതെന്ന് ചോദ്യത്തിൽ നിന്ന് എനിക്ക് മനസ്സിലായിരുന്നില്ല.സമാനപേരിലുളള എന്റെ പഴയകാല സഹപ്രവർത്തകനാണ് മനസ്സിൽ വന്നത്. ഒരുപാട് രാഷ്ട്രീയ ചോദ്യങ്ങൾക്കിടയിൽ രാഷ്ട്രീയ മേഖലയ്ക്ക് പുറത്തുനിന്നുള്ള ഒരു ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ആരാണ് മരണപ്പെട്ടതെന്ന് മാധ്യമപ്രവർത്തകർ എന്നോട് കൃത്യമായി പറഞ്ഞില്ല. അവരോട് അത് ചോദിച്ചറിയാതിരുന്നത് എന്റെ ഭാഗത്തുനിന്നു വന്ന വീഴ്ചയായി അംഗീകരിക്കുന്നു. പൊതുപ്രവർത്തകനെന്ന നിലയിൽ പാലിക്കേണ്ട…

    Read More »
  • Kerala

    കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് കണ്ണനെ ഇഡി വിളിച്ചു വരുത്തി

    കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം നേതാവ് എംകെ കണ്ണനെ ഇഡി വിളിച്ചു വരുത്തി. ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസിലേക്കാണ് വിളിച്ചു വരുത്തിയത്. തൃശൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റാണ് എംകെ കണ്ണന്‍. കരുവന്നൂര്‍ ബാങ്കു തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ സഹകരണ ബാങ്കിലും ഇഡി പരിശോധന നടത്തിയിരുന്നു. കരുവന്നൂര്‍ ബാങ്കു തട്ടിപ്പിലൂടെ പ്രതികള്‍ സമാഹരിച്ച പണം വിവിധ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നു. സിപിഎം സംസ്ഥാന സമിതി അംഗമായ എംകെ കണ്ണന്‍ കേരള ബാങ്ക് വൈസ് പ്രസിഡന്റുമാണ്. കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ മുഖ്യപ്രതി സതീഷ് കുമാര്‍ ചില സിപിഎം നേതാക്കളുടെ ബിനാമി ആണെന്നാണ് ഇഡി വിലയിരുത്തല്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍മന്ത്രി എസി മൊയ്തീനെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. രണ്ടാമതും ചോദ്യം ചെയ്യാന്‍ വിളിച്ചെങ്കിലും നിയമസഭയിലെ പരിപാടി ചൂണ്ടിക്കാട്ടി മൊയ്തീന്‍ ഹാജരായിരുന്നില്ല. മൊയ്തീന് വീണ്ടും നോട്ടീസ് നല്‍കുന്നതില്‍…

    Read More »
  • India

    നായയെ കാണാനില്ലെന്ന പോസ്റ്റര്‍ നീക്കിയതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ കൈയേറ്റംചെയ്ത് യുവതി

    ന്യൂഡല്‍ഹി: പോസ്റ്റര്‍ നീക്കം ചെയ്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ കൈയേറ്റം ചെയ്ത് യുവതി. നോയിഡ സെക്ടര്‍ 75-ലെ എയിംസ് ഗോള്‍ഫ് അവന്യൂ ഹൗസിങ് സൊസൈറ്റിയിലാണ് താമസക്കാരായ യുവാവും യുവതിയും തമ്മില്‍ തര്‍ക്കമുണ്ടായത്. ഹൗസിങ് സൊസൈറ്റിയിലെ താമസക്കാരിയായ അര്‍ഷിയാണ് മറ്റൊരു താമസക്കാരനായ നവീനിനെ കൈയേറ്റംചെയ്തത്. അര്‍ഷിയുടെ വളര്‍ത്തുനായയെ ഏതാനുംദിവസങ്ങളായി കാണാനില്ലായിരുന്നു. തുടര്‍ന്ന് ഇവര്‍, നായയെ കാണാനില്ലെന്ന പോസ്റ്ററുകള്‍ ഹൗസിങ് സൊസൈറ്റിയിലെ പലഭാഗത്തും പതിച്ചു. കഴിഞ്ഞദിവസം നവീന്‍ ഈ പോസ്റ്ററുകളെല്ലാം നീക്കംചെയ്തു. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പെയിന്റിങ് ജോലികള്‍ നടക്കുന്നതിനാലാണ് പോസ്റ്ററുകള്‍ നീക്കംചെയ്തത്. ഇക്കാര്യമറിഞ്ഞതോടെയാണ് യുവതി നവീനുമായി തര്‍ക്കമുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ”സുപ്രീംകോടതിയെക്കാള്‍ വലുതാണോ അപ്പാര്‍ട്ട്മെന്റ് ഓണേഴ്സ് അസോസിയേഷന്‍”, എന്ന് ചോദിച്ചായിരുന്നു യുവതിയുടെ അതിക്രമം. യുവാവിന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് വാക്കേറ്റത്തിലേര്‍പ്പെട്ട യുവതി, പിന്നീട് മുടിയില്‍ പിടിച്ചുവലിക്കുകയും തള്ളിമാറ്റുകയും മുഖത്തടിക്കുകയും ചെയ്തെന്നാണ് ആരോപണം. സംഭവത്തിന്റെ ചില ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനിടെ, സംഭവത്തില്‍ യുവതിക്കെതിരേ നവീന്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പരാതിക്കാരന്റെ മൊഴിയുടെയും വീഡിയോയുടെയും അടിസ്ഥാനത്തില്‍…

    Read More »
  • Kerala

    ബസ്സ്റ്റാൻഡ് കണ്ടാൽ ആരും കയറാൻ മടിക്കുമെങ്കിലും നേട്ടത്തിന്റെ നെറുകയിൽ റാന്നി കെഎസ്ആർടിസി

    റാന്നി:ബസ്‌സ്റ്റാൻഡ്‌ കണ്ടാൽ ആരും കയറാൻ മടിക്കും. നിറയെ കുഴികളാണ്. ഒപ്പം പൊടിശല്യവും. മഴ പെയ്താൽ ചെളിക്കുളമായി മാറും. ജീവനക്കാർക്ക് വിശ്രമിക്കാനോ യൂണിഫോം മാറാനുള്ള സൗകര്യങ്ങൾപോലും ഇവിടെ ഇല്ല. ഇതൊക്കെയാണെങ്കിലും നേട്ടത്തിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ് റാന്നി കെഎസ്ആർടിസി. പരിമിതികൾക്കിടയിലും അംഗീകാരം നേടിയതിന്റെ സന്തോഷത്തിലാണ് കെ.എസ്.ആർ.ടി.സി.റാന്നി ഓപ്പറേറ്റിങ് സെന്ററിലെ ജീവനക്കാർ. സെപ്റ്റംബർ 12-ന് കോർപ്പറേഷൻ  നിശ്ചയിച്ച വരുമാനം നേടിയതിനാണ് സെന്ററിന് കോർപ്പറേഷന്റെ പ്രശംസാ പത്രവും 25,000 രൂപയും അംഗീകാരമായി ലഭിച്ചത്. ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും കുറവടക്കം സെന്റർ നേരിടുന്ന പ്രശ്നങ്ങളെ അതിജീവിച്ചാണ് നിശ്ചയിച്ചലക്ഷ്യത്തിലും അധികം വരുമാനം നേടിയത്. ജീവനക്കാരുടെ കുറവടക്കം ഉണ്ടായിരുന്നിട്ടും നിശ്ചയിച്ചുനൽകിയ വരുമാനത്തിലും അധികം(110 ശതമാനം) നേടാൻ സാധിച്ചു. സംസ്ഥാനത്തെ 99 യൂണിറ്റുകളിൽ 34 എണ്ണത്തിന് മാത്രമാണ് ടാർജറ്റ് വരുമാനം നേടാനായത്. 2.16 ലക്ഷമായിരുന്നു റാന്നി സെന്ററിന്റെ ടാർജറ്റ്. 2,37,671 രൂപയായിരുന്നു അന്നത്തെ വരുമാനം. ദക്ഷിണ മേഖലയിൽ നാലാമതെത്തുകയും ചെയ്തു. 30 കണ്ടക്ടർമാരും ഡ്രൈവർമാരും വീതം വേണ്ട സെന്ററിൽ 23 പേർ  മാത്രമാണുള്ളത്.

    Read More »
Back to top button
error: