KeralaNEWS

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇ.ഡി. പരിശോധന; റെയ്ഡ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍

കൊച്ചി: സംസ്ഥാനത്തെ നാല് ജില്ലകളില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. തൃശൂര്‍, എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലെ 12 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. സംസ്ഥാന നേതാവ് അബ്ദുള്‍ ലത്തീഫിന്റെ ചാവക്കാട്ടെ വീട്ടിലടക്കം പരിശോധന നടക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട വിവിധ ട്രസ്റ്റുകളിലും പരിശോധന പുരോഗമിക്കുന്നുണ്ട്.

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് എന്‍ഐഎ ഡല്‍ഹിയില്‍ റജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് പരിശോധന. പോപ്പുലര്‍ ഫ്രണ്ടിന് വിദേശത്തു നിന്നടക്കം വരുന്ന സാമ്പത്തിക ഉറവിടം ഇല്ലാതാക്കാനുള്ള നടപടിയുടെ ഭാഗമായാണ് റെയ്ഡ്. വിവിധ ട്രസ്റ്റുകളുടെ മറ പറ്റിയാണ് കേരളത്തിലേക്ക് ഫണ്ട് എത്തുന്നതെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. കേസിലുള്‍പ്പെട്ട സംസ്ഥാന നേതാക്കളില്‍ പലരും ഇപ്പോള്‍ ഡല്‍ഹിയിലെ ജയിലിലാണുള്ളത്.

Signature-ad

അറസ്റ്റിലായ നേതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ റെയ്ഡ് നടക്കുന്നത്. ഇതിനിടെ ആറു മാസത്തിനു മുന്‍പ് അബ്ദുള്‍ ലത്തീഫ് വിദേശത്തേക്കു കടന്നതായും എന്‍ഐഎക്ക് വിവരം ലഭിച്ചിരുന്നു. സാമ്പത്തിക ഉറവിടങ്ങള്‍ ഇല്ലാതാക്കുന്നതിലൂടെ സംഘടന പുതിയ രൂപത്തില്‍ തിരിച്ചുവരുന്നത് തടയാനാകുമെന്ന് എന്‍ഐഎ കണക്കു കൂട്ടുന്നു.

 

 

Back to top button
error: